Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലക്ഷ്യം ഒന്ന് മാത്രം, രാംലീലയെ മനുഷ്യക്കടലാക്കിയ പ്രതിപക്ഷം; മുദ്രാവാക്യങ്ങൾക്കൊപ്പം കലയും ആയുധം, ​ഗ്യാനേഷ് കുമാറിന് മുന്നിലെ വഴി രാജി മാത്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാജ്യം കണ്ട ഏറ്റവും വലിയ പ്രതിപക്ഷ സമരത്തിനും റാലിക്കുമാണ് ഇന്ന് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാംലീല മൈതാനത്ത് ഇന്ത്യ സഖ്യത്തിന് കീഴിൽ അണിനിരന്നത് ആയിരങ്ങളോ പതിനായിരങ്ങളോ അല്ല, 10 ലക്ഷത്തോളം പേരാണ്. അതിൽ കോൺ​ഗ്രസുകാരുണ്ട്, കമ്മ്യൂണിസ്റ്റുകാരുണ്ട്, ആംആദ്മി പാർട്ടിക്കാരുണ്ട്, സമാജ്വാദി പാർട്ടിക്കാരുണ്ട്, തൃണമൂലുകാരുണ്ട്… അങ്ങനെ രാജ്യത്തെ സകല പ്രതിപക്ഷ പാർട്ടി പ്രവർത്തകർക്കുമൊപ്പം ആയിരക്കണക്കിന് നിക്ഷ്പക്ഷരായ മനുഷ്യരും അണിചേർന്നു.

ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ ഇന്ത്യക്കാരും അണിനിരക്കുകയാണ് ഡൽഹിയിൽ. സ്ത്രീകളും, വിദ്യാർഥികളും, തൊഴിലാളികളും, കർഷകരും തുടങ്ങി രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഏകദേശം 10 ലക്ഷം പേരാണ് രാംലീല മൈതാനിയിലെ മഹാറാലിയിൽ പങ്കെടുക്കുന്നത്. ഡൽഹിയിലുടനീളം വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷക്കായി 3,000ത്തിലധികം ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും 10,000ത്തിലധികം അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

രാംലീല മൈതാനത്ത് തടിച്ചുകൂടുന്നത് 10 ലക്ഷത്തോളം ജനങ്ങളാണ്. എല്ലാവരുടേയും ലക്ഷ്യം ഒന്ന് മാത്രം- രാജ്യത്തിന്റെ ജനാധിപത്യം തകരാതെ സംരക്ഷിക്കുക എന്നത്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നിന്ന് രാംലീലയിലേക്കാണ് മാര്‍ച്ച് നടന്നത്. കോൺ​ഗ്രസ് മുഖ്യമന്ത്രിമാരായ വിഡി സതീശൻ, രേവന്ത് റെഡ്ഡി, ഡികെ ശിവകുമാർ എന്നിവർക്കൊപ്പം MLAമാരും mpമാരും അണിനിരന്നു. ഡല്‍ഹിക്ക് പുറമെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇന്‍ഡ്യ സഖ്യത്തിന്റെ മുഖ്യ ഘടകകക്ഷികളായ കോണ്‍ഗ്രസിന്റെയും സമാജ്‌വാദി പാര്‍ട്ടിയുടെയും ഇടതു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ റാലിയിയുടെ ഭാ​ഗമാകുന്നു.

ജനാധിപത്യവും അവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ അണിചേരാൻ സാധാരണക്കാരായ തൊഴിലാളികളും കർഷകരുമടക്കം ആയിരക്കണക്കിനാളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദില്ലിയിലേക്ക് ഒഴുകിയെത്തിയത്. ചെങ്കൊടിയേന്തി സിപിഐഎം- സിപിഐ പ്രവർത്തകരും തലസ്ഥാനത്തെത്തെത്തി. ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ വേണ്ടി എല്ലാവരും അണിനിരക്കുകയാണെന്നും മഹാറാലി വലിയ വിജയമാക്കണമെന്നുമായിരുന്നു സമരത്തിൽ പങ്കെടുക്കാൻ ദില്ലിയിലെത്തിയ എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചത്. ഭരണഘടനാവകാശം തിരസ്‌കരിക്കരുതെന്ന ഒറ്റലക്ഷ്യമാണ് ​ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടത്തിനു പിന്നിലെന്ന് കെ കെ ശൈലജ ടീച്ചർ പറഞ്ഞപ്പോൾ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള വിശാല സമരത്തിന്റെ ഭാഗമാകാൻ സാധിക്കുന്നതിൽ അഭിമാനമുണ്ട് എന്നായിരുന്നു പി രാജീവി​ന്റെ പ്രതികരണം.

പ്രതിഷേധം മുദ്രാവാക്യങ്ങളിൽ മാത്രം ഒതുക്കാതെ പാട്ടും കൊട്ടും കലാപ്രകടനങ്ങളുമായി വർണാഭമാക്കുകയാണ് ഡൽഹിയിലെ തെരുവുകളെ പ്രതിഷേധക്കാർ. മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ​ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി കലാകാരന്മാരാണ് ഡൽഹിയുടെ തെരുവുകളിൽ അണിനിരന്നിരിക്കുന്നത്. കലയെ പ്രതിഷേധത്തിനുള്ള മാർ​ഗമാക്കി മാറ്റിയവരെയും ഡൽഹിയിൽ കാണാം. വെറുമൊരു പ്രകടനത്തിനപ്പുറം, കലയെയും സർഗ്ഗാത്മകതയെയും പ്രതിഷേധത്തിന്റെ ഭാഷയാക്കി മാറ്റിയതിലൂടെ സമാധാനപരവും എന്നാൽ ശക്തവുമായ ഒരു സന്ദേശമാണ് ഈ ജനകീയ മുന്നേറ്റം നൽകുന്നത്. ഏറ്റവും മൂർച്ചയേറിയ ആയുധമായി കല മാറുന്ന കാഴ്ചക്കാണ് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.

ഗ്യാനേഷ് കുമാർ രാജിവച്ചാൽ 30 സെക്കൻഡുകൊണ്ടു പ്രതിഷേധം അവസാനിപ്പിക്കുമെന്നാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ടുള്ളത്. രാജി എത്ര വൈകിയാലും പ്രതിഷേധം തുടരുമെന്ന നിലപാട് ആവർത്തിക്കുന്നുമുണ്ട്. ഒന്നൊന്നായി പുറത്തെടുക്കുന്ന സമരായുധങ്ങളെക്കുറിച്ചാണ് ഇന്നലെ കുറ്റവിചാരണയിൽ രാഹുൽ സംസാരിച്ചത്. പ്രതിഷേധ ആവനാഴിയിലെ ആയുധങ്ങളിലൊന്നാണ് ഇന്നത്തെ മഹാറാലിയെന്നും പറഞ്ഞിരുന്നു. ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി പുറത്താക്കുന്ന മോക്ക് ഇംപീച്ച്‌മെന്റ് ഒരു കൊടുങ്കാറ്റിന്റെ തുടക്കം മാത്രമായിരുന്നു.

അടുത്തയാഴ്ച ദീപാവലി തിരക്കുകൾക്കിടെ തെരുവിലെ പ്രതിഷേധത്തിന് ഇടവേള നൽകിയാലും പോരാട്ടം തുടരുമെന്നു കോൺഗ്രസ് വ്യക്തമാക്കുന്നു. സംസ്ഥാനങ്ങളിലേക്കു പ്രതിഷേധം വ്യാപിപ്പിക്കാനും പ്രധാന നഗരങ്ങളിൽ റാലികൾ സംഘടിപ്പിക്കാനും ആലോചനയുണ്ട്. തന്റെ പോരാട്ടത്തെ അവിശ്വസിക്കുന്ന ഒരുവിഭാഗം പാർട്ടിക്കുള്ളിലും സഖ്യത്തിലുമുണ്ടെന്ന് രാഹുലിനു ബോധ്യമുണ്ട്. തന്റെ ശ്രമം ലക്ഷ്യം കാണുമെന്ന ആത്മവിശ്വാസത്തോടെ രാഹുൽ ഇന്നലെ സംസാരിച്ചതും അതുകൊണ്ടാണ്.

വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന കുറ്റവിചാരണ പരിപാടി മഴമൂലം അന്നു നടത്താൻ കഴിഞ്ഞിരുന്നില്ല. തുടർപരിപാടികൾ ആലോചിക്കാൻ വിളിച്ച യോഗത്തിൽ ചില നേതാക്കൾ പരിപാടി ദീപാവലിക്കുശേഷമാക്കാമെന്ന നിർദേശം വച്ചതാണ്. എന്നാൽ, കുറ്റവിചാരണ വൈകിപ്പിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു രാഹുലിന്. ഈ നിശ്ചയദാർഢ്യം പ്രകടിപ്പിക്കുന്നതായിരുന്നു ഇന്നലെ അദ്ദേഹത്തിന്റെ വാക്കുകൾ.

ഏഴില്‍ ഒരു ഇന്ത്യക്കാരന്റെ വോട്ട് ഗ്യനേഷ് കുമാര്‍ നീക്കം ചെയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഗ്യനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി തുടരാന്‍ പോകുന്നില്ല. പ്രതിപക്ഷം ഗ്യനേഷിനെതിരായ ആരോപണങ്ങള്‍ തെളിവ് സഹിതം വിശദീകരിച്ചിട്ടും ബിജെപി വീണ്ടും അദ്ദേഹത്തെ സംരക്ഷിക്കുകയാണെങ്കില്‍ എന്താണ് അവരുടെ ലക്ഷ്യം എന്ന് വ്യക്കമല്ലെ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ പ്രതിഷേധ പാര്‍ലമെന്റ് ഒരു രാഷ്ട്രീയ ആയുധമാണ്. അത് പ്രയോഗിക്കപ്പെടുന്നത് ഇന്ത്യന്‍ ജനതയുടെ വോട്ട് വെട്ടിയ ഓരോ ആളുകള്‍ക്കുമെതിരെയാണ്. ഗ്യനേഷ്‌കുമാറിനും നരേന്ദ്രമോദിക്കുമടക്കം അതിന്റെ പ്രഹരം ഏല്‍ക്കേണ്ടി വരുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി. ഗ്യാനേഷ് കുമാര്‍ സംരക്ഷിക്കേണ്ട സ്ഥാപനത്തിന് പിന്നിലാണ് ഒളിച്ചിരിക്കുന്നത്. എല്ലാ കാലവും ഒളിയിടത്തില്‍ ഇരിക്കാമെന്ന് ഗ്യാനേഷ് കുാമര്‍ കരുതരുത്. ഇന്നോ നാളെ യോ നിങ്ങള്‍ക്ക് ജനപ്രതിനിധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും രാഹുല്‍ ഗാന്ധി നല്‍കിയിട്ടുണ്ട്.

പ്രതിഷേധങ്ങളിൽ ഇടത് പാർട്ടികളുടെ സാന്നിധ്യം വളരെ വലുതാണ്. ഗ്യാനേഷ് കുമാർ രാജിവെയ്ക്കണമെന്ന് ആവർത്തിച്ച് പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ ജനങ്ങൾ തീരുമാനിച്ച് കഴിഞ്ഞെന്നും അത് മാറ്റാൻ ഒരു ബിജെപിക്കും കഴിയില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമുള്ള ‘കര്‍ശന മുന്നറിയിപ്പ്’ ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഒരു പ്രതിഷേധമായിരിക്കും ഇന്ന് നടക്കാന്‍ പോകുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കേരളത്തിൽ നിന്നടക്കം ആയിരക്കണക്കിന് നേതാക്കളും പ്രവർത്തകരും ശനിയാഴ്ച തന്നെ തലസ്ഥാനത്തെത്തിയിരുന്നു. 10 ലക്ഷം പേരെ അണിനിരത്താനാണ് ഒരുക്കങ്ങളെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. മഴകാരണം നനഞ്ഞ മണ്ണിൽ തുണിവിരിക്കുന്നതടക്കമുള്ള പ്രവൃത്തി പുരോഗമിക്കുന്നു. ഡൽഹിയിലെങ്ങും സർക്കാർ കേന്ദ്രസേനയെ വിന്യസിച്ചു.

റാലിയിൽ 18,000 പേരെ പങ്കെടുപ്പിക്കുമെന്ന് സി.പി.എം. രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസും 15,000 പേരെ പങ്കെടുപ്പിക്കുമെന്ന് സി.പി.ഐ. രാജ്യസഭാ നേതാവ് പി. സന്തോഷ് കുമാറും വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനൊപ്പം പ്രാദേശിക വിപണികളിൽനിന്ന് സാധനങ്ങൾ വാങ്ങണമെന്ന അഭ്യർത്ഥനയും രാഹുൽ നടത്തിയിരുന്നു. പ്രതിപക്ഷത്തിന്റെ റാലി രാജ്യതലസ്ഥാനത്തെ വ്യാപാരികൾക്ക് തിരിച്ചടിയാകില്ലെന്നും മറിച്ച് അവർക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ റാലി മൂലം തങ്ങളുടെ ദീപാവലി കച്ചവടം പൊളിയുമെന്നും റാലി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രാദേശിക വ്യാപാരികൾ രാഹുലിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ നിർദേശം. എല്ലാവരേയും ഒന്നിച്ച് നിർത്തിക്കൊണ്ട് തന്നെ കേന്ദ്രത്തിനെതിരെ പോരാടുമെന്ന സന്ദേശമാണ് ഇതിലൂടെ രാഹുൽ നൽകുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix