അണിനിരക്കുന്നത് 10 ലക്ഷത്തോളം പേർ, ഉറച്ച പിന്തുണയുമായി ഇടതുപക്ഷം; നേരിടാൻ സൈന്യത്തെ ഇറക്കി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ കണ്ണുകളെല്ലാം ഇന്ന് രാംലീല മൈതാനത്തേക്ക്. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യ’ സഖ്യത്തിന്റെ മഹാറാലി ഞായറാഴ്ച നടക്കാൻ പോവുകയാണ്. 12 മണിക്ക് രാംലീല മൈതാനിയിലേക്കാണ് റാലി. കൊണാട്ട് പ്ലേസിൽ നിന്നാരംഭിക്കുന്ന റാലി രാംലീല മൈതാനിയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. കേരളത്തിൽനിന്നടക്കം ആയിരക്കണക്കിന് നേതാക്കളും പ്രവർത്തകരും ശനിയാഴ്ച തലസ്ഥാനത്തെത്തി. 10 ലക്ഷം പേരെ അണിനിരത്താനാണ് ഒരുക്കങ്ങളെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. മഴകാരണം നനഞ്ഞ മണ്ണിൽ തുണിവിരിക്കുന്നതടക്കമുള്ള പ്രവൃത്തി പുരോഗമിക്കുന്നു. […]
Read more