Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: C JOSEPH VIJAY

ലൈംഗിക കുറ്റകൃത്യങ്ങളിൽ കേസ് ഉടൻ റജിസ്റ്റർ ചെയ്യണം: വിജയ്

ചെന്നൈ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഉടൻ കേസെടുത്ത് വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പൊലീസിന് നിർദേശം നൽകി. കോയമ്പത്തൂരിൽ 10 വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഇത്തരത്തിലുള്ള ക്രൂര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ ശക്തമായി നേരിടണമെന്നും മറ്റുള്ളവർക്ക് മുന്നറിയിപ്പാകുന്ന വിധത്തിൽ കഠിന ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകളിൽ […]
Read more

വിജയ് സർക്കാരിൽ 23 മന്ത്രിമാർ കൂടി അധികാരമേറ്റു

ചെന്നൈ: തമിഴ്‌നാട്ടിലെ വിജയ് സർക്കാരിൽ 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടിവികെയിൽ നിന്ന് 21 പേരും കോൺഗ്രസിൽ നിന്ന് 2 പേരുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പുതുതായി ചേർന്ന മന്ത്രിമാർ ഔദ്യോഗികമായി ചുമതലയേറ്റു. സർക്കാരിന് പിന്തുണ നൽകുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. കോൺഗ്രസിൽ നിന്ന് രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. അഞ്ചു […]
Read more

ടെൻഡറിന് സമയപരിധി വെറും 6 മണിക്കൂർ; കരാർ റദ്ദാക്കി ടിവികെ

ചെന്നൈ: തമിഴ്‌നാട്ടിൽ ജലസംഭരണി നിർമാണവുമായി ബന്ധപ്പെട്ട ടെൻഡർ അനുവദിച്ച ശേഷം മണിക്കൂറുകൾക്കകം സർക്കാർ അത് പിൻവലിച്ചത് വിവാദമായി. ടെൻഡർ നടപടിയിൽ ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷമായ ഡിഎംകെയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു സർക്കാരിന്റെ നടപടി. കാഞ്ചീപുരം ജില്ലയിൽ 30,000 ലിറ്റർ ശേഷിയുള്ള ജലസംഭരണി നിർമിക്കാനായി ഗ്രാമവികസന വകുപ്പ് മേയ് 19-ന് ടെൻഡർ ക്ഷണിച്ചു. പദ്ധതിയുടെ കണക്കുകൂട്ടിയ ചെലവ് 16.83 ലക്ഷം രൂപയായിരുന്നു. രാവിലെ ഒൻപത് മണിക്ക് ടെൻഡർ വിജ്ഞാപനം പുറത്തിറക്കിയ സർക്കാർ, അപേക്ഷ സമർപ്പിക്കാനുള്ള അവസാന സമയം അന്നേ ദിവസം […]
Read more

ആരോഗ്യവകുപ്പിനായി വാങ്ങിയ മഹീന്ദ്ര ബൊലേറോ ഓടിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ആരോഗ്യവകുപ്പിനായി പുതിയ വാഹനങ്ങൾ പുറത്തിറക്കി. സെക്രട്ടേറിയറ്റിൽ ബുധനാഴ്ച നടന്ന ചടങ്ങിലാണ് വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് നിർവഹിച്ചത്. ചടങ്ങിനിടെ മുഖ്യമന്ത്രി മഹീന്ദ്ര ബൊലേറോ വാഹനം സ്വയം ഓടിച്ചു. വാഹനത്തിന്റെ ഡ്രൈവർ അദ്ദേഹത്തിന്റെ സമീപ സീറ്റിലിരുന്നു. സെക്രട്ടേറിയറ്റ് ക്യാമ്പസിനുചുറ്റും വാഹനം ഓടിച്ച മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ആരോഗ്യവകുപ്പിനായി 2.9 കോടി രൂപ ചെലവിൽ 40 പുതിയ വാഹനങ്ങളാണ് സർക്കാർ ഒരുക്കിയത്. ഗ്രാമവികസന പ്രവർത്തനങ്ങൾക്കും മെഡിക്കൽ സേവനങ്ങൾക്കും വേണ്ടിയാണ് ഈ […]
Read more

സർക്കാരിന്റെ ഭാഗമാകണമെന്ന് സഖ്യകക്ഷികളോട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: മുഖ്യമന്ത്രി സി ജോസഫ് വിജയ് നയിക്കുന്ന മന്ത്രിസഭയിൽ ചേരാൻ സഖ്യകക്ഷികളോട് അഭ്യർഥിച്ച് ഭരണകക്ഷിയായ ടിവികെ. പാർട്ടി ജനറൽ സെക്രട്ടറി ആധവ് അർജുനനാണ് ഇക്കാര്യം അറിയിച്ചത്. സാമൂഹ്യനീതിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നേതാക്കളും പാർട്ടികളും സർക്കാരിനൊപ്പം സഹകരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിൽ ആരെ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും വ്യക്തമാക്കി. ഇടതുപാർട്ടികൾ പുറത്തുനിന്നുള്ള പിന്തുണ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആ നിലപാടിനെ ബഹുമാനിക്കുന്നുവെന്നും ആധവ് അർജുന പറഞ്ഞു. സർക്കാർ മതേതര നിലപാടിൽ ഉറച്ചുനിൽക്കുമെന്നും […]
Read more

പല വകുപ്പുകൾക്കും മന്ത്രിമാരില്ലാതെ വിജയ് സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിലെ ടിവികെ മന്ത്രിസഭ ഉടൻ വികസിപ്പിക്കും. സഖ്യകക്ഷിയായ കോൺഗ്രസിന് രണ്ടുമന്ത്രിമാരെ ലഭിക്കുമെന്നാണ് കരുതുന്നത്. സർക്കാരിനെ പിന്തുണച്ച അണ്ണാ ഡിഎംകെ വിമതർക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. മേയ് 10-ന് മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ഒൻപത് ടിവികെ നേതാക്കളാണ് സത്യപ്രതിജ്ഞചെയ്തത്. പ്രധാന വകുപ്പുകൾ അവർക്ക് വീതിച്ചു നൽകിയെങ്കിലും പല വകുപ്പുകൾക്കും ഇപ്പോഴും മന്ത്രിമാരില്ല. ചില മന്ത്രിമാർ പല വകുപ്പുകളുടെയും ചുമതല വഹിക്കുന്നുമുണ്ട്. ഇതുകാരണം ഭരണനിർവഹണം കാര്യക്ഷമമായി തുടങ്ങാനായിട്ടില്ല. എത്രയും പെട്ടെന്ന് മന്ത്രിസഭ വികസിപ്പിക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വത്തിൽനിന്നുതന്നെ ഉയർന്നിട്ടുണ്ട്. […]
Read more

നീറ്റ് പരീക്ഷ റദ്ദാക്കണം; പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം വേണമെന്ന് വിജയ്

ചെന്നൈ: നീറ്റ് പരീക്ഷയിൽ ആവർത്തിച്ച് ഉണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി പരീക്ഷ പൂർണമായി റദ്ദാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വിജയ്. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തകർന്നുവെന്നും ദേശീയതല പരീക്ഷകളിലെ വലിയ പിഴവുകളുടെ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അദ്ദേഹം സാമൂഹികമാധ്യമത്തിലൂടെ പറഞ്ഞു. 2024-ൽ ആറ് സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർച്ച നടന്നതിനെ തുടർന്ന് സിബിഐ അന്വേഷണം നടത്തിയിരുന്നു. തുടർന്ന് മുൻ ഐഎസ്ആർഒ […]
Read more

പറഞ്ഞത് സംശുദ്ധ രാഷ്ട്രീയം: വിജയ്ക്കെതിരെ എം കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിനെ തുടർന്ന് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നല്ല രാഷ്ട്രീയം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയവർ ഇപ്പോൾ മോശം രാഷ്ട്രീയമാണ് നടത്തുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു. തുടക്കം തന്നെ ഇത്ര മോശമാണെങ്കിൽ ഭരണത്തിന്റെ അവസാനം എങ്ങനെയായിരിക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓരോ നീക്കവും ജനങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. അണ്ണാഡിഎംകെ എംഎൽഎമാരെ പിളർത്തിയതിന് പകരമായി എന്താണ് നൽകാൻ പോകുന്നതെന്ന് അറിയാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം […]
Read more

ജോത്സ്യനെ നിയമിച്ച സംഭവം; വിജയ്‌യുടെ നീക്കത്തിനെതിരെ ഹര്‍ജി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഓഫീസിലെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി ജോത്സ്യനെ നിയമിച്ചതിന് എതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹർജി. പിന്നാലെ ഹര്‍ജി ഫയല്‍ ചെയ്യാന്‍ അദ്ദേഹത്തിനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. ജസ്റ്റിസുമാരായ വിക്ടോറിയ ഗൗരി, എന്‍ സെന്തില്‍ കുമാര്‍ എന്നിവര്‍ അടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് നിര്‍ദേശം. അഭിഭാഷകനായ കൃഷ്ണമൂര്‍ത്തിയാണ് ഹർജി നൽകിയത്. വിജയ് നിയമലംഘനം നടത്തി മുന്‍കൂട്ടി പ്രഖ്യാപിക്കാതെ നിയമിക്കുകയായിരുന്നു എന്നാണ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്. തമിഴ്നാട്ടിലെ തന്നെ പ്രമുഖനായ ജ്യോത്സ്യനും ആത്മീയ ഉപദേഷ്ടാവുമായ പണ്ഡിറ്റ് വെട്രിവേലിനെയാണ് […]
Read more

നിയമസഭയിൽ വിശ്വാസ വോട്ട് നേടി ടിവികെ സർക്കാർ

ചെന്നൈ: നിയമസഭാ വിശ്വാസവോട്ടെടുപ്പിൽ ടിവികെ സർക്കാർ ഭൂരിപക്ഷം നേടി. വോട്ടെടുപ്പിൽ 144 അംഗങ്ങൾ സർക്കാരിനെ പിന്തുണച്ചു, 22 പേർ എതിർത്തു. ഡിഎംകെ, ബിജെപി, പിഎംകെ എന്നിവ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അഞ്ച് എംഎൽഎമാർ അഭിപ്രായം രേഖപ്പെടുത്താതെ വിട്ടുനിന്നതായും റിപ്പോർട്ടുണ്ട്. ഇതോടെ ടിവികെ സർക്കാർ സഭയിൽ വിശ്വാസവോട്ട് നേടി. വിജയ് നയിക്കുന്ന ടിവികെ സർക്കാരിന് നിലവിൽ 120 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. പിന്നാലെ എഐഎഡിഎംകെയിലെ വിമത വിഭാഗമായ സി.വി. ഷണ്മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള എം.എൽ.എമാരും പിന്തുണ പ്രഖ്യാപിച്ചതോടെ […]
Read more
Advertisement
WhiteswanTV Footer