Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Muhammad Riaz

മന്ത്രി റിയാസിന്‍റെ പേര് പറഞ്ഞ് പണപ്പിരിവ്; പ്രതി പിടിയില്‍

കണ്ണൂർ: പറശിനിക്കടവ് സ്വദേശി ബോബി എം. സെബാസ്റ്റ്യനെയാണ് കണ്ണൂർ ടൗണ്‍ പോലീസ് പിടികൂടിയത്.മന്ത്രിയുടെ അഡീഷണനല്‍ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് ചികിത്സാ സഹായത്തിന് 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കണ്ണൂരിലെ ഒരു ഹോട്ടല്‍ ജീവനക്കാരൻ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങുകയായിരുന്നു. ഇയാള്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അറിയാൻ അന്വേഷണം ആരംഭിച്ചു.
Read more

എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജമായി മന്ത്രി മുഹമ്മദ് റിയാസിന്റെ ജനകീയ പര്യടനം; 15 ദിവസം, 200 കുടുംബയോഗങ്ങൾ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വേറിട്ട ശൈലിയുമായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തിരക്കിട്ട ഔദ്യോഗിക തിരക്കുകൾക്കിടയിലും കഴിഞ്ഞ 15 ദിവസങ്ങൾക്കുള്ളിൽ 200-ൽ അധികം കുടുംബയോഗങ്ങളിൽ പങ്കെടുക്കുകയും 12,000-ത്തിലധികം ആളുകളെ നേരിട്ട് കാണുകയും ചെയ്ത മന്ത്രിയുടെ പ്രവർത്തനങ്ങൾ എൽഡിഎഫ് ക്യാമ്പിൽ വലിയ ആത്മവിശ്വാസം നൽകുന്നു.​ ഒരു ദിവസം കുറഞ്ഞത് 15 കുടുംബയോഗങ്ങളിലെങ്കിലും പങ്കെടുത്ത്, ജനങ്ങളുമായി നേരിട്ട് സംവദിക്കുക എന്നതാണ് മന്ത്രിയുടെ പ്രചാരണ രീതി. കോഴിക്കോട് ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും അദ്ദേഹം പര്യടനം […]
Read more

സംസ്ഥാന സര്‍ക്കാറിന്റെ വികസനനേട്ടം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കേരളത്തിലെ എല്‍ഡിഎഫ് ഭരണത്തിന്റെ തുടര്‍ച്ചയും വികസന പ്രവര്‍ത്തനങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമാകുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. എല്‍ഡിഎഫ് വടകര മുനിസിപ്പല്‍ ഏരിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ പൊതുവേ സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന ക്ഷേമ വികസന പ്രവര്‍ത്തനങ്ങളില്‍ അനുകൂലമാണ് എന്ന് തിരിച്ചറിവാണ് പൊതുവേ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായും വടകര മുന്‍സിപ്പല്‍ ഭരണം വിലയിരുത്തപ്പെടും. ആ ഭരണം വിലയിരുത്തപ്പെട്ടു കഴിഞ്ഞാല്‍ ഒരു സംശയവുമില്ല എല്‍ഡിഎഫിന് 2020 ല്‍ ലഭ്യമായ സീറ്റിനേക്കാള്‍ […]
Read more

വനിതാ സംരംഭകർക്ക് ടൂറിസം വകുപ്പിന്റെ കൈത്താങ്ങ്; കുറഞ്ഞ പലിശയില്‍ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സ്ത്രീസൗഹാർദ്ദ ടൂറിസം വികസനത്തിന്റെ ഭാഗമായി വനിതാ സംരംഭകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതി ടൂറിസം വകുപ്പ് നടപ്പിലാക്കും. വനിതാ വികസന കോർപ്പറേഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. പദ്ധതിയി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചര്‍ച്ചകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഈ മാസം തന്നെ പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടൂർ ഓപ്പറേറ്റർമാർ, ഹോംസ്റ്റേ നടത്തിപ്പുകാർ, ടൂറിസ്റ്റ് […]
Read more

തിരുവനന്തപുരം നഗരസഭ LDF ന് തന്നെ

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുവാൻ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പാർട്ടികൾക്കും മുന്നണികൾക്കും നിർണായകമാണ്. സംസ്ഥാനത്ത് ഏറ്റവും ശക്തമായ മത്സരം നടക്കാൻ പോകുന്ന നഗരസഭകളിൽ ഒന്നാണ് തിരുവനന്തപുരം. ഈ കോർപ്പറേഷൻ ഇടതുപക്ഷത്ത് നിന്നും പിടിച്ചെടുക്കുക എന്നത് ബിജെപിയുടെ പ്രധാന ലക്ഷ്യമാണ്. കോർപ്പറേഷനിലെ പ്രധാന പ്രതിപക്ഷവും ബിജെപി തന്നെയാണ്. കോൺഗ്രസും പ്രധാന നേതാക്കൾക്ക് ചുമതല നൽകി തലസ്ഥാന ഭരണം കൈപിടിയിലാക്കാനുള്ള നീക്കങ്ങളാണ് നടത്തി വരുന്നത്. പ്രതിപക്ഷ പാർട്ടികളുടെ ഈ നീക്കത്തെ പൊളിക്കാൻ, കൂടുതൽ ജനകീയ ഇടപെടലുകളുമായി കളം നിറയുന്നത് […]
Read more

റോഡിലെ കുഴിയിൽ നട്ട വാഴയിൽ മുഖ്യമന്ത്രിയുടെയും മുഹമ്മദ് റിയാസിന്റെയും ഫോട്ടോകൾ

പാലക്കാട്: റോഡിലെ അപകട കെണികളാകുന്ന കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ച് കെ എസ് യു പ്രവർത്തകർ. കുഴികളിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെയും ഫോട്ടോകൾ പതിച്ച വാഴകൾ വെച്ചാണ് പ്രതിഷേധിച്ചത്. കുളപ്പുള്ളി മുതൽ ഷൊർണൂർ പൊതുവാൾ ജംഗ്ഷൻ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയിലാണ് പരക്കെ പ്രതിഷേധങ്ങൾ ഉയരുന്നത്. മഴപെയ്തതോടെ ഈ വഴിയുള്ള യാത്ര ദുസഹമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ പല യാത്രക്കാരും കുഴിയിൽ വീഴുകയും പരിക്കേൽക്കുകയും ചെയ്യുന്നത് പതിവാണ്. ഈ റോഡിൻറെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു […]
Read more

കേരള രാഷ്ട്രീയത്തിന്റെ ഭാവി ‘ഷാഫി പറമ്പിലും മുഹമ്മദ് റിയാസും’

എല്ലാകാലത്തും ട്വിസ്റ്റുകൾ നിറഞ്ഞതാണ് കേരള രാഷ്ട്രീയം. നേതാക്കളും നേതൃത്വങ്ങളുമെല്ലാം മാറിമാറി വരുന്ന ഗോദയാണ് സംസ്ഥാന രാഷ്ട്രീയം. ആരും പ്രതീക്ഷിക്കാത്തവർ ഉന്നതസ്ഥാനങ്ങളിലേക്ക് എത്തുകയും എല്ലാവരും ഉറ്റു നോക്കിയവർ ഒന്നും ആകാതെ പോകുകയും ചെയ്യുന്ന ചരിത്രമാണ് നമ്മുടെ രാഷ്ട്രീയകേരളത്തിന് ഉള്ളത്. എല്ലാ കാലത്തും ഓരോ രാഷ്ട്രീയപാർട്ടികളും അവരുടെ ഐക്കണുകളായി ചിലരെ ഉയർത്തി കാട്ടാറുണ്ട്. ചിലർ സ്വാഭാവികമായും അതാത് കാലയളവുകളിൽ സ്വയം ഉയർന്നുവരികയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇന്നിന്റെ രാഷ്ട്രീയ കേരളത്തില്‍ ഉയർന്നുനിൽക്കുന്ന രണ്ടു പേരുകളാണ് ഷാഫി പറമ്പിലിന്റെയും മുഹമ്മദ് റിയാസിന്റെയും. ഷാഫി […]
Read more

സീ പ്ലെയി൯ പദ്ധതി : സാധാരണക്കാ൪ക്കും പ്രയോജനകരമാക്കും : പി.എ മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിനെ തുട൪ന്ന് നടപ്പാക്കുന്ന സീ പ്ലെയി൯ പദ്ധതി സാധാരണക്കാ൪ക്ക് കൂടി പ്രയോജനകരമാകുന്ന വിധത്തിൽ നടപ്പാക്കുമെന്ന് പി.എ. മുഹമ്മദ് റിയാസ്. സീപ്ലെയി൯ പദ്ധതി വിനോദസഞ്ചാര മേഖലയുടെ കുതിപ്പിന് ശക്തി വ൪ധിപ്പിക്കും. വാട്ട൪ മെട്രോ പോലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നിരവധി പദ്ധതികളാണ് സ൪ക്കാ൪ നടപ്പാക്കുന്നത്.  ഇനിയും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താത്ത നിരവധി ടൂറിസം കേന്ദ്രങ്ങൾ കേരളത്തിലുണ്ട്. ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയാണ് കേരളത്തിന്റെ ജനസാന്ദ്രത. വീതിയുള്ള റോഡുകൾ നി൪മ്മിക്കുന്നതിന് ഭൂമിയുടെ ലഭ്യത പ്രധാന തടസമാണ്. മികച്ച റോഡുകൾ ഒരുക്കുന്നതിനൊപ്പം […]
Read more

കാട്ടുകുരങ്ങന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം; കെ സുധാകാരനെതിരെ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. സുധാകരന്‍ പ്രതികരിച്ചത് കണ്ണാടി നോക്കിയാണെന്നും ആര്‍എസ്എസ് തണലില്‍ വളരുന്ന കാട്ടുകുരങ്ങന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നായിരുന്നു റിയാസിന്റെ പ്രതികരണം. കെ സുധാകരന്റെ പ്രയോഗം സെല്‍ഫ് ഗോളാണെന്നും ശാഖയ്ക്ക് കാവല്‍ നിന്നതായി പ്രഖ്യാപിച്ച ആളാണ് സുധാകരനെന്നും റിയാസ് പറഞ്ഞു. വേണമെങ്കില്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞതും സുധാകരനാണ്. മുഖ്യമന്ത്രിയെ ടാര്‍ഗറ്റ് ചെയ്യുകയാണ്. അതിന്റെ ഭാഗമാണ് ഇത്തരം പ്രതികരണങ്ങളെന്നും റിയാസ് […]
Read more
Advertisement
WhiteswanTV Footer