Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

20 വർഷത്തിന് ശേഷവും അന്വേഷണം നടത്തുന്നതിൽ തെറ്റില്ല; ‘ക്രൈം വിൽ നെവർ ഡൈ’: രമേശ് ചെന്നിത്തല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് താനല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്വേഷണത്തിന്റെ രീതി വിജിലൻസ് ഡയറക്ടറും ഉദ്യോഗസ്ഥരുമാണ് തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. 20 വർഷത്തിന് ശേഷവും അന്വേഷണം നടത്തുന്നതിൽ തെറ്റില്ലെന്നും ‘ക്രൈം വിൽ നെവർ ഡൈ’ എന്ന നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ലക്ഷ്മണ കേസ് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ചരിത്ര സമരമാണെന്നും ജനങ്ങൾ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്പാകളുടെ മറവിൽ നടക്കുന്ന തട്ടിപ്പുകളും അതിക്രമങ്ങളും തടയാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണെന്നും ശക്തമായ പൊലീസ് നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ചവർക്കെതിരെ കേസെടുത്ത സംഭവത്തെക്കുറിച്ച് അറിയില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. യുഡിഎഫിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരങ്ങൾ അറിയുന്നതെന്നുമുള്ള അടൂർ പ്രകാശിന്റെ പരാതിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാൻ രമേശ് ചെന്നിത്തല തയ്യാറായില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix