Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: international

യുഎസ്-ഇറാൻ ചർച്ചകൾക്കിടെ ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള നീക്കങ്ങളുടെ ശ്രെമമായി യുഎസും- ഇറാൻ ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ സ്വിറ്റ്‌സർലൻഡിലേക്ക് തിരിച്ചു. എന്നാൽ വെടിനിർത്തൽ കരാർ നിലവിലിരിക്കെ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾ മേഖലയിൽ വീണ്ടും ആശങ്ക വർധിപ്പിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഖ്ചിയും ഉൾപ്പെടുന്ന സംഘങ്ങളാണ് സ്വിറ്റ്‌സർലൻഡിൽ ചർച്ചകൾക്കായി എത്തുന്നത്. ആണവപരിപാടി, ഉപരോധങ്ങൾ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കൽ എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾ. അതേസമയം, വെടിനിർത്തൽ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കകം […]
Read more

അഴിമതിക്കേസിൽ നെതന്യാഹു കോടതിയിൽ ഹാജരാകില്ല

ടെൽ അവിവ്:ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെതിരായ അഴിമതിക്കേസുകളിൽ വിധിപ്രഖ്യാപനം ഇനിയും നീളും. സുരക്ഷാപരവും നയപരവുമായ അടിയന്തര പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ മൊഴി നൽകാൻ നെതന്യാഹു കോടതിയിൽ ഹാജരാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വ്യക്തമാക്കിയതോടെയാണിത്. ഇതേത്തുടർന്ന് നെതന്യാഹുവിന്റെ സത്യവാങ്മൂലം രേഖപ്പെടുത്തുന്നത് കോടതി വീണ്ടും നീട്ടിവെക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു നെതന്യാഹുവിന്റെ വാദം കേൾക്കുന്നതിനായി കോടതി പ്രത്യേകം സമയം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ മാസം 28-നാണ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് നെതന്യാഹു അവസാനമായി കോടതിയിൽ ഹാജരായത്. നിലവിലെ ഇറാൻ യുദ്ധ സാഹചര്യം പരിഗണിച്ചുകൊണ്ട് കേസ് നടപടികൾ രണ്ട് […]
Read more

സൗദിയിൽ ഇന്ന് ദുൽഹജ്ജ് മാസപ്പിറ നിരീക്ഷിക്കും

ദുബായ് : സൗദിയടക്കം വിവിധ ഗൾഫ് നാടുകളിൽ ഇന്ന് ദുൽഹിജ്ജ മാസപ്പിറ നിരീക്ഷിക്കും. യുഎഇ, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഇന്ന് ദുൽഹിജ്ജ മാസപ്പിറ നിരീക്ഷിക്കും. മാസം കണ്ടാൽ മേയ് 18 തിങ്കളാഴ്ച ദുൽഹിജ്ജ ഒന്നായിരിക്കും. മേയ് 27 ബലിപെരുന്നാളുമാകും. മാസം കണ്ടില്ലെങ്കിൽ ദുൽഖഅ്ദ 30 ദിവസം പൂർത്തിയാക്കും. ദുൽഹിജ്ജ മേയ് 19 ന് ആരംഭിക്കും. ഇന്ന് മാസപ്പിറ നിരീക്ഷിക്കാൻ സൗദി സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ദുൽഹിജ്ജ മാസപ്പിറ നിരീക്ഷിക്കാനായി ഒമാനിലെ സുപ്രീം കമ്മിറ്റി ഇന്ന് വൈകുന്നേരം […]
Read more

മഴ മേഘങ്ങളെ ചോർത്തുന്ന ‘വെതർ വാർഫെയർ; ഇറാനിലെ കാലാവസ്ഥാ ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് പിന്നിലെ ശാസ്ത്രവും ചരിത്രവും

അയൽരാജ്യങ്ങളിൽ സമൃദ്ധമായി മഴ പെയ്യുമ്പോൾ തങ്ങളുടെ നാട്ടിൽ മാത്രം എന്തുകൊണ്ട് മഴ മേഘങ്ങൾ എത്തുന്നില്ല എന്ന ചോദ്യം ഇറാനിൽ കുറച്ചുകാലമായി വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഇറാനിലെ മഴ മേഘങ്ങളെ അമേരിക്കയും ഇസ്രായേലുമൊക്കെ ചേർന്ന് ബോധപൂർവ്വം ‘മോഷ്ടിക്കുന്നു’ എന്നൊരു ഗൂഢാലോചന സിദ്ധാന്തം വർഷങ്ങളായി അവിടെ ശക്തമായി നിലനിൽക്കുന്നുണ്ട്. ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തിന്റെ കാലാവസ്ഥയെ പൂർണ്ണമായും നിയന്ത്രിക്കാൻ സാധിക്കുമോ എന്ന ചോദ്യം ആഗോളതലത്തിൽ തന്നെ ശാസ്ത്രജ്ഞർക്കിടയിലും പ്രതിരോധ വിദഗ്ദ്ധർക്കിടയിലും വലിയ സംവാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. അതീവ സങ്കീർണ്ണമായ […]
Read more

സൗദിയിൽ ടാൻസാനിയൻ സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രിയ വിജയകരം

റിയാദ്: ലോകമെമ്പാടുമുള്ള സയാമീസ് ഇരട്ടകൾക്ക് പ്രത്യാശയുടെ കേന്ദ്രമായി മാറിയ സൗദി അറേബ്യയിൽ വീണ്ടും സങ്കീർണ്ണമായ ഒരു വേർപെടുത്തൽ ശസ്ത്രക്രിയ കൂടി വിജയകരമായി പൂർത്തിയായി. ടാൻസാനിയയിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ നാൻസിയുടെയും നൈസിന്റെയും ശസ്ത്രക്രിയയാണ് റിയാദിലെ കിങ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിൽ വിജയകരമായി നടത്തിയത്. ഒരു വയസ്സും ആറു മാസവും പ്രായമുള്ള ഈ പിഞ്ചുബാലികമാരെ വേർപെടുത്തുന്നതിനായി സൗദി കൺജോയിന്റ് ട്വിൻസ് പ്രോഗ്രാമിന്റെ കീഴിലുള്ള വിദഗ്ധ മെഡിക്കൽ സംഘം ഏകദേശം 16.5 മണിക്കൂറോളമാണ് ശസ്ത്രക്രിയയിൽ ഏർപ്പെട്ടത്. പത്തോളം ഘട്ടങ്ങളിലായി […]
Read more

ഗതാഗത മേഖലയിൽ കൈകോർത്ത് സൗദിയും സിറിയയും; ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ റിയാദിൽ നിർണ്ണായക ചർച്ച

സൗദി:സൗദി അറേബ്യയും സിറിയയും തമ്മിൽ ഗതാഗത മേഖലയിൽ പുതിയ സഹകരണത്തിന് തുടക്കമിടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും വികസിപ്പിക്കാനുമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. റിയാദിലെ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആസ്ഥാനത്ത് വെച്ച് നടന്ന നിർണ്ണായക കൂടിക്കാഴ്ചയിൽ സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി റെഗുലേറ്ററി അഫയേഴ്‌സ് വൈസ് പ്രസിഡന്റ് എഞ്ചിനീയർ അബ്ദുൽ മജീദ് അൽ തസ്സാനും സിറിയൻ ഗതാഗത ഉപമന്ത്രി മുഹമ്മദ് റഹാലും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തി. സൗദിക്കും […]
Read more

ഇന്ധനവില കുത്തനെ ഉയർന്നു; സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം നിർത്തി

വാഷിങ്ടൺ: വിമാന ഇന്ധനവില കുത്തനെ ഉയർന്നതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും കാരണം സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം നിർത്തി. ഇറാൻ യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ വ്യോമയാന മേഖലയിലെ ആദ്യ വലിയ തകർച്ചയായി ഇത് വിലയിരുത്തപ്പെടുന്നു. ശനിയാഴ്ചയോടെ എല്ലാ സർവീസുകളും റദ്ദാക്കി കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു. യുദ്ധത്തെ തുടർന്ന് ഇന്ധനവില ഇരട്ടിയായി ഉയർന്നു. ഗാലണിന് ഏകദേശം 2.24 ഡോളർ ചെലവ് പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിൽ ഏപ്രിൽ അവസാനത്തോടെ ഇത് 4.51 ഡോളറിലെത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത തടസ്സമാണ് വില […]
Read more

മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിക്കുന്നു

ഒമാനിലെ പ്രവാസി മലയാളികൾക്ക് ഏറെ ആശ്വാസം പകർന്നുകൊണ്ട് മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള വിമാന സർവീസുകൾ മെയ് അഞ്ചു മുതൽ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നു. നേരത്തെ കേരളത്തിലെ മറ്റ് പ്രധാന നഗരങ്ങളായ കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും ഏപ്രിൽ ആദ്യ വാരം മുതൽ സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും, മലബാർ മേഖലയിലേക്കും മധ്യകേരളത്തിലേക്കുമുള്ള യാത്രക്കാർ ഏറെ ആശ്രയിക്കുന്ന കോഴിക്കോട്, കൊച്ചി സെക്ടറുകളിൽ വിമാനങ്ങൾ ഇല്ലാതിരുന്നത് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. പുതിയ തീരുമാനത്തോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാവുകയാണ്. മെയ് അഞ്ച് മുതൽ ആരംഭിക്കുന്ന […]
Read more

ആണവായുധമുക്ത ലോകം സുരക്ഷയ്ക്ക് അനിവാര്യം;യുഎന്നിൽ നിലപാട് വ്യക്തമാക്കി സൗദി അറേബ്യ

​ആണവായുധങ്ങൾ പൂർണമായും ഇല്ലാതാക്കുക വഴി മാത്രമേ ലോകത്തിനും മിഡിൽ ഈസ്റ്റ് മേഖലയ്ക്കും സുസ്ഥിരമായ സുരക്ഷ ഉറപ്പാക്കാൻ സാധിക്കൂ എന്ന് സൗദി അറേബ്യ വ്യക്തമാക്കി. ആണവായുധ വ്യാപന നിരോധന കരാറിന്റെ (NPT) ഭാഗമായി നടന്ന അവലോകന സമ്മേളനത്തിലാണ് സൗദിയുടെ യുഎൻ പ്രതിനിധി അബ്ദുൽ അസീസ് അൽ വാസിൽ രാജ്യത്തിന്റെ ശക്തമായ നിലപാട് അറിയിച്ചത്. ​മിഡിൽ ഈസ്റ്റ് മേഖലയെ ആണവായുധങ്ങളിൽ നിന്ന് മുക്തമാക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ സുപ്രധാനമായ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ, ഇസ്രായേൽ ഈ കരാറിൽ ഒപ്പുവെക്കാൻ വിസമ്മതിക്കുന്നത് […]
Read more

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ നിരീക്ഷണം കർക്കശമാക്കി യുഎഇ

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനായി സാമ്പത്തിക നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ യുഎഇ ഭരണകൂടം തീരുമാനിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനും അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുമുള്ള കൃത്യമായ നടപടിക്രമങ്ങൾ അടങ്ങിയ ‘നാഷണൽ ഗൈഡ് ഓൺ ഫിനാൻഷ്യൽ ഇന്റലിജൻസ്’ ഇതിനായി രൂപീകരിച്ചു. നാഷണൽ കമ്മിറ്റി ഫോർ ആന്റി മണി ലോണ്ടറിങിന്റെ (NAMLC) യോഗത്തിലാണ് ഈ പുതിയ മാർഗരേഖയ്ക്ക് അംഗീകാരം നൽകിയത്. ഡിജിറ്റൽ ഇടപാടുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വെർച്വൽ അസറ്റുകളെക്കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനും […]
Read more
Advertisement
WhiteswanTV Footer