Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അണിനിരക്കുന്നത് 10 ലക്ഷത്തോളം പേർ, ഉറച്ച പിന്തുണയുമായി ഇടതുപക്ഷം; നേരിടാൻ സൈന്യത്തെ ഇറക്കി കേന്ദ്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യത്തെ കണ്ണുകളെല്ലാം ഇന്ന് രാംലീല മൈതാനത്തേക്ക്. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യ’ സഖ്യത്തിന്റെ മഹാറാലി ഞായറാഴ്ച നടക്കാൻ പോവുകയാണ്. 12 മണിക്ക് രാംലീല മൈതാനിയിലേക്കാണ് റാലി. കൊണാട്ട് പ്ലേസിൽ നിന്നാരംഭിക്കുന്ന റാലി രാംലീല മൈതാനിയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. കേരളത്തിൽനിന്നടക്കം ആയിരക്കണക്കിന് നേതാക്കളും പ്രവർത്തകരും ശനിയാഴ്ച തലസ്ഥാനത്തെത്തി. 10 ലക്ഷം പേരെ അണിനിരത്താനാണ് ഒരുക്കങ്ങളെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. മഴകാരണം നനഞ്ഞ മണ്ണിൽ തുണിവിരിക്കുന്നതടക്കമുള്ള പ്രവൃത്തി പുരോഗമിക്കുന്നു. പ്രതിഷേധത്തെ നേരിടാൻ ഡൽഹിയിലെങ്ങും സർക്കാർ കേന്ദ്രസേനയെ വിന്യസിച്ചു കഴിഞ്ഞു.

റാലിയിൽ 18,000 പേരെ പങ്കെടുപ്പിക്കുമെന്ന് സി.പി.എം. രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസും 15,000 പേരെ പങ്കെടുപ്പിക്കുമെന്ന് സി.പി.ഐ. രാജ്യസഭാ നേതാവ് പി. സന്തോഷ് കുമാറും പറഞ്ഞു. സുരക്ഷക്കായി 3,000ത്തിലധികം ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും 10,000ത്തിലധികം അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി മൈതാനത്തെ 14 സോണുകളായി തിരിച്ചാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രതിഷേധത്തിനെത്തുന്നവർ ഷോപ്പിങ് നടത്തണമെന്നും രാംലീലയുടെ പരിസരത്ത് നിന്ന് പരമാവധി സാധനങ്ങൾ വാങ്ങുന്നത് പ്രാദേശിക കച്ചവടക്കാർക്ക് സഹായകമാകുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. റാലി കച്ചവടക്കാർക്ക് ദോഷം ചെയ്യില്ലെന്നും ബിജെപി പ്രചരിപ്പിക്കുന്നത് കിംവദന്തികൾ മാത്രമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നാളെത്തെ മാർച്ച് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് തവണ വ്യാപാരികൾ കത്തയച്ചിരുന്നു. കേരള മുഖ്യമന്ത്രി വി.ഡി സതീശൻ ഉൾപ്പെടെയുള്ള വിവിധ പ്രതിപക്ഷ കക്ഷി നേതാക്കൾ പ്രതിഷേധ റാലിയിലും യോഗത്തിലും പങ്കെടുക്കാനായി ഡൽഹിയിലെത്തിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix