കൊച്ചി: മദ്യ വിമോചന മഹാസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന “ലഹരി മോചന കേരള രക്ഷാ പദയാത്ര”യുടെ സംസ്ഥാനതല സ്റ്റീയറിംഗ് കമ്മിറ്റി രൂപീകരിച്ചു. ഒക്ടോബർ രണ്ടിന് കാസർകോഡ് നീലേശ്വരത്ത് നിന്ന് ആരംഭിക്കുന്ന പദയാത്ര ഒക്ടോബർ 23 ന് തിരുവനന്തപുരത്ത് സമാപിക്കും.
കച്ചേരിപ്പടി ഗാന്ധിഭവനിൻ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം മദ്യ വിമോചന മഹാസഖ്യം സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എ. ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ അധ്യക്ഷനായിരുന്നു. കുരുവിള മാത്യൂസ്, കെ. എം നാസറുദ്ദീൻ, ജയിംസ് കോറമ്പേൽ, റാഫേൽ മുക്കത്ത്, പി.കെ സെബാസ്റ്റ്യൻ, കെ.കെ. നെദീൻ എന്നിവർ പ്രസംഗിച്ചു.
ജസ്റ്റീസ് കെമാൽ പാഷ ചെയർമാനായും അഡ്വ. ചാർളിപോൾ വർക്കിംഗ് ചെയർമാനുമാനും കെ. എ നാസറുദ്ദീൻ ജനറൽ കൺവീനറുമായി 51 അംഗ സ്റ്റിയറിംഗ് കമ്മറ്റി രൂപീകരിച്ചു.












