Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആണവായുധമുക്ത ലോകം സുരക്ഷയ്ക്ക് അനിവാര്യം;യുഎന്നിൽ നിലപാട് വ്യക്തമാക്കി സൗദി അറേബ്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

​ആണവായുധങ്ങൾ പൂർണമായും ഇല്ലാതാക്കുക വഴി മാത്രമേ ലോകത്തിനും മിഡിൽ ഈസ്റ്റ് മേഖലയ്ക്കും സുസ്ഥിരമായ സുരക്ഷ ഉറപ്പാക്കാൻ സാധിക്കൂ എന്ന് സൗദി അറേബ്യ വ്യക്തമാക്കി. ആണവായുധ വ്യാപന നിരോധന കരാറിന്റെ (NPT) ഭാഗമായി നടന്ന അവലോകന സമ്മേളനത്തിലാണ് സൗദിയുടെ യുഎൻ പ്രതിനിധി അബ്ദുൽ അസീസ് അൽ വാസിൽ രാജ്യത്തിന്റെ ശക്തമായ നിലപാട് അറിയിച്ചത്.

​മിഡിൽ ഈസ്റ്റ് മേഖലയെ ആണവായുധങ്ങളിൽ നിന്ന് മുക്തമാക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ സുപ്രധാനമായ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ, ഇസ്രായേൽ ഈ കരാറിൽ ഒപ്പുവെക്കാൻ വിസമ്മതിക്കുന്നത് മേഖലയുടെ സമാധാന നീക്കങ്ങൾക്ക് വലിയ തടസ്സമാകുന്നുവെന്ന് സൗദി കുറ്റപ്പെടുത്തി. ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണെന്ന് തെളിയിക്കണമെന്നും, അതിനായി അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി (IAEA) പൂർണ്ണമായി സഹകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. അയൽരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെ പ്രാദേശിക സുരക്ഷയെ ബഹുമാനിക്കാൻ ഇറാൻ തയ്യാറാകണമെന്നും സൗദി വ്യക്തമാക്കി.

​അതേസമയം, ഓരോ രാജ്യത്തിനും തങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾക്കായി ആണവോർജ്ജം സമാധാനപരമായ രീതിയിൽ ഉപയോഗിക്കാൻ അവകാശമുണ്ടെന്നും, അത്തരം സാങ്കേതിക വിദ്യകൾക്ക് മേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്നും സൗദി അറേബ്യ ഊന്നിപ്പറഞ്ഞു.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer