വാഷിംഗ്ടൺ: അമേരിക്കൻ സൈന്യം പിടികൂടിയ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ ഇന്ന് മൻഹാറ്റൻ ഫെഡറൽ കോടതിയിൽ ഹാജരാക്കും. മഡുറോ 2020-ൽ രജിസ്റ്റർ ചെയ്ത ലഹരികടത്തുകേസിലാണ് വിചാരണ നേരിടുക.
കൈവിലങ്ങുമായി നടന്നുനീങ്ങുന്ന മഡുറോയുടെ ദൃശ്യം ഇന്നലെ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. ഇതിനിടെ വെനസ്വേല ഇനിയൊരിക്കലും സാമ്രാജ്യത്തിന്റെ കോളനിയാവില്ലെന്ന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെൽസി റോഡ്രിഗോ പ്രഖ്യാപിച്ചു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വെനസ്വേലയുടെ ദൈനംദിന ഭരണത്തിൽ അമേരിക്കയ്ക്ക് ഇടപെടലുകൾക്ക് പ്ലാൻ ഇല്ലെന്നും, പരിമിതമായ ഇടപെടലുകൾ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ എന്നും അറിയിച്ചു.
യുഎസ് സൈനികനടപടിയുടെ പശ്ചാത്തലത്തിൽ, ഇന്ന് യുഎൻ സുരക്ഷാ സമിതി പ്രത്യേക യോഗം വിളിക്കുമെന്നാണ് വിവരം.




