Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Beypore

ബേപ്പൂർ സ്ഥാനാർഥിത്വം; പി.വി. അൻവറിനെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: ബേപ്പൂർ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെ പി.വി. അൻവറിനെ തള്ളി മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫിന്റെ വിജയത്തിൽ നിർണായകമായത് അൻവർ അല്ലെന്നും കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനവും നേതാക്കളുടെ പ്രവർത്തനവുമാണ് വിജയത്തിന് കാരണമെന്നും മുല്ലപ്പള്ളി പറഞ്ഞു. പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ കഷ്ടപ്പാടാണ് യുഡിഎഫിന്റെ വിജയത്തിന് പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജീവൻ പണയം വെച്ച് താൻ നടത്തിയ പിണറായിസത്തിനെതിരായ പോരാട്ടമാണ് യുഡിഎഫിന്റെ വിജയത്തിന് കാരണമെന്നായിരുന്നു പി.വി. അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. പിണറായി […]
Read more

തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലം, ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കിട്ടും: മുഹമ്മദ് റിയാസ്

കോഴിക്കോട്: ഇത്തവണ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഇടതുമുന്നണിക്ക് അനുകൂലമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കിട്ടുമെന്നും അൻവറിന്റെ വെല്ലുവിളി ജനങ്ങൾ വിലയിരുത്തുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. രാഷ്ട്രീയപ്രവർത്തനം വൈകാരിക പ്രതികരണങ്ങൾക്ക് മുകളിലാണ്. അൻവറിന്റെ വെല്ലുവിളി ജനങ്ങൾ വിലയിരുത്തുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം വ്യക്തിയോടുള്ള ശത്രുത അല്ല. വ്യക്തി അധിക്ഷേപം ഏതു രംഗത്തുള്ളവർ നേരിട്ടാലും മാനസികപ്രയാസം ഉണ്ടായേക്കാം. അങ്ങനെയാണ് അതിനെ താൻ അൻവറിന്റെ പ്രസ്താവനകളെ എടുത്തതെന്നും റിയാസ് വ്യക്തമാക്കി.
Read more

റിയാസിനെതിരെ വെല്ലുവിളിയുമായി പി വി അൻവർ; വിജയിച്ചാൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും

കോഴിക്കോട്: കേരളം തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ തിരഞ്ഞെടുപ്പിന് മുൻപേ തന്നെ ബേപ്പൂരിലെ സ്ഥാനാർഥിയായ പി വി അൻവർ തന്റെ വിജയം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ, ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായ മുഹമ്മദ് റിയാസിനെതിരെ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് പി വി അൻവർ. ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും. മറിച്ചായാൽ, റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും അൻവർ ചോദിച്ചു. കോഴിക്കോട്ടെ എൽ ഡി എഫ് തോൽവിക്ക് കാരണം റിയാസ് ആണെന്നും പി വി അൻവർ പറഞ്ഞു. […]
Read more

ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തി.വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ത്രീ സ്റ്റാര്‍ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് സംശയം. ഒരുമിച്ച് ജോലി ചെയ്യുന്ന അനീഷ് എന്ന കൊല്ലം സ്വദേശിയുടെ മുറിയില്‍ നിന്നുമാണ് സോളമനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. ചോര കണ്ട് ലോഡ്ജ് മുതലാളി മുറി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. നിലവില്‍ ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix