വാഷിങ്ടൺ: അമേരിക്കയിലെ ഏകദേശം 3,000 യെമൻ അഭയാർത്ഥികളെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം യു.എസ് ഫെഡറൽ കോടതി തടഞ്ഞു. ജഡ്ജി ഡെയ്‌ൽ ഇ. ഹോയാണ് വിധി പ്രസ്താവിച്ചത്.
അഭയാർത്ഥികൾക്ക് നൽകിയിരുന്ന താൽക്കാലിക സംരക്ഷണ പദവി (TPS) റദ്ദാക്കാനുള്ള സർക്കാർ തീരുമാനം കോടതി താൽക്കാലികമായി വിലക്കി. ഇതോടെ മാൻഹട്ടൻ ഫെഡറൽ കോടതി ഉത്തരവനുസരിച്ച്, അവസാനിക്കാനിരുന്ന താമസാനുമതി നീട്ടി. കേസിൽ അന്തിമ വിധി വരുന്നതുവരെ അഭയാർത്ഥികൾക്ക് യുഎസിൽ തുടരാൻ അനുമതി ലഭിക്കും.




