Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അനന്തു കൊലക്കേസ്; ഒമ്പത് വർഷത്തിന് ശേഷം രണ്ട് പ്രതികൾക്ക് ജീവപര്യന്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ചേർത്തലയിൽ പ്ലസ് ടു വിദ്യാർഥിയായ അനന്തുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്. കേസിലെ ഒന്നാം പ്രതി വയലാർ സ്വദേശി ശ്രീക്കുട്ടൻ, പത്താം പ്രതി അതുൽ എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇരുവരും ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ഒമ്പത് വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്.

2017 ഏപ്രിൽ അഞ്ചിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വയലാർ രാമവർമ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്ന 17 വയസുകാരൻ അനന്തുവിനെ ഒരു സംഘം ആളുകൾ ചേർന്ന് മർദിക്കുകയായിരുന്നു.

വയലാർ നീലിമംഗലം ഷാപ്പിന് എതിർവശത്തുള്ള മൈതാനത്ത് വെച്ച് പതിനഞ്ചിലധികം പേർ ചേർന്ന് അനന്തുവിനെ ക്രൂരമായി മർദിക്കുകയും ചവിട്ടുകയും ചെയ്തു. തലയ്ക്കും കഴുത്തിനും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ സുഹൃത്ത് ചേർത്തല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്കൂൾ ക്യാമ്പസിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തിയത്. സ്കൂളിലെ പെൺകുട്ടികളെ പുറത്തുനിന്നെത്തിയ ചിലർ ശല്യം ചെയ്തതിനെ അനന്തു ചോദ്യം ചെയ്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കേസ്.

കൊല്ലപ്പെട്ട അനന്തുവും കേസിലെ പ്രതികളും ആർഎസ്എസ് പ്രവർത്തകരായിരുന്നു. സംഘടനയ്ക്കുള്ളിലെ തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന ആരോപണവും ഉയർന്നിരുന്നു. എൽഡിഎഫും യുഡിഎഫും ഈ വിഷയം രാഷ്ട്രീയമായി ഉന്നയിച്ചിരുന്നു.

17 പ്രതികളുള്ള കേസിൽ രണ്ട് മുതൽ ഒമ്പത് വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. പ്രായപൂർത്തിയാകാത്ത മറ്റ് ഏഴ് പ്രതികളുടെ വിചാരണ ചേർത്തലയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ പ്രത്യേക കോടതിയിൽ തുടരുകയാണ്. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി മൂന്നിലെ ജഡ്ജി എം. ഷുഹൈബാണ് ശിക്ഷ വിധിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix