Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Amoebic encephalitis

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വര ബാധിച്ച് വീണ്ടും ഒരു മരണം സ്ഥിരീകരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രോഗലക്ഷണങ്ങളോടെ സച്ചിദാനന്ദനെ കഴിഞ്ഞ ഒരു ആഴ്ചയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇത് പുറത്തുവന്നാൽ മാത്രമേ ഉറവിടം വ്യക്തമാവൂ. അതേസമയം, സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരത്തെ മരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിൽ ആരോഗ്യവകുപ്പ് പൂർണമായും വിജയിച്ചിട്ടില്ല.
Read more

അമീബിക് മസ്തിഷ്‌ക ജ്വരത്തെ തോൽപ്പിച്ച് 11കാരി ; കുട്ടി പൂർണ്ണ ആരോഗ്യവതി

കോഴിക്കോട് ∙ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനൊന്നു വയസ്സുകാരിക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിയാണ് ബുധനാഴ്ച ആശുപത്രി വിട്ടത്. ഈ കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഇരുപത്തിയേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജിലും […]
Read more

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ഇവരുടെ രക്തവും സ്രവവും പരിശോധനക്ക് അയച്ചിരുന്നു പരിശോധന ഫലം വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്.ഓമശേരി സ്വദേശി ആയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശേരി സ്വദേശി ആയ യുവാവിനും ആണ് ചികിത്സയിലുള്ളത്. 3 മാസം പ്രായം ഉള്ള കുഞ്ഞിനും രോഗ ലക്ഷണമുള്ളതില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് ആശങ്കയുണ്ട്. ജില്ലയില്‍ ഇത്തരം രോഗലക്ഷണങ്ങള്‍ കുറച്ചു ദിവസങ്ങളായി കണ്ടുവരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. […]
Read more

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ (വണ്‍ഹെല്‍ത്ത്) അധിഷ്ഠിതമായി ആക്ഷന്‍പ്ലാന്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗ പ്രതിരോധം, രോഗ നിര്‍ണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയത്. അവബോധ ക്യാമ്പയിന്‍, രോഗ നിര്‍ണയ ശേഷി വര്‍ധിപ്പിക്കല്‍, ആക്ടീവ് കേസ് സര്‍വൈലന്‍സ്, പരിസ്ഥിതി നിരീക്ഷണവും ഹോട്ട് സ്‌പോട്ട് മാപ്പിംഗും, ചികിത്സയും മരുന്ന് ലഭ്യതയും, ഗവേഷണം എന്നീ മേഖലകള്‍ അടിസ്ഥാനമാക്കിയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന […]
Read more

വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത

തിരുവനന്തപുരം: വേനല്‍ക്കാലമായതിനാല്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത് ജല സ്രോതസുകളില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പര്‍ക്കം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവര്‍ ശ്രദ്ധിക്കണം. വാട്ടര്‍ ടാങ്കുകള്‍ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, […]
Read more

അമീബിക് മസ്തിഷ്ക ജ്വരം; കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം

അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം.കുട്ടികളെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്.അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വിമ്മിംഗ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നത് രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകും. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ഫറോഖ് […]
Read more

അമീബിക് മസ്തിഷ്‌കജ്വരം:നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിന് നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളുടെ ഫലവും നെഗറ്റിവ്.പ്രാഥമിക പരിശോധനയുടെ ഫലമാണ് നെഗറ്റിവായത്. പൂനെയിലെ പരിശോധനയുടെ ഫലം വന്നിട്ടില്ല.അതേസമയം അസുഖം സ്ഥിരീകരിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നത്.
Read more

അമീബിക് മസ്തിഷ്‌കജ്വരം:നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിന് നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളുടെ ഫലവും നെഗറ്റിവ്.പ്രാഥമിക പരിശോധനയുടെ ഫലമാണ് നെഗറ്റിവായത്. പൂനെയിലെ പരിശോധനയുടെ ഫലം വന്നിട്ടില്ല.അതേസമയം അസുഖം സ്ഥിരീകരിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നത്.
Read more

അമീബിക് മസ്തിഷ്‌കജ്വരം:നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിന് നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളുടെ ഫലവും നെഗറ്റിവ്.പ്രാഥമിക പരിശോധനയുടെ ഫലമാണ് നെഗറ്റിവായത്. പൂനെയിലെ പരിശോധനയുടെ ഫലം വന്നിട്ടില്ല.അതേസമയം അസുഖം സ്ഥിരീകരിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നത്.
Read more

അമീബിക് മസ്തിഷ്‌ക ജ്വരം;ചികിത്സയിലുള്ള അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയില്‍

കോഴിക്കോട്:സംസ്ഥാനത്ത് ആരോഗ്യ മേഖലയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന അമീബിക് മസ്തിഷ്‌ക ജ്വരംബാധിച്ച് ചികിത്സയിലുള്ള കുഞ്ഞിന്റെ നില ഗുരുതരാവസ്ഥയില്‍.മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ തുടരുന്നത്.കടലുണ്ടി പുഴയില്‍ കുളിച്ചതിന് ശേഷമാണ് കുട്ടിക്ക് രോഗലക്ഷണമുണ്ടായതിനെ തുടര്‍ന്ന് മേയ് പത്തിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൈക്ക് ശസ്ത്രക്രിയക്കെത്തിയ കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ;കോഴിക്കോട് മെഡി.കോളേജിനെതിരെ ഗുരുതര ആരോപണം തലച്ചോര്‍ കാര്‍ന്നുതിന്നുന്ന അമീബിയുടെ ബാധമൂലം ഉണ്ടാകുന്ന ഈ രോഗത്തിന് നിലവില്‍ മരുന്ന് ലഭ്യമാക്കാനുളള ശ്രമം നടക്കുന്നതായും ആശുപത്രി […]
Read more

Recent News

Advertisement
WhiteswanTV Footer