Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വാഹന മോഡിഫിക്കേഷൻ കേന്ദ്രനിയമം ബാധകം; അപകടകരമല്ലാത്തവ അനുവദിക്കും: സി പി ജോണ്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അമിത വെളിച്ചവും ശബ്ദവും പുറത്ത് വരുന്ന തരത്തിലുള്ള വാഹന മോഡിഫിക്കേഷനുകൾ അംഗീകരിക്കാൻ സാധ്യമല്ലെന്ന് ഗതാഗത മന്ത്രി സി പി ജോൺ. കേന്ദ്ര സർക്കാരിന്റെ നിയമാവലി അനുസരിച്ചാണ് മോഡിഫിക്കേഷനുകൾ അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അപകടകരമല്ലാത്ത ഫിറ്റിംഗുകൾ, കളർ കോഡ് മാറ്റങ്ങൾ, വാഹനത്തിന്റെ പുറത്തേക്ക് തുറിച്ചുനില്‍ക്കാത്ത നിലയിൽ ഇല്ലാത്ത ഘടകങ്ങൾ എന്നിവയ്ക്ക് അനുമതി നൽകുന്ന കാര്യങ്ങൾ സർക്കാർ വിശദമായി പരിശോധിക്കുകയാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

സജി ചെറിയാൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് സമയത്ത് യുവജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാത്തത് സംബന്ധിച്ച വിമർശനങ്ങൾക്ക് മറുപടിയായും വിഷയം ഉയർന്നു.

അമിത വെളിച്ചവും ശബ്ദവും ഉണ്ടാക്കുന്ന മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകാനാകില്ലെന്നും എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾക്ക് അനുമതി പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്രീ-ലൈസൻസ് ഡ്രൈവിംഗ് പരിശീലനം നൽകുന്ന കാര്യം വിദ്യാഭ്യാസ മന്ത്രിയുമായി ആലോചിക്കുമെന്നും, സ്കൂൾ പാഠ്യപദ്ധതിയിൽ ഡ്രൈവിംഗ് നിയമങ്ങൾ ഉൾപ്പെടുത്തുന്ന സാധ്യതയും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 18 വയസ് പൂർത്തിയാകുമ്പോൾ ലൈസൻസ് നേടുന്ന രീതിയിൽ പരിശീലനം ക്രമീകരിക്കാനാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ മാത്രം മതിയാകില്ലെന്നും കൂടുതൽ പേർക്ക് ഡ്രൈവിംഗ് പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധി സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടെന്നും നികുതി കുറച്ചതിലൂടെ സഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചില മേഖലകളിൽ യാത്രക്കാരുടെ എണ്ണം കുറയുന്നുവെന്നും വിഷയത്തിൽ തുടർ നടപടികൾ ആലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Advertisement
WhiteswanTV Footer