Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: us news

ഇറാനെതിരായ ആക്രമണ നീക്കം മാറ്റിവെച്ചു; പ്രഖ്യാപനവുമായി ട്രംപ്‌

വാഷിങ്ടൺ: ഗൾഫ് മേഖലയിലെ സഖ്യരാജ്യങ്ങളുടെ അഭ്യർഥനയെ തുടർന്ന് ഇറാനെതിരായ ആക്രമണ പദ്ധതി റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ, സൗദി അറേബ്യ, യുഎഇ നേതൃത്വങ്ങളുടെ ആവശ്യപ്രകാരമാണ് തീരുമാനം എടുത്തതെന്നും പ്രശ്നപരിഹാരത്തിനായി ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണിതെന്നും ട്രംപ് സാമൂഹ്യ മാധ്യമത്തിൽ അറിയിച്ചു. ഇറാനെതിരെ കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് മുൻപ് ഭീഷണി ആവർത്തിച്ചിരുന്നു. അതിനിടെയാണ് ആക്രമണ നീക്കം മാറ്റിവെച്ചതായി പ്രഖ്യാപിച്ചത്. ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം […]
Read more

അമേരിക്കയിൽ വാഹനാപകടം; ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. തെലങ്കാനയിലെ നൽഗൊണ്ട സ്വദേശിനിയായ നവ്യ ഗഡുസു (25) ആണ് മരിച്ചത്. അപകടത്തിൽ മറ്റ് ആറുപേർക്ക് പരിക്കേറ്റു. ഇന്ത്യാന സംസ്ഥാനത്തിലെ ലേക്ക് കൗണ്ടിയിലെ ക്രൗൺ പോയിന്റിന് സമീപമുള്ള ഇന്റർസ്റ്റേറ്റ് 65 പാതയിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ഏഴുപേർ സഞ്ചരിച്ചിരുന്ന മിനിവാൻ മറ്റൊരു വാഹനത്തിന് പിന്നിൽ കുറഞ്ഞ വേഗത്തിൽ സഞ്ചരിക്കുമ്പോൾ പിന്നിൽ നിന്ന് കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനിവാൻ മറിഞ്ഞു. മിനിവാനിൽ മുൻവശത്ത് രണ്ട് സീറ്റുകൾ […]
Read more

റഷ്യൻ എണ്ണയ്‌ക്കുള്ള ഇളവ് അവസാനിപ്പിച്ച് അമേരിക്ക; ആഗോള ഇന്ധനവില വീണ്ടും ഉയരാൻ സാധ്യത

വാഷിംഗ്ടൺ: റഷ്യൻ എണ്ണയ്ക്ക് അനുവദിച്ചിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ ഇനി നീട്ടേണ്ടതില്ലെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചു. നിശ്ചിത കാലാവധി ശനിയാഴ്ച അവസാനിച്ചതോടെയാണ് ഇളവ് അവസാനിപ്പിച്ചത്. ഇതോടെ കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങുന്നതിൽ നിന്ന് ആഗോള ഇന്ധന ഇറക്കുമതിക്കാർക്ക് അമേരിക്ക വിലക്ക് ഏർപ്പെടുത്തി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് ആഗോള ഊർജ്ജ വിപണിയിൽ ഉണ്ടായ വിതരണ പ്രതിസന്ധിയും വിലക്കയറ്റവും നിയന്ത്രിക്കാനായിരുന്നു ട്രംപ് ഭരണകൂടം ഒരു മാസം നീണ്ട അടിയന്തര ഇളവ് അനുവദിച്ചത്. ഇറാനെതിരെ […]
Read more

ചൈന സന്ദർശനത്തിന് പിന്നാലെ ഇറാനെതിരെ ആക്രമണത്തിനൊരുങ്ങി ട്രംപ്

വാഷിങ്ടൺ: ചൈന സന്ദർശനത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ സൈനിക നടപടികൾക്ക് ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ. ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ ട്രംപ് തള്ളിയതായും പഴയ സൈനിക നീക്കം വീണ്ടും ആരംഭിക്കാനുള്ള ചർച്ചകൾ സജീവമായതായും റിപ്പോർട്ടുകളിൽ പറയുന്നു. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയുകയും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി അവസാനിപ്പിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മിൽ ധാരണയായതായും സൂചനയുണ്ട്. ചൈന സന്ദർശനം കഴിഞ്ഞെത്തിയ ഉടൻ ട്രംപ് സുരക്ഷാ-സൈനിക ചർച്ചകൾ ആരംഭിച്ചതായി ദി […]
Read more

200 ബോയിങ് വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ചൈന

ബീജിങ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങിൽ നിന്ന് 200 വാണിജ്യ വിമാനങ്ങൾ വാങ്ങാൻ ചൈന സമ്മതിച്ചതായി റിപ്പോർട്ട്. കരാറിനെക്കുറിച്ചുള്ള വിവരങ്ങൾ ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിനിടെയാണ് ട്രംപ് കരാറിനെക്കുറിച്ച് പ്രതികരിച്ചത്. ഇത് ആദ്യം ഒരു പ്രസ്താവനയായിരുന്നെങ്കിലും ഇപ്പോൾ ഉറച്ച പ്രതിബദ്ധതയായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അമേരിക്കൻ നിർമിത […]
Read more

യുഎസ് എയർപോർട്ടിൽ ഇന്ത്യൻ വംശജനായ യൂട്യൂബറെ വിവസ്ത്രനാക്കി ദേഹപരിശോധന നടത്തി

വാഷിംഗ്ടൺ: അമേരിക്കയിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് യൂട്യൂബർ അരുൺ രൂപേഷ് മൈനി. അമേരിക്കയിൽ എത്തിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത് വിവസ്ത്രനാക്കി ദേഹപരിശോധന നടത്തിയതായി അദ്ദേഹം പറഞ്ഞു. ‘മിസ്റ്റർ ഹൂസ് ദി ബോസ്’ എന്ന പേരിൽ അറിയപ്പെടുന്ന അരുൺ ഒരു അഭിമുഖത്തിലാണ് അനുഭവം പങ്കുവെച്ചത്. അമേരിക്കയിലെ ഒരു ഹൈടെക് സ്റ്റേഡിയം പദ്ധതിയുടെ റിപ്പോർട്ടിംഗിനായാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ഏകദേശം മൂന്ന് ലക്ഷം ഡോളർ പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതായും ഇത് തന്റെ കരിയറിലെ ഏറ്റവും വലിയ ഓഫറുകളിൽ ഒന്നായിരുന്നുവെന്നും […]
Read more

ഫ്ലോറിഡയില്‍ ബോട്ടിന് തീപിടിച്ച് 11 പേർക്ക് പരിക്ക്

മിയാമി: ഫ്ലോറിഡയിലെ മിയാമി ബീച്ചിന് സമീപം ബോട്ടിന് തീപിടിച്ച് 11 പേർക്ക് പരിക്ക്. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹളോവർ സാൻഡ്ബാറിന് സമീപമാണ് ബോട്ടിൽ സ്ഫോടനം ഉണ്ടായത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. പാചകവാതക ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടൻ തന്നെ രണ്ട് ഡസനിലധികം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റിയതായി മിയാമി-ഡേഡ് ഫയർ റെസ്‌ക്യൂ വിഭാഗം അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Read more

ഉടമ്പടി വൈകിയാൽ യൂറോപ്യൻ കൂട്ടായ്മയ്ക്ക് കനത്ത നികുതി: ട്രംപ്

വാഷിങ്ടൺ: വ്യാപാര ഉടമ്പടി നടപ്പാക്കുന്നതിൽ വൈകിയാൽ യൂറോപ്യൻ കൂട്ടായ്മക്കെതിരെ പുതിയ പ്രതികാര നികുതി ഏർപ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനമായ ജൂലൈ 4നകം ഉടമ്പടി അംഗീകരിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. അല്ലാത്തപക്ഷം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് കനത്ത നികുതി ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയായിരുന്നു പ്രതികരണം. ഉർസുല വോൺ ഡെർ ലെയ്‌നുമായി നടത്തിയ ദൂരഭാഷ സംഭാഷണത്തിന് പിന്നാലെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം രൂപീകരിച്ച ‘ടേൺബെറി’ ഉടമ്പടി പ്രകാരം […]
Read more

അഭയാര്‍ഥികളെ പുറത്താക്കാനുള്ള ട്രംപ് ഭരണകൂട നീക്കം യുഎസ് കോടതി തടഞ്ഞു

വാഷിങ്ടൺ: അമേരിക്കയിലെ ഏകദേശം 3,000 യെമൻ അഭയാർത്ഥികളെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം യു.എസ് ഫെഡറൽ കോടതി തടഞ്ഞു. ജഡ്ജി ഡെയ്‌ൽ ഇ. ഹോയാണ് വിധി പ്രസ്താവിച്ചത്. അഭയാർത്ഥികൾക്ക് നൽകിയിരുന്ന താൽക്കാലിക സംരക്ഷണ പദവി (TPS) റദ്ദാക്കാനുള്ള സർക്കാർ തീരുമാനം കോടതി താൽക്കാലികമായി വിലക്കി. ഇതോടെ മാൻഹട്ടൻ ഫെഡറൽ കോടതി ഉത്തരവനുസരിച്ച്, അവസാനിക്കാനിരുന്ന താമസാനുമതി നീട്ടി. കേസിൽ അന്തിമ വിധി വരുന്നതുവരെ അഭയാർത്ഥികൾക്ക് യുഎസിൽ തുടരാൻ അനുമതി ലഭിക്കും.
Read more

അമേരിക്കയിൽ സന്ദർശനം നടത്തി ചാൾസ് രാജാവും കാമില രാജ്ഞിയും

വാഷിംഗ്ടൺ: സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിലും ബ്രിട്ടന്റെ ചാൾസ് രാജാവും രാജ്ഞി കമിലയും അമേരിക്കയിൽ ഔദ്യോഗിക സന്ദർശനം ആരംഭിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ചാൾസ് രാജാവ് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു. ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സഹകരണം ഏത് പ്രതിസന്ധിയിലും തുടരണമെന്ന് ചാൾസ് രാജാവ് പ്രസംഗത്തിൽ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണെന്നും ഭാവിയിലും അത് തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷത്തിൽ യുകെ അമേരിക്കയെ പിന്തുണയ്ക്കുന്നില്ലെന്ന മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനങ്ങൾക്കിടയിലാണ് ഈ സന്ദർശനം […]
Read more
Advertisement
WhiteswanTV Footer