Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിജയ് സർക്കാരിൽ 23 മന്ത്രിമാർ കൂടി അധികാരമേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്‌നാട്ടിലെ വിജയ് സർക്കാരിൽ 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടിവികെയിൽ നിന്ന് 21 പേരും കോൺഗ്രസിൽ നിന്ന് 2 പേരുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പുതുതായി ചേർന്ന മന്ത്രിമാർ ഔദ്യോഗികമായി ചുമതലയേറ്റു.

സർക്കാരിന് പിന്തുണ നൽകുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. കോൺഗ്രസിൽ നിന്ന് രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. അഞ്ചു പതിറ്റാണ്ടിനുശേഷമാണ് തമിഴ്‌നാട്ടിൽ കോൺഗ്രസിന് വീണ്ടും മന്ത്രിസ്ഥാനം ലഭിക്കുന്നത്.

ടിവികെയിൽ നിന്ന് നിരവധി നേതാക്കളാണ് മന്ത്രിസഭയിൽ ഉൾപ്പെട്ടത്. ശ്രീനാഥ്, എസ്. കാമാലി, സി. വിജയലക്ഷ്മി, ആർ.വി. രഞ്ജിത്കുമാർ, വിനോദ്, രാജീവ്, ബി. രാജ്കുമാർ, വി. ഗാന്ധിരാജ്, പി. മഥൻരാജ, കെ. ജഗദീശ്വരി, എം. വിജയ് ബാലാജി, ലോകേഷ് തമിഴ്‌സെൽവൻ, എ. വിജയ് തമിഴൻ പാർഥിപൻ, രമേശ്, ആർ. കുമാർ, കെ. തെന്നരശ്, വി. സമ്പത്ത് കുമാർ, ജെ. മുഹമ്മദ് ഫർവാസ്, ഡി. ശരത്കുമാർ, എൻ. മേരി വിൽസൺ, കെ. വിഘ്‌നേഷ് എന്നിവരാണ് ടിവികെ മന്ത്രിമാർ.മുസ്‌ലിം ലീഗിനും വിസികെയ്ക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇക്കാര്യത്തിൽ ഇരുകക്ഷികളും അന്തിമ തീരുമാനം എടുത്തിട്ടില്ല.

234 അംഗ നിയമസഭയിൽ മുഖ്യമന്ത്രിയുൾപ്പെടെ മന്ത്രിസഭയിൽ 36 അംഗങ്ങൾ വരെയാകാം. നിലവിൽ മുഖ്യമന്ത്രിയും 32 മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. Vijay നേതൃത്വം നൽകുന്ന സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ സത്യപ്രതിജ്ഞ നടന്നത്.

Recent News

Advertisement
WhiteswanTV Footer