Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽഗ്രാൻഡ് പ്രീ അവാർഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഷ്യയിലെ പ്സ്കോവിൽ ലോക്കൽ ഗവൺമെന്റിന്റെ നേതൃത്വത്തിൽ 2026 ജൂലൈ 23 മുതൽ 26 വരെ നടന്ന ഏഴാമത് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷനൽ മത്സര വിഭാഗത്തിൽ “തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി” എന്ന സിനിമ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ അവാർഡ് നേടി.

റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും, ഫിലിപ്പ് സക്കറിയയും ചേർന്നാണ് നിർമ്മിച്ചത്.
ഇന്ത്യയിൽ നിന്നും മത്സര വിഭാഗത്തിൽ തിരഞ്ഞെടുത്ത ഏക ചിത്രമായിരുന്നു തിയേറ്റർ.ഇന്ത്യ, കസാക്കിസ്ഥാൻ, ബെൽജിയം, ചൈന, താജിക്കിസ്ഥാൻ, ഹംഗറി, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളോട് മത്സരിച്ചാണ് ഈ ചിത്രം വിജയിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറിയും, പ്രേക്ഷക വോട്ടിലൂടെയുമാണ് ഫെസ്റ്റിവലിന്റെ ഗ്രാൻഡ് പ്രിക്സ് വിജയിയെ നിർണ്ണയിക്കുന്നത്.

വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഉത്പടെ നിരവധി അവാർഡുകൾ നേടിയ പ്രശസ്ത റഷ്യൻ ചലച്ചിത്ര സംവിധായകനും,തിരക്കഥാകൃത്തും നിർമ്മാതാവുമായ അലക്സി ജർമ്മൻ ജൂനിയർ (Alexey German Jr.
Chairman of the jury, Russian film director, screenwriter, producer) ജൂറി ചെയർമാൻ ആയ കമ്മിറ്റിയിൽ സിനിമാ നിരൂപകനും,ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്ററും, ഗവേഷകനുമായ വാസിലി സ്റ്റെപനോവ് (Vasily Stepanov
Film critic, editor-in-chief of the magazine “Seance”), സംഗീതജ്ഞൻ, പ്രസാധകൻ, തിരക്കഥാകൃത്ത്, റോക്ക് ബാൻഡ് കിനോയുടെ സ്ഥാപകനുമായ അലക്സി റൈബിൻ (Alexey Rybin Musician, publisher, screenwriter, founder of the rock band Kino), ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്മായ റുസ്തം സഗ്ദുള്ളേവ് (Rustam Sagdullaev Actor, director, screenwriter, People’s Artist of Uzbekistan), അർമേനിയൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും നിർമ്മാതാവുമായ എഡ്ഗർ ബാഗ്ദാസര്യൻ(Edgar Baghdasaryan Armenian film director, screenwriter, producer) എന്നിവരാണ് അംഗങ്ങൾ. “തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി”എന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം- ശ്യാമപ്രകാശ് എം എസ് നിർവ്വഹിക്കുന്നു.

എഡിറ്റിംഗ്-അപ്പു ഭട്ടതിരി,സംഗീതം- സയീദ് അബ്ബാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അജിത് വിദ്യാസാഗർ,ലൈൻ പ്രൊഡ്യൂസർ- സുബാഷ് എസ് ഉണ്ണി, കലാസംവിധാനം- സജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ-സംഗീത് ചിക്കു, വസ്ത്രലങ്കാരം- ഗായത്രി കിഷോർ, മേക്കപ്പ്-സേതു ശിവദാനന്ദൻ & ആഷ് അഷ്‌റഫ്,സ്ക്രിപ്റ്റ് അസിസ്റ്റന്റ് & ക്രീയേറ്റീവ് കോൺട്രീബ്യൂഷൻ- ശൈസ്ഥ ബാനു, കാസ്റ്റിംഗ് ഡയറക്റ്റർ- അരുൺ സോൾ, കളറിസ്റ്റ്-ശ്രീധർ വി, ടൈറ്റിൽ ഡിസൈൻ- ഷിബിൻ കെ കെ, ഓൺലൈൻ പ്രൊമോഷൻസ്- വിപിൻ കുമാർ,വി എഫ് എക്സ്-3 ഡോർസ്,സംഘട്ടനം- അഷറഫ് ഗുരുക്കൾ, സ്റ്റിൽസ്- ജിതേഷ് കടക്കൽ,പി ആർ ഒ-എസ് ദിനേശ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer