ഭുവനേശ്വർ: തെരുവുനായ്ക്കളെ കൊണ്ട് ജനം പൊറുതിമുട്ടിയാൽ എവിടെ വരെ പോകും ആളുകൾ? ഇതാ വേറിട്ട പ്രതിഷേധവുമായി ഒഡീഷയിലെ യുവസേന എന്ന സംഘടന രംഗത്തെത്തിയിരിക്കുകയാണ്. നിഫാദ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ ഓഫീസിനുള്ളിൽ എത്തിയ പ്രതിഷേധക്കാർ ചാക്കിനുള്ളിൽ കെട്ടിക്കൊണ്ടുവന്ന തെരുവ് നായ്ക്കുട്ടികളെ മേശപ്പുറത്ത് തുറന്നുവിടുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
അധികൃതരുടെ ഭാഗത്തുനിന്ന് തുടർച്ചയായി ഉണ്ടാകുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ടായിരുന്നു നടപടിയെന്ന് യുവസേന നേതാക്കൾ പറഞ്ഞു. ചീഫ് ഓഫീസർ ധീരജ് ഭാംരെയുടെ മേശപ്പുറത്ത് നായ്ക്കളെ തുറന്നുവിടുകയും അദ്ദേഹത്തിന് മുൻപാകെ മേശയിൽ കറൻസി നോട്ടുകൾ കൊണ്ടുണ്ടാക്കിയ മാല വയ്ക്കുകയും ചെയ്തു. പ്രതിഷേധക്കാർ തന്നെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. നിഫാദ് നഗരത്തിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായെന്നും കുട്ടികളും വയോധികരും ഉൾപ്പടെ നിരവധി പേർക്ക് കടിയേറ്റതായും പ്രതിഷേധക്കാർ ആരോപിക്കുന്നു.
आवारा कुत्तों के बढ़ते आतंक की ओर ध्यान आकर्षित करने के लिए #नाशिक के निफाड नगर पंचायत के कुछ लोग, बोरे में आवारा कुत्तों को भर के मुख्य अधिकारी धीरज भामरे के ऑफिस में गए और उनके टेबल पर उन कुत्तों को बोरे से निकल कर उड़ेल दिया.
— Ruby Arun रूबी अरुण (@arunruby08) September 16, 2026
नाशिक की युवा सेना के जिलाध्यक्ष विक्रम रंधावे के… pic.twitter.com/oVpuy5PS5z












