Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: C JOSEPH VIJAY

വിജയിനെതിരായ ‘മൂഡ്’ പരാമർശം; ഉദയനിധിക്കെതിരെ ടിവികെ

ചെന്നൈ: തമിഴ്നാട്ടിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രസംഗത്തിലെ പരാമർശം വിവാദമായി. ധാരാപുരത്തെ പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി വിജയ്ക്കെതിരെ നടത്തിയ ‘മൂഡ്’ പരാമർശമാണ് ചർച്ചയായത്. മുഖ്യമന്ത്രിക്ക് കടൽക്കരയിൽ പുതിയ നിയമസഭാ മന്ദിരം വേണമെന്നും, സഭയിൽ ഇരിക്കുമ്പോൾ ബീച്ച് കാണണമെന്നും ഉദയനിധി പറഞ്ഞു. “ബീച്ച് കണ്ടാലേ അദ്ദേഹത്തിന് മൂഡ് വരൂ. ആ മൂഡല്ല, ജോലി ചെയ്യാനുള്ള മൂഡാണ്” എന്നായിരുന്നു തുടർന്നുള്ള പരാമർശം. പ്രസംഗത്തിനിടെ പ്രവർത്തകരിൽ നിന്ന് ചിരിയും കരഘോഷവും ഉയർന്നു. […]
Read more

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിക്ക് തുടക്കം

മധുര: തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് സ്വർണമോതിരം നൽകുന്ന ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിക്ക് തുടക്കമായി. മധുര രാജാജി സർക്കാർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രസവത്തിനായി കൂടുതൽ പേർ സർക്കാർ ആശുപത്രികളെ ആശ്രയിക്കണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രിയുടെ ജന്മദിനമായ ജൂൺ 22 മുതൽ ജനിച്ച കുഞ്ഞുങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. മധുരയിൽ റോഡ് ഷോ നടത്തിയ ശേഷമാണ് മുഖ്യമന്ത്രി രാജാജി ആശുപത്രിയിലെത്തിയത്. […]
Read more

ടിവികെ സര്‍ക്കാരിന്റേത് ‘റീല്‍ ഭരണം’; പരിഹസിച്ച് സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിലെ തുടർച്ചയായ വൈദ്യുതി മുടക്കിനെതിരെ സർക്കാരിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനിടെ സംസ്ഥാന മന്ത്രിമാർക്കും വൈദ്യുതി മുടക്കം നേരിടേണ്ടി വരുന്നതായി സ്റ്റാലിൻ പരിഹസിച്ചു. തമിഴ്നാട് പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ ആസ്ഥാനം മുഖ്യമന്ത്രി സന്ദർശിച്ചതിനെയും സ്റ്റാലിൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിമർശിച്ചു. സാധാരണ ജനങ്ങൾക്ക് നേരിടേണ്ടി വരുന്ന വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലെന്നും മന്ത്രിമാർക്ക് പോലും പരിപാടികൾക്കിടെ പവർകട്ട് നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മധുരയിൽ നിയമമന്ത്രി ആർ. നിർമൽ കുമാർ പങ്കെടുത്ത […]
Read more

ഉപതെരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി വിജയ് ഇന്ന് മധുരാന്തകത്ത് എത്തും

ചെന്നൈ: തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ടി വി കെ നേതാവും നടനുമായ വിജയ് ഇന്ന് മധുരാന്തകത്ത് എത്തും. ചെങ്കൽപേട്ട് ആത്തൂർ ടോൾഗേറ്റിന് സമീപം ഉച്ചയ്ക്ക് മൂന്നുമണിക്കാണ് വിജയിന്റെ പ്രചാരണ പരിപാടി. ടി വി കെ സ്ഥാനാർഥി മരഗതം കുമരവേലിനായി വിജയ് വോട്ട് അഭ്യർഥിക്കും. 50 ഏക്കർ സ്ഥലത്ത് നടക്കുന്ന പൊതുയോഗത്തിൽ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയുടെ ഭാഗമായി കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. മധുരാന്തകത്തും ധാരാപുരത്തുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ നിന്ന് അണ്ണാ […]
Read more

ലണ്ടനിൽ വിജയ്‌യുടെ പരിപാടി റദ്ദാക്കി; സുരക്ഷാ പ്രശ്നമെന്ന് പൊലീസ്

ലണ്ടൻ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് റദ്ദാക്കി. മെട്രോപൊളിറ്റൻ പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് സംഘാടകർ പരിപാടി റദ്ദാക്കിയത്. വിജയ്‌യെ കാണാനായി നൂറുകണക്കിന് ആരാധകർ ദി ഷാർഡിന് സമീപം എത്തിയിരുന്നു. മണിക്കൂറുകളോളം കാത്തുനിന്ന ആരാധകർക്ക് പരിപാടി റദ്ദാക്കിയ നടപടി നിരാശയായി. പൊതുജന സുരക്ഷ കണക്കിലെടുത്താണ് പരിപാടി റദ്ദാക്കിയതെന്ന് വിജയ്‌യുടെ സംഘത്തിലെ അംഗം അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ പരിപാടിക്ക് അനുമതി ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായാണ് വിജയ് യുകെയിലെത്തിയത്. […]
Read more

തമിഴ്നാട് ഉപതിരഞ്ഞെടുപ്പ്; ഒറ്റക്ക് മത്സരിക്കാൻ ഇടതുപാർട്ടികൾ; ടിവികെയ്ക്ക് വെല്ലുവിളി

ചെന്നൈ: തമിഴ്നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) അപ്രതീക്ഷിത വെല്ലുവിളിയാണ് ഉയർന്നിരിക്കുന്നത്. പ്രധാന മുന്നണികളിൽ ചേരാതെയാണ് സിപിഎമ്മും സിപിഐയും മത്സരിക്കുന്നത്. സിപിഎം മധുരാന്തകം മണ്ഡലത്തിലും സിപിഐ ധാരാപുരം മണ്ഡലത്തിലും സ്ഥാനാർത്ഥികളെ നിർത്തും. ഈ രണ്ട് മണ്ഡലങ്ങളിലും നേരത്തെ മത്സരിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. സ്ഥാനാർത്ഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അണ്ണാഡിഎംകെ എംഎൽഎമാർ വിജയിച്ച് ഇരുപതാം ദിവസം രാജിവച്ചത് തെറ്റായ നടപടിയാണെന്നും ആരോഗ്യകരമല്ലാത്ത പ്രവണതയാണെന്നും ഇടതുപാർട്ടികൾ […]
Read more

സിൽവർസ്റ്റോണിൽ അജിത്തിനൊപ്പം വിജയ്; 34 വർഷത്തെ സൗഹൃദം പറഞ്ഞ് താരം

ഇംഗ്ലണ്ടിലെ സിൽവർസ്റ്റോണിൽ നടന്ന ലെ മാൻസ് റേസിനിടെ തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളായ വിജയ്‌യും അജിത് കുമാറും ഒന്നിച്ചെത്തിയത് ശ്രദ്ധ നേടുന്നു. അജിത് കുമാറിന്റെ റേസിംഗ് ടീമിന്റെ മത്സരത്തിന് വിജയ് പച്ചക്കൊടി വീശി. ചടങ്ങിനിടെ വിജയ് അജിത്തിനെ ഓടിയെത്തി ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. റേസിന് മുന്നോടിയായി വിജയുടെ സാന്നിധ്യത്തെക്കുറിച്ച് അജിത് മാധ്യമങ്ങളോട് സംസാരിച്ചു. തിരക്കേറിയ സമയക്രമത്തിനിടയിലും സിൽവർസ്റ്റോണിൽ എത്തി തങ്ങളെ കാണാൻ സമയം കണ്ടെത്തിയതിന് വിജയ്ക്ക് അജിത് നന്ദി പറഞ്ഞു. കഴിഞ്ഞ 34 വർഷമായി […]
Read more

എം.കെ. സ്റ്റാലിന്റെ സുരക്ഷ കുറച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സുരക്ഷ കുറച്ച് സംസ്ഥാന സർക്കാർ. Z+ സുരക്ഷാ വിഭാഗത്തിൽ നിന്ന് Z വിഭാഗത്തിലേക്കാണ് സുരക്ഷ മാറ്റിയത്. നേരത്തെ സ്റ്റാലിന്റെ സുരക്ഷയ്ക്കായി 54 പൊലീസുകാരുണ്ടായിരുന്നെങ്കിൽ ഇനി 34 പേരായിരിക്കും. ചീഫ് സെക്രട്ടറി സായ് കുമാർ, ഹോം സെക്രട്ടറി കെ. മണിവാസൻ, ഡിജിപി മഹേഷ് കുമാർ അഗർവാൾ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. രഹസ്യാന്വേഷണ റിപ്പോർട്ടുകളും സ്റ്റാലിന്റെ സുരക്ഷാ ആവശ്യകതകളും പരിശോധിച്ച ശേഷമാണ് സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയത്. […]
Read more

നടൻ ദേവൻ ടിവികെ സംസ്ഥാന അധ്യക്ഷനായേക്കും; വിജയ്‌യുമായി കൂടിക്കാഴ്ച നടത്തും

കൊച്ചി: ബിജെപി വിട്ട നടൻ ദേവൻ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേരുമെന്ന് സൂചന. ടിവികെയുടെ കേരള അധ്യക്ഷ സ്ഥാനത്തേക്ക് ദേവനെ പരിഗണിക്കുന്നതായാണ് വിവരം. പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയായതായും റിപ്പോർട്ടുണ്ട്. സെപ്റ്റംബർ 10ന് ചെന്നൈയിലെത്തി വിജയുമായി ദേവൻ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും ടിവികെയിലെ പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് വിവരം. ബിജെപി വിട്ടത് ടിവികെയിൽ ചേരാനല്ലെന്ന് ദേവൻ വ്യക്തമാക്കിയിട്ടുണ്ട്. രാജിക്ക് പിന്നാലെയാണ് ടിവികെ തന്നെ […]
Read more

നിയമസഭയെ സിനിമാ സെറ്റായി കാണുന്നു; വിജയിനെതിരെ സ്റ്റാലിന്റെ വിമർശനം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയെ സിനിമാ സെറ്റായി കാണുകയാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. നിയമസഭയിൽ വിജയ് ‘പഞ്ച് ഡയലോഗുകൾ’ പറയുകയാണെന്നും സ്റ്റാലിൻ വിമർശിച്ചു. ഡിഎംകെ സർക്കാർ നേരത്തെ നടപ്പാക്കിയ പദ്ധതികളുടെ പേര് മാറ്റുന്നതാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പ്രധാന ജോലിയെന്നും സ്റ്റാലിൻ ആരോപിച്ചു. ഡിഎംകെ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്നത് കൊണ്ട് ഡിഎംകെ സ്ഥിരമായി പരാജയപ്പെട്ടിട്ടില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവിക്ക് പാർട്ടി ഭാരവാഹികളുടെ പ്രവർത്തനവും കാരണമായിട്ടുണ്ട്. തെറ്റുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix