വാഷിംഗ്ടൺ: ഇന്ത്യ–അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ 25 ശതമാനമായിരുന്ന പകരം തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചു. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ ഫോൺ സംഭാഷണം നടത്തിയതായും അദ്ദേഹം പറഞ്ഞു.
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് പ്രധാനമന്ത്രി മോദി സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യങ്ങളിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
വ്യാപാര കരാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു സംഭാഷണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. “സ്റ്റേ ട്യൂൺഡ്” എന്ന വാക്കുകളോടെയായിരുന്നു അംബാസിഡറുടെ ട്വീറ്റ്.
ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും അടുത്ത സുഹൃത്തുക്കളാണെന്നും, ഫോൺ സംഭാഷണത്തിന് ശേഷം വ്യാപാര കരാറിലേക്ക് എത്താനുള്ള ധാരണ ഇരുനേതാക്കളും കൈവരിച്ചതായും ട്രംപ് വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം ഇനിയും ലഭിക്കാനുണ്ട്.




