നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിനിൽക്കേ സംസ്ഥാനം കനത്ത ത്രികോണ മത്സരത്തിന് ഒരുങ്ങുകയാണ്. എന്നാൽ അതിൽ ഇപ്പോൾ എല്ലാ കണ്ണുകളും ബേപ്പൂരിലേക്ക് ആണെന്നതാണ് ഏറ്റവും ശ്രദ്ധേയം. ബേപ്പൂരിയിൽ പിവി അൻവർ മത്സരിക്കുമെന്ന വാർത്ത പരന്നിരുന്നു. എന്നാൽ നിലമ്പൂർ വിട്ട് പിവി അൻവർ ബേപ്പൂരിൽ മത്സരിക്കുമെന്ന വാർത്തയാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
അൻവർ ബേപ്പൂരിൽ നിന്ന് മത്സരിച്ചാൽ ജയിച്ച് എംഎൽഎ ആവുമെന്നും ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുന്നുവെന്നും സണ്ണി ജോസഫ് പറയുകയുണ്ടായി. അതേസമയം അൻവർ മണ്ഡലത്തിൽ അനൗപചാരിക പ്രചാരണം ആരംഭിച്ചിരുന്നു. ലീഗ് നേതാവ് എം.സി മായിൻ ഹാജി ഉൾപ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അൻവർ നേരിട്ട് കണ്ട് പിന്തുണയും തേടി. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അൻവറിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാമെന്നാണ് യുഡഎഫ് കണക്ക് കൂട്ടുന്നത്.
ഭരണവിരുദ്ധവികാരമുണ്ടായാൽ അത് പ്രതിഫലിക്കുന്ന മണ്ഡലമാകും ബേപ്പൂർ. അത് മുതലെടുക്കാൻ അൻവറിന് കഴിയുമെന്നാണ് യുഡിഎഫിന്റെ വിശ്വാസം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് 28,747 വോട്ടിൻറെ ഭൂരിപക്ഷത്തിൽ വിജയിച്ച് മണ്ഡലമാണ് ബേപ്പൂർ. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ നേട്ടമുണ്ടാക്കാനായി എന്നതാണ് എടുത്തു പറയേണ്ട കാര്യം. അൻവർ വരുന്നതോടെ പിണറായി സർക്കാരിനെതിരെ വികാരം ശക്തമായി ഉയർത്താൻ കഴിയുമെന്നും അതുവഴി മണ്ഡലം പിടിച്ചെടുക്കാനാകുമെന്നുമാണ് യുഡിഎഫിന്റെ പ്ലാൻ.
പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ തോൽപ്പിക്കുക എന്നതാണ് അൻവറിന്റെ പ്രധാന ലക്ഷ്യം. അതിലൂടെ മരുമകനിസത്തിന് എന്നന്നേക്കുമായി അവസാനം ഉണ്ടാകണമെന്ന തികഞ്ഞ വാശിയിലാണ് അൻവർ ഉള്ളത്. റിയാസ് സിപിഎം കച്ചവടമാണിപ്പോൾ കേരളത്തിൽ നടക്കുന്നത്. മരുമകനിസത്തിനും പിണറായിസത്തിനും എതിരെയാണ് അൻവറിൻറെ പോരാട്ടം. പിണറായിസത്തെ തോൽപിക്കാൻ യുഡിഎഫ് എവിടെ മത്സരിക്കാൻ പറഞ്ഞാലും അൻവർ മത്സരിക്കുമെന്നും നേരത്തെ തന്നെ അദ്ദേഹം പറയുകയുണ്ടായി.
ജനുവരി 1 മുതൽ തന്നെ അൻവർ ബേപ്പൂരിൽ ക്യാമ്പ് ചെയ്ത് തന്നെയായിരുന്നു പ്രചാരണം നടത്തിയിരുന്നത്. നേരത്തെ തന്നെ പ്രചാരണവും ആരംഭിച്ചിരുന്നു എന്ന വാർത്തകളും പുറത്ത് വന്നിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പ്രചാരണ ജാഥ കോഴിക്കോട് എത്തുമ്പോൾ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ അതിനു മുന്നോടിയായി കെപിസിസി പ്രസിഡണ്ട് തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.
പിണറായിസം അവസാനിപ്പിക്കാനുള്ള പരിപാടികൾ 1 അര അവർഷം മുൻപ് തന്നെ തുടങ്ങിയയിരുന്നു എന്നും മരുമോനിസത്തിനും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിലും തീരുമാനം ഉണ്ടാക്കാൻ വേണ്ടിയാണ് താൻ ബേപ്പൂരിൽ മത്സരിക്കുന്നതെന്നും അൻവർ ആഞ്ഞടിക്കുകയുണ്ടായി. ഏതായാലും നേമത്തിന് പിന്നാലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലവുമായി ബേപ്പൂർ മാറുമെന്ന കാര്യത്തിൽ സംശയമില്ല.
28,0000 വോട്ടുകൾക്ക് മുഹമ്മദ് റിയാസ് വിജയിച്ച് മണ്ഡലമായിരുന്നു. തൊട്ട് മുൻപ് വികെ സി മമ്മത് കോയ 14,000 ഓളം വോട്ടുകൾക്ക് വിജയിച്ചു. എന്നാൽ ഇപ്പോൾ ബേപ്പൂരിൽ അൻവർ കളത്തിലിറങ്ങാൻ ഒരുങ്ങുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലമാണ് കോൺഗ്രസിന് ഇപ്പോൾ ബേപ്പൂർ പിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിനു പിന്നിൽ ഉള്ളത്. ഇതിന്റെ വെളിച്ചത്തിൽ കളത്തിലിറങ്ങിയാൽ എൽഡിഎഫിന് തിരിച്ചടി നൽകാനുള്ള തയ്യാറെടുപ്പിലാണ് അൻവറും കോൺഗ്രസും ഉള്ളത്.
എന്നാൽ കഴിഞ്ഞ 5 വർഷത്തിനിടയിൽ ധാരാളം വികസനങ്ങൾ മുഹമ്മദ് റിയാസ് കൊണ്ടുവന്നിട്ടും റിയാസിനെ വെല്ലുവിളിച്ചുകൊണ്ട് അൻവർ വന്നാൽ അവിടെ ജയിക്കുമോ എന്ന ചോദ്യങ്ങൾ ഇപ്പോൾ ശക്തമായി ഉയർന്നു വരുകയാണ്.
അതുപോലെ തന്നെ സാമുദായിക സമവാക്യങ്ങളുടെ പേരിൽ റിയാസുമായി പോരാടി അൻവർ ജയിക്കുമോ എന്ന ചോദ്യങ്ങളും പല കോണുകളിൽ നിന്ന് ഉയർന്നു വരുന്നുണ്ട്. ഏതായാലും എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ശക്തമായ മത്സരമാണ് ബേപ്പൂരിൽ അരങ്ങേറാൻ പോകുന്നത്. അൻവറിന്റെ നീക്കം എൽഡിഎഫിനെ കാര്യമായി ബാധിക്കുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.




