Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ചെറുവേഷങ്ങളുടെ സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെട്ട നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു. മലയാളം, ഹിന്ദി, തമിഴ് സിനിമകളിൽ ആയിരത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന സിനിമയിലൂടെ തുടക്കമിട്ട അപ്പച്ചൻ അനുഭവങ്ങൾ, പാളിച്ചകൾ, അനന്തരം, ഞാൻ ഗന്ധർവൻ, മതിലുകൾ, സംഘം, അധികാരം, ദികിങ്, ജലോത്സവം, കടുവ, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ പ്രശസ്തമായ മലയാള സിനിമകളിൽ വേഷമിട്ടു.

പ്രേംനസീർ മുതൽ പുതുതലമുറയിലെ ധ്യാൻ ശ്രീനിവാസൻ വരെ നിരവധി നടന്മാരോടൊപ്പം അദ്ദേഹം അഭിനയിച്ചിരുന്നു. ഹിന്ദി ചിത്ര ദുനിയയിൽ ദിലീപ് കുമാറിനെ അറസ്റ്റുചെയ്യുന്ന പൊലീസ് ഓഫീസറായും, തമിഴ് ചിത്ര സുറ-ൽ വിജയിനോടൊപ്പം വേഷമിട്ടും അദ്ദേഹം ശ്രദ്ധ നേടി.

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നു. വില്ലൻ വേഷങ്ങളിൽ പ്രാവീണ്യമുണ്ടെങ്കിലും, ദി കിംഗ്-ൽ നടത്തിയ മുഖ്യമന്ത്രിയുടെ വേഷം പ്രത്യേക ശ്രദ്ധ നേടിയിരുന്നു. അടൂർ ഗോപാലകൃഷ്ണന്റെ അഞ്ചു ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

പുന്നപ്ര അരശർകടവിൽ എ.സി. ജെറോംകുട്ടിയുടെയും മറിയമ്മയുടെയും മകനാണ് അപ്പച്ചൻ. ആലപ്പുഴ മണ്ണഞ്ചേരി തമ്പകച്ചുവട് അരശർകടവിൽ വീട്ടിലായിരുന്നു് താമസം

Recent News

Advertisement
WhiteswanTV Footer