കോഴിക്കോട്: ടോള്‍ വെട്ടിപ്പ് തടയാന്‍ കർശന നടപടിയുമായി പൊലീസ്. കോഴിക്കോട് ദേശീയപാത ബൈപ്പാസില്‍ ടോള്‍ നല്‍കാതെ കടന്നുപോകുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറി തുടങ്ങി. കഴിഞ്ഞ ദിവസം മാത്രം 86 വാഹനങ്ങള്‍ ടോള്‍ നല്‍കാതെ കടന്നുപോയതായി അധികൃതര്‍ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ കൂടി 32 വാഹനങ്ങള്‍ ടോള്‍ നല്‍കാതെ യാത്ര ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ടോള്‍ നല്‍കാതെ പോകുന്ന വാഹനങ്ങള്‍ക്ക് ട്രാഫിക് പൊലീസ് ആയിരം രൂപ വീതം പിഴ ഈടാക്കുന്നതാണ് നിലവിലെ നടപടി. ടോള്‍ ഒഴിവാക്കുന്നവരില്‍ കൂടുതലും കാറുകളാണെന്ന് അധികൃതര്‍ പറയുന്നു.
തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനായി ടോള്‍ നല്‍കാത്ത വാഹനങ്ങളെ തടഞ്ഞുനിര്‍ത്തുന്നത് ജീവനക്കാര്‍ നിര്‍ത്തിയതോടെ ടോള്‍ വെട്ടിപ്പ് വര്‍ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.




