സധൈര്യം ജനങ്ങൾക്കൊപ്പം

Advertisement

റഷ്യൻ പതാകയേന്തിയ കപ്പൽ യു.എസ് സേന പിടിച്ചെടുത്തു

വാഷിങ്ടൺ: വെനസ്വേലയിൽ നിന്ന് എണ്ണ കടത്തുന്നു എന്ന് ആരോപിച്ച് റഷ്യൻ പതാക നാട്ടിയ കപ്പൽ യുഎസ് സൈന്യം പിടിച്ചെടുത്തു. മാരിനേര എന്ന പേരായ കപ്പലാണ് വടക്കൻ അറ്റ്ലാൻന്റിക്കിൽ വച്ച് പിടികൂടിയത്. നിയമവിരുദ്ധമായി എന്ന കടത്തുന്ന റഷ്യയുടെ ഗോസ്റ്റ് പ്ലേറ്റിന്റെ ഭാഗമായാണ് ഈ കപ്പൽ എന്നാണ് യുഎസിന്റെ ആരോപണം. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കപ്പലിൽ ഉണ്ടായിരുന്ന റഷ്യൻ പൗരന്മാരോടുള്ള മാനുഷിക പെരുമാറ്റത്തെ കുറിച്ചും അവരെ എത്രയും പെട്ടെന്ന് വിട്ടയക്കുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വാർത്ത ഏജൻസിയായ ടാസിയോട് പറഞ്ഞു.

വെനിസ്വേലയുടെ ഇടക്കാല സർക്കാർ 30 മുതൽ 50 ദശലക്ഷം ബാരൽ വരെ എണ്ണ അമേരിക്കയ്ക്ക് കൈമാറുമെന്നും, അതിൽ നിന്നുള്ള വരുമാനം വെനിസ്വേലയുടെയും അമേരിക്കയുടെയും ക്ഷേമത്തിനായി യുഎസ് മേൽനോട്ടത്തിൽ കൈകാര്യം ചെയ്യുമെന്നും ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എണ്ണ ഉൽപാദനത്തിൽ വെനസ്വേല യുഎസുമായി മാത്രം പങ്കാളിത്തം മതിയെന്നും ചൈന,റഷ്യ,ഇറാൻ,ക്യൂബ എന്നിവയുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കണമെന്നും ട്രംപ് ആഗ്രഹിക്കുന്നതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനു പിറകെയാണ് ഇന്നലെ നാടകീയമായി റഷ്യൻ കപ്പലുകൾ പിടിച്ചെടുക്കുന്നതും. ആഗോള വിപണിയിലെ യുഎസിന്റെ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ വ്യക്തമായി കാണാനാകും. 30 മുതൽ 50 ബാരൽ വരെ എണ്ണ യുഎസിന് വെനസ്വല നൽകുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ അതിൽ നിന്നും ലഭിക്കുന്ന വരുമാനം വെനസ്വേല അമേരിക്കൻ ഉൽപ്പന്നങ്ങൾ തന്നെ വാങ്ങാൻ ഉപയോഗിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കല്ലിക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 15 മുതല്‍ 19 വരെ

തൃശ്ശൂർ: വിവിധ എസ്എന്‍ഡിപി ശാഖകളുടെ നേതൃത്വത്തില്‍ നടത്തുന്ന കല്ലിക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 15 മുതല്‍ 19 വരെ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.15 തീയതി നിര്‍മ്മാല്യ ദര്‍ശനം,ഗുരുപൂജ,രാവിലെ 8

Read More »

മുരിങ്ങൂര്‍ ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവം 13 തീയതി കൊടിയേറും

തൃശ്ശൂർ: ചാലക്കുടി.മുരിങ്ങൂര്‍ ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് 13 തീയതി ചൊവ്വാഴ്ച കൊടിയേറി 20 തീയതി ആറാട്ടോടെ സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ചൊവ്വാഴാച രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍,

Read More »

സംസ്ഥാന സ്‌ക്കൂള്‍ കലോത്സവം സ്വര്‍ണ്ണക്കപ്പിന് ജില്ല അതിര്‍ത്തിയായ ചാലക്കുടിയിൽ ആവേശകരമായ സ്വീകരണം

തൃശൂർ: സംസ്ഥാന സ്‌ക്കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണ്ണക്കപ്പിന് ജില്ല അതിര്‍ത്തിയില്‍ ആവേശകരമായ സ്വീകരണം നല്‍കി. ചാലക്കുടി സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നല്‍കിയ സ്വീകരണ പരിപാടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.

Read More »

കോട്ടയം കച്ചേരിക്കടവ് പഴയ ബോട്ടുജെട്ടി നാശത്തിന്റെ വക്കിൽ

കോട്ടയം: മദ്ധ്യകേരളത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് കോട്ടയവും ആലപ്പുഴയും തമ്മിലുള്ള വ്യാപാരബന്ധം ഊട്ടിയുറപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ച കോട്ടയം കച്ചേരിക്കടവ് പഴയ ബോട്ടുജെട്ടി ഇന്ന് ചരിത്രസ്മാരകമായി മാറിയിരിക്കുന്നു. ഒരു കാലത്ത് കോട്ടയത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽനിന്നും ആലപ്പുഴയിൽനിന്നും ഒട്ടേറെ

Read More »

ബസ് ജീവനക്കാരുടെ കയ്യാങ്കളി; ആറുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ നടുറോഡിൽ ബസ് ജീവനക്കാരുടെ കയ്യാങ്കളി. ഓരേ റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് സമയത്തെ ചൊല്ലി തമ്മിലടിച്ചത്. സംഭവത്തിൽ നിലമ്പൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്കക്ക് രണ്ടുമണിക്കായിരുന്നു സംഭവം. നിലമ്പൂര്‍ വഴി

Read More »

ചാലക്കുടി റോട്ടറി ക്ലബ് വൊക്കേഷനല്‍ എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് നടത്തി

തൃശ്ശൂർ: റോട്ടറി ക്ലബ് വൊക്കേഷനല്‍ എക്‌സലന്‍സ് അവാര്‍ഡ് നൈറ്റും പുതുവത്സരാഘോഷവും സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് സന്തോഷ് ബേബി അധ്യക്ഷത വഹിച്ചു.കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി.ഗീതയ്ക്കും

Read More »
Advertisement