എറണാകുളം: ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനി ഇല്ലെന്നും ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്ന് കെ ടി ജലീല്‍. ലീഗ് എന്റേയും കൂടി പാര്‍ട്ടിയാണ്. തിരിച്ചുവിളിച്ചാല്‍ ഞാന്‍ പോകാന്‍ തയ്യാറാണ്’ എന്ന് കെ ടി ജലീല്‍ പറഞ്ഞുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൻ പ്രചാരണം നടന്നിരുന്നു. പ്രചരണങ്ങളെല്ലാം അസംബന്ധമാണെന്നും ഇടതുപക്ഷത്തിനോടൊപ്പം തുടരുമെന്നും ജലീൽ വ്യക്തമാക്കി.
തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തന്‍കുരിക്കളുടെയും പിന്‍മുറക്കാരന്‍ സഖാവ് പിണറായിക്കും പാര്‍ട്ടിക്കും പിന്നില്‍ അടിയുറച്ചു മുന്നേറുമെന്നും കെ ടി ജലീല്‍ പറഞ്ഞു.






