Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തിരുവനന്തപുരം മൃഗശാല മാറ്റുന്നതിന് പിന്തുണ അറിയിച്ച് വി.വി. രാജേഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല നഗരമധ്യത്തിൽ നിന്ന് മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശം ചർച്ചയാകുന്നു. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ചും എതിർത്തും വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതികരണങ്ങൾ ഉയരുന്നുണ്ട്.

മൃഗശാല മാറ്റണമെന്ന നിർദേശത്തോട് യോജിക്കുന്നതായി തിരുവനന്തപുരം മേയർ വി.വി. രാജേഷ് പറഞ്ഞു. നഗരത്തിനുള്ളിലെ മൃഗശാല അപൂർവയിനം മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് മേയറുടെ അഭിപ്രായം. മൃഗങ്ങൾക്ക് രോഗങ്ങൾ പടരുമ്പോൾ സമീപവാസികൾക്ക് ആശങ്കയുണ്ടാകുമെന്നും മൃഗങ്ങൾ കൂടുകളിൽ നിന്ന് പുറത്തുകടക്കുന്ന സാഹചര്യത്തിലും ജനങ്ങൾക്ക് ഭീതിയുണ്ടാകുമെന്നും മേയർ പറഞ്ഞു.

നിലവിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെൻട്രൽ ജയിലും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും മേയർ അഭിപ്രായപ്പെട്ടു. ജയിൽ പൂജപ്പുരയിൽ സ്ഥാപിച്ച കാലത്തെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന റീ-ഇമേജിനിങ് റൗണ്ട് ടേബിൾ സമ്മേളനത്തിലാണ് മുഖ്യമന്ത്രി നഗരമധ്യത്തിലുള്ള മൃഗശാല കൂടുതൽ വിശാലമായ വനപ്രദേശത്തേക്ക് മാറ്റണമെന്ന ആശയം മുന്നോട്ടുവെച്ചത്. നെയ്യാർ ഉൾപ്പെടെയുള്ള വനമേഖലകൾ പരിഗണിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. നിലവിലെ സ്ഥലം നഗരത്തിലെ വലിയ പൊതുസ്ഥലമായി വികസിപ്പിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതേസമയം, നിർദേശത്തിനെതിരെ സിപിഎം നേതാവും മുൻ എംഎൽഎയുമായ വി.കെ. പ്രശാന്ത് രംഗത്തെത്തി. മൃഗശാലയും മ്യൂസിയവും മാറ്റാനുള്ള ശ്രമം മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ വാണിജ്യ താൽപര്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. വിഷയത്തിൽ കൂടുതൽ ചർച്ചകൾ തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix