കോഴിക്കോട്: കേരളം തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ തിരഞ്ഞെടുപ്പിന് മുൻപേ തന്നെ ബേപ്പൂരിലെ സ്ഥാനാർഥിയായ പി വി അൻവർ തന്റെ വിജയം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ, ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായ മുഹമ്മദ് റിയാസിനെതിരെ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് പി വി അൻവർ. ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും. മറിച്ചായാൽ, റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും അൻവർ ചോദിച്ചു. കോഴിക്കോട്ടെ എൽ ഡി എഫ് തോൽവിക്ക് കാരണം റിയാസ് ആണെന്നും പി വി അൻവർ പറഞ്ഞു. ബേപ്പൂരിൽ റിയാസിന് 65000ത്തിന് മുകളിൽ വോട്ട് കിട്ടില്ലെന്നും, താൻ 25000 വോട്ടിന് ജയിക്കുമെന്നുമാണ് അൻവറിന്റെ കണക്ക്.




