കുവൈത്തിൽ ഇൻഡിക്കേറ്റർ ഉപയോഗിക്കാത്തവർക്കെതിരെ നടപടി
കുവൈത്ത് സിറ്റി: വാഹനം തിരിക്കുമ്പോഴും ലെയ്ൻ മാറുമ്പോഴും ഇൻഡിക്കേറ്റർ കൃത്യമായി ഉപയോഗിക്കാത്ത ഡ്രൈവർമാർക്കെതിരെ കുവൈത്തിൽ കർശന നടപടി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 372 വാഹനങ്ങൾക്ക് പിഴ ചുമത്തി. ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഡ്രൈവിങ്ങിനിടെ ഇൻഡിക്കേറ്റർ ശരിയായി ഉപയോഗിക്കാത്തതാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനം. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനും എല്ലാ ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് […]
Read more