Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉപ്പും മധുരവും കൂടിയാൽ ചുവന്ന വലിയ മുന്നറിയിപ്പ് പാക്കറ്റുകളിൽ വേണം; നിയമം കർശനമാക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: അമിതമായ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണ പാക്കറ്റുകളിൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). സുപ്രിം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഇത്തരം സാധനങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണ പായ്ക്കറ്റുകളിൽ ചുവന്ന ഹെക്സഗണൽ ലേബൽ മുൻവശത്ത് തന്നെ പതിച്ചിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇതിൽ നിന്നും നെയ്യ്, എണ്ണ, ഉപ്പ്, പഞ്ചസാര, ശര്‍ക്കര,തേൻ എന്നിങ്ങനെയുള്ളവയിൽ ഒറ്റ ചേരുവ മാത്രമുള്ളവയെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കേ​​​​ര​​​​ളം ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള ത്രീ​​​​എ​​​​സ് ആ​​​​ൻ​​​​ഡ് ഔ​​​​ർ ഹെ​​​​ൽ​​​​ത്ത് സൊ​​​​സൈ​​​​റ്റി എ​​​ന്ന സ​​​​ന്ന​​​​ദ്ധ​​​സം​​​​ഘ​​​​ട​​​​നയാണ് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. ഹരജി പരി​ഗണിക്കവെ എഫ്എസ്എസ്എഐ ഡയരക്ടർ കവിതാ രാമസ്വാമി ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. പാക്കറ്റിലടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ വിവരങ്ങൾ ആ​ദ്യം ചെറുതായിട്ടായിരുന്നു നൽകിയിരുന്നത്. ഇത് ഘടകങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ അറിയാൻ സാധിക്കാതെ വരാൻ കാരണമായിരുന്നു. എന്നാൽ ഇനി മുതൽ പാക്കറ്റിന്റെ പിൻവശത്തുള്ള പോഷക വിവര പട്ടികയിലെ ഫോണ്ട് സൈസിനേക്കാൾ ഒരു പോയിന്റ് വലിയ ഫോണ്ടിൽ മുൻവശത്ത് പോഷകങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer