Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മദ്യപിക്കാൻ പണം നൽകിയില്ല; ഫോർട്ട് കൊച്ചിയിൽ അമ്മയെ ചവിട്ടിക്കൊന്ന് മകൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഫോർട്ട് കൊച്ചിയിൽ മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയെ മകൻ ചവിട്ടിക്കൊന്നു. അമരാവതി തോട്ടുപീടിക സ്വദേശിനി ലക്ഷ്മി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ കണ്ണനെ ഫോർട്ട് കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിക്കാനായി കണ്ണൻ നിരന്തരം അമ്മയോട് പണം ആവശ്യപ്പെടാറുണ്ടായിരുന്നു. സംഭവദിവസം പകൽ സമയത്തും പണത്തിനായി അമ്മയെ സമീപിച്ചു. എന്നാൽ കൈവശം പണമില്ലെന്ന് പറഞ്ഞ് ലക്ഷ്മി പണം നൽകാൻ തയ്യാറായില്ല. ഇതേത്തുടർന്ന് വൈകുന്നേരത്തോടെ കടുത്ത മദ്യലഹരിയിൽ വീട്ടിലെത്തിയ കണ്ണൻ വീണ്ടും അമ്മയുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് ലക്ഷ്മിയെ ക്രൂരമായി മർദിക്കുകയും ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി സംഭവസ്ഥലത്തുതന്നെ മരിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫോർട്ട് കൊച്ചി പൊലീസ് കണ്ണനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്കെതിരായ തുടർനടപടികൾ പൊലീസ് ആരംഭിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix