കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വര ബാധിച്ച് വീണ്ടും ഒരു മരണം സ്ഥിരീകരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
രോഗലക്ഷണങ്ങളോടെ സച്ചിദാനന്ദനെ കഴിഞ്ഞ ഒരു ആഴ്ചയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇത് പുറത്തുവന്നാൽ മാത്രമേ ഉറവിടം വ്യക്തമാവൂ.
അതേസമയം, സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരത്തെ മരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിൽ ആരോഗ്യവകുപ്പ് പൂർണമായും വിജയിച്ചിട്ടില്ല.




