Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: us news

എച്ച്-1ബി വിസക്കാർക്ക് 2026 മുതൽ കടുത്ത നിയന്ത്രണം

അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശ പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ളവർക്ക് 2026 അതീവ വെല്ലുവിളികൾ നിറഞ്ഞ വർഷമായിരിക്കും എന്നതിൽ സംശയമില്ല. നമുക്കറിയാം, ഒരോ ദിവസവും അമേരിക്കയിലെ കുടിയേറ്റ നയങ്ങളിൽ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ഡോണാൾഡ് ട്രംപ് രണ്ടാം തവണ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ നിയമപരമായ കുടിയേറ്റം കുറയ്ക്കുന്നതിനായി കൊണ്ടുവന്ന നിയന്ത്രണങ്ങൾ 2026 ൽ കൂടുതൽ ശക്തമാകുമെന്നാണ് പപറത്തുവരുന്ന വിവരം. വിസ റദ്ദാക്കലുകൾ വർദ്ധിക്കുന്നതും അപേക്ഷാ ഫീസിലെ വൻ വർദ്ധനവും ലോട്ടറി സമ്പ്രദായത്തിലെ മാറ്റങ്ങളും പ്രവാസി സമൂഹത്തിൽ ആശങ്ക പടർത്തുകയാണ്. […]
Read more

ട്രംപിൻറെ താരിഫ് ഭീഷണി; ഇന്ത്യക്ക് കുരുക്ക് ?

ട്രംപ് വീണ്ടും ആഗോള വ്യാപാര രംഗത്ത് വലിയ ചലനം സൃഷ്ടിക്കുന്ന ഒരു താരിഫ് ബോംബ് പൊട്ടിച്ചിരിക്കുകയാണ്. റഷ്യയ്ക്കെതിരെ സ്വീകരിച്ച കടുത്ത നിലപാടിന് പിന്നാലെ, ഇപ്പോൾ ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളോട് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യത്തിനുമേൽ അമേരിക്ക 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ ഈ മുന്നറിയിപ്പ്, നിലവിൽ ഇന്ത്യയ്‌ക്കുമേൽ പ്രാബല്യത്തിലുള്ള 50 ശതമാനം യുഎസ് താരിഫ് […]
Read more

ലക്ഷത്തിലധികം വിസകൾ റദ്ദാക്കി അമേരിക്ക

ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് അധികാരമേറ്റ് ശേഷം കഴിഞ്ഞ ഒരു വർഷത്തിനിടെ അമേരിക്ക ഒരു ലക്ഷത്തിലധികം വിസകൾ റദ്ദാക്കി. ഇതിൽ ഏകദേശം 8,000 വിദ്യാർത്ഥി വിസകളും 2,500 വിദഗ്ധ വിസകളും ഉൾപ്പെടുന്നു. കുറ്റകരമായ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കുടിയേറ്റ വിരുദ്ധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിസ റദ്ദാക്കൽ നടന്നത്. അമേരിക്കയെ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ രാജ്യത്ത് നിന്ന് പുറത്താക്കുന്ന നടപടി തുടരുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സാമൂഹ്യ മാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി. ആക്രമണം, മോഷണം, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയ […]
Read more

ഇന്ത്യയ്ക്ക് വെനസ്വേലൻ എണ്ണ വിൽക്കാൻ തയ്യാറെന്ന് യുഎസ്

വാഷിങ്ടൺ: ഇന്ത്യയ്ക്ക് വെനസ്വേലൻ എണ്ണ വിൽക്കാൻ യുഎസ് തയ്യാറാണെന്ന് വൈറ്റ് ഹൗസ്. പുതിയതായി കൊണ്ടുവരുന്ന യുഎസ് നിയന്ത്രിത ചട്ടങ്ങൾ അനുസരിച്ചായിരിക്കും വ്യാപാരമെന്ന് ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ സൂചിപ്പിച്ചതായാണ് റിപ്പോർട്ട്. ഒട്ടുമിക്ക രാജ്യങ്ങൾക്കും വെനസ്വേലൻ എണ്ണ വിൽക്കാൻ യുഎസ് സന്നദ്ധമാണെന്ന ഊർജ സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റിന്റെ അടുത്തകാലത്തെ പ്രസ്താവനകളും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ വിപുലവും വർധിച്ചുവരുന്നതുമായ ഊർജ ആവശ്യങ്ങൾ കണക്കിലെടുത്ത് വെനസ്വേലൻ ക്രൂഡ് വാങ്ങൽ പുനരാരംഭിക്കാൻ അനുമതി നൽകുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു […]
Read more

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പരാജയപ്പെടാൻ കാരണം വെളിപ്പെടുത്തി യുഎസ് വാണിജ്യ സെക്രട്ടറി

വാഷിങ്ടൺ: ഇന്ത്യ–യുഎസ് വ്യാപാരക്കരാർ അന്തിമഘട്ടത്തിൽ പരാജയപ്പെടാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നേരിട്ട് ആശയവിനിമയം നടത്താത്തതാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് വ്യക്തമാക്കി. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിരുന്നെങ്കിലും, കരാർ പൂർത്തിയാക്കാൻ ട്രംപിന്റെ വ്യക്തിഗത ഇടപെടൽ ആവശ്യമായിരുന്നുവെന്നാണ് വിശദീകരണം. ഇന്ത്യൻ സർക്കാരിന് ഇതുമായി ബന്ധപ്പെട്ട് ചില ആശയകുഴപ്പങ്ങൾ ഉണ്ടായിരുന്നുവെന്നും ലുട്ട്‌നിക് പറഞ്ഞു. തുടർന്ന് ഇന്തോനേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീൻസ് എന്നിവരുമായി യുഎസ് വ്യാപാരകരാറുകൾ പ്രഖ്യാപിച്ചു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതുമായി […]
Read more

റഷ്യൻ പതാകയേന്തിയ കപ്പൽ യു.എസ് സേന പിടിച്ചെടുത്തു

വാഷിങ്ടൺ: വെനസ്വേലയിൽ നിന്ന് എണ്ണ കടത്തുന്നു എന്ന് ആരോപിച്ച് റഷ്യൻ പതാക നാട്ടിയ കപ്പൽ യുഎസ് സൈന്യം പിടിച്ചെടുത്തു. മാരിനേര എന്ന പേരായ കപ്പലാണ് വടക്കൻ അറ്റ്ലാൻന്റിക്കിൽ വച്ച് പിടികൂടിയത്. നിയമവിരുദ്ധമായി എന്ന കടത്തുന്ന റഷ്യയുടെ ഗോസ്റ്റ് പ്ലേറ്റിന്റെ ഭാഗമായാണ് ഈ കപ്പൽ എന്നാണ് യുഎസിന്റെ ആരോപണം. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കപ്പലിൽ ഉണ്ടായിരുന്ന റഷ്യൻ പൗരന്മാരോടുള്ള മാനുഷിക പെരുമാറ്റത്തെ കുറിച്ചും അവരെ എത്രയും പെട്ടെന്ന് വിട്ടയക്കുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വാർത്ത ഏജൻസിയായ ടാസിയോട് […]
Read more

മഡുറോയെ ഇന്ന് മൻഹാറ്റൻ ഫെഡറൽ കോടതിയിൽ ഹാജരാക്കും

വാഷിംഗ്ടൺ: അമേരിക്കൻ സൈന്യം പിടികൂടിയ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ ഇന്ന് മൻഹാറ്റൻ ഫെഡറൽ കോടതിയിൽ ഹാജരാക്കും. മഡുറോ 2020-ൽ രജിസ്റ്റർ ചെയ്ത ലഹരികടത്തുകേസിലാണ് വിചാരണ നേരിടുക. കൈവിലങ്ങുമായി നടന്നുനീങ്ങുന്ന മഡുറോയുടെ ദൃശ്യം ഇന്നലെ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. ഇതിനിടെ വെനസ്വേല ഇനിയൊരിക്കലും സാമ്രാജ്യത്തിന്റെ കോളനിയാവില്ലെന്ന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെൽസി റോഡ്രിഗോ പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വെനസ്വേലയുടെ ദൈനംദിന ഭരണത്തിൽ അമേരിക്കയ്ക്ക് ഇടപെടലുകൾക്ക് പ്ലാൻ ഇല്ലെന്നും, പരിമിതമായ ഇടപെടലുകൾ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ […]
Read more

നിത്യോപയോഗ സാധനങ്ങളുടെ തീരുവ ഒഴിവാക്കി ട്രംപ്

വാഷിങ്ടൺ: വിലക്കയറ്റം രൂക്ഷമമായതിനെ നിരവധി ഇറക്കുമതി ഉൽപ്പന്നങ്ങളിലെ തീരുവ ഒഴിവാക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികം വില വർധിച്ച ബീഫ്, കാപ്പി, തക്കാളി, പഴവർഗങ്ങൾ, തേയിൽ, കൊക്കോ, മസാലകൾ, ചില വളങ്ങൾ എന്നിവയുള്‍പ്പെടുന്ന ഉൽപ്പന്നങ്ങളിലാണ് തീരുവ കുറവ് വരുത്തിയത്. വില കുതിച്ചുയർന്നതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലുണ്ടായ ജനപ്രതിഷേധങ്ങളും ന്യൂയോർക്ക്, വെർജീനിയ, ന്യൂജഴ്‌സി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തിരിച്ചടികളുമാണ് ട്രംപിനെ നയപരിഷ്കാരത്തിലേക്ക് നിര്‍ബന്ധിതനാക്കിയത്. അവശ്യവസ്തുക്കളുടെ വിലക്കയറ്റം അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലെ പ്രധാന […]
Read more
Advertisement
WhiteswanTV Footer