Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: C JOSEPH VIJAY

സ്കൂളുകൾ പഠനത്തിന് വേണ്ടിയുള്ളത്; രാഷ്ട്രീയ പ്രവർത്തകർ പ്രവേശിക്കേണ്ട: വിജയ് സർക്കാർ

ചെന്നൈ: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പ്രവർത്തകർ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി തമിഴ്നാട് സർക്കാർ. സ്കൂളുകൾ പഠനത്തിനുള്ള ഇടങ്ങളാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ളതല്ലെന്നും വ്യക്തമാക്കി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ. രാജ്മോഹൻ സർക്കുലർ പുറത്തിറക്കി. സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമേ സ്കൂളുകളിലും ക്ലാസ് മുറികളിലും പ്രവേശനം അനുവദിക്കൂ എന്നാണ് സർക്കുലറിലെ നിർദേശം. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ സ്കൂളുകളിൽ പ്രവേശിക്കരുതെന്നും ഉത്തരവിൽ പറയുന്നു. സ്കൂളുകളിലും ക്ലാസ് മുറികളിലും രാഷ്ട്രീയ നേതാക്കളുടെ ജന്മദിന ആഘോഷങ്ങൾ നടത്തുന്നതിനും വിലക്കേർപ്പെടുത്തി. വിദ്യാഭ്യാസ […]
Read more

പരന്തൂറിലെ വിമാനത്താവള പദ്ധതി ഉപേക്ഷിച്ച് വിജയ് സർക്കാർ

ചെന്നൈ: ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം പരന്തൂറിൽ നിർമ്മിക്കാനുള്ള ഡിഎംകെ സർക്കാരിൻ്റെ പദ്ധതി ഉപേക്ഷിച്ച് ടിവികെ സർക്കാർ. പരന്തൂറിൽ ഏറ്റെടുത്ത ഭൂമി റൺവേ നിർമ്മിക്കാൻ അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ്‍യുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ തീരുമാനം. പരന്തൂറിന് പകരം മറ്റൊരു സ്ഥലം കണ്ടെത്തുമെന്ന് സർക്കാർ അറിയിച്ചു. വ്യവസായ മന്ത്രി നിർമ്മൽ കുമാർ‌ ആണ് പരന്തൂറിലെ പദ്ധതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. പദ്ധതിക്കായി കണ്ടെത്തിയ സ്ഥലം വിമാനത്താവളത്തിന് യോജിച്ചതല്ലെന്ന് മന്ത്രി നിർ‌മ്മൽ കുമാർ അറിയിച്ചു. ജലാശയങ്ങൾ ഏറെ ഉള്ളതിനാൽ പ്രദേശം റൺവേ നിർമ്മിക്കാൻ അനുയോജ്യമല്ലെന്നും […]
Read more

മതം മാറിയവർക്ക് സംവരണം; ഹൈക്കോടതി വിധിക്കെതിരേ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ

ചെന്നൈ: ഇസ്ലാം മതം സ്വീകരിച്ച ഒരാൾക്ക് പിന്നാക്ക സംവരണത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകി. മതം മാറിയതിന്റെ പേരിൽ നിലവിൽ ലഭിച്ചിരുന്ന സംവരണ ആനുകൂല്യം നിഷേധിക്കരുതെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഈ വിഷയത്തിൽ ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതി നൽകിയ വിധിയിൽ, ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച ഒരാൾക്ക് മുസ്ലിം എന്ന നിലയിൽ മാത്രം അവകാശപ്പെടാനാകുമെന്നും പിന്നാക്ക സംവരണത്തിന് […]
Read more

വിജയ്ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ അനിത രാധാകൃഷ്ണൻ അറസ്റ്റിലായി. മുഖ്യമന്ത്രി ജോസഫ് വിജയ്ക്കെതിരായ വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. തൂത്തുക്കുടിയിൽ കഴിഞ്ഞ മാസം 20-ന് നടന്ന പൊതുയോഗത്തിൽ ജോസഫ് വിജയെതിരെ വ്യക്തിപരമായ അധിക്ഷേപം ഉൾപ്പെടെ നടത്തിയതായി ആരോപണമുണ്ട്. ഇതാണ് കേസിനാധാരം ആയത്. സംഭവത്തെ തുടർന്ന് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും സൃഷ്ടിക്കുന്ന ശ്രമങ്ങൾ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് അനിത രാധാകൃഷ്ണൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും മദ്രാസ് ഹൈക്കോടതി […]
Read more

കുറഞ്ഞ തുകയ്ക്ക് ടെൻഡറുകൾ; വിജയ് ഭരണത്തിൽ ഖജനാവിന് നേട്ടം

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ നടപ്പാക്കിയ പുതിയ ടെൻഡർ രീതികൾ സംസ്ഥാന ഖജനാവിന് വലിയ നേട്ടം നൽകുന്നതായി റിപ്പോർട്ട്. ചെറിയ പൊതുമരാമത്ത് ജോലികൾ പോലും ഓപ്പൺ ടെൻഡർ വഴി നടത്തുന്നതാണ് ചെലവ് കുറയാൻ പ്രധാന കാരണമായി പറയുന്നത്. പൊതുമരാമത്ത് പദ്ധതികളിൽ അഴിമതിയും കമ്മീഷൻ ഇടപാടുകളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ സ്വീകരിച്ച ഈ നയം, കരാറുകാർക്കിടയിൽ മത്സരാധിഷ്ഠിതമായ അന്തരീക്ഷം സൃഷ്ടിച്ചതായി അധികൃതർ പറയുന്നു. മുൻകാലങ്ങളിൽ നിയന്ത്രിത ടെൻഡറുകളിലൂടെയും മുൻകൂട്ടി നിശ്ചയിച്ച കരാറുകളിലൂടെയും പദ്ധതികൾ നൽകിയിരുന്നതിന് പകരം ഇപ്പോൾ തുറന്ന […]
Read more

ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം? 35 കോടി രൂപ വാഗ്ദാനം

ചെന്നൈ: നടൻ വിജയ് നയിക്കുന്ന ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടന്നതായി ആരോപണം. സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം തടഞ്ഞതായി തമിഴ്നാട് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന്പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ടിവികെയിലെ 15 എംഎൽഎമാരെ രാജിവെപ്പിച്ച് സർക്കാർ താഴെയിറക്കാനായിരുന്നു ശ്രമമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. ഒരു ടിവികെ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ ഒരു കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരനെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. തുടർന്ന് കരൂരിൽ […]
Read more

സൗജന്യ വൈദ്യുതി, എസി ബസ്, വൻ വികസനലക്ഷ്യങ്ങളുമായി വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ വൻ ഭരണപരിഷ്കാരങ്ങളുമായി വിജയ്. ഭരണപരിചയം ഇല്ലെന്ന വിമർശനങ്ങൾക്കിടയിലും വികസന- ക്ഷേമ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വിജയ്. സർക്കാർ അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോൾ സൗജന്യ വൈദ്യുതി, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ, സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പിലാക്കിയതായി സർക്കാർ അറിയിച്ചു. 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ജനശ്രദ്ധ നേടിയിട്ടുണ്ട്. പൊതു സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ക്രിമിനലുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കാനും […]
Read more

ഡിഎംകെ സഖ്യം തകരുന്നു; വിസികെയും ടിവികെ ക്യാമ്പിലേക്ക്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതായി റിപ്പോർട്ട്. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ ടിവികെ ശക്തിപ്രാപിക്കുന്നതോടെ ഡിഎംകെയും എഐഎഡിഎംകെയും പ്രതിസന്ധി നേരിടുന്നു. വിവിധ സഖ്യകക്ഷികളും നിയമസഭാംഗങ്ങളും പാർട്ടികൾ വിട്ട് ടിവികെയിലേക്ക് എത്തുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രതിപക്ഷ കക്ഷിയായ വിടുതലൈ ചിരുതൈകൾ കക്ഷി ഡിഎംകെ സഖ്യം ഉപേക്ഷിച്ച് ടിവികെയുമായി കൈകോർക്കാൻ തയ്യാറാകുന്നതായും സൂചനകളുണ്ട്. വിജയ് സർക്കാരിന്റെ സ്ഥിരത ഉറപ്പാക്കുമെന്ന് വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ പറഞ്ഞു. ഇടതുപക്ഷ പാർട്ടികൾ, വിസികെ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നിവർ സർക്കാരിന് […]
Read more

‘ജനനായകൻ’ നിർമാതാവിന്റെ നിയമനം; വിജയ് സർക്കാരിനെതിരെ രൂക്ഷവിമർശനം

ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ചലച്ചിത്ര നിർമാതാവ് കെ. വെങ്കട നാരായണയെ നിയമിച്ചതിനെതിരെ പ്രതിപക്ഷ കക്ഷികളിൽനിന്ന് രൂക്ഷവിമർശനം. കർണാടകയിൽ നിന്നുള്ള ഒരാളെ ഈ സ്ഥാനത്ത് നിയമിച്ചതാണ് വിവാദമായത്. ബെംഗളൂരു ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ മുൻ മേധാവിയും, നടൻ വിജയ് നായകനായ ‘ജനനായകൻ’ സിനിമയുടെ നിർമ്മാതാവുമായ കെവിഎൻനെയാണ് കാബിനറ്റ് പദവിയോടെ ഡൽഹിയിലെ തമിഴ്‌നാട് പ്രതിനിധിയായി നിയമിച്ചത്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പദ്ധതികളും ആവശ്യങ്ങളും മുന്നോട്ട് കൊണ്ടുപോകുകയാണ് ഈ പദവിയുടെ ചുമതല. തമിഴ്‌നാട്ടിൽ യോഗ്യരായ ആളുകൾ […]
Read more

ഭാഗ്യരാജിന് അന്ത്യോപചാരം അർപ്പിച്ച് മുഖ്യമന്ത്രി വിജയ്

അന്തരിച്ച തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജിനെ അവസാനമായി ഒരുനോക്ക് കാണാൻ നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് നേരിട്ടെത്തി. ഭാഗ്യരാജിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം അന്ത്യോപചാരം അർപ്പിച്ചത്. കൈയിൽ പുഷ്പമാലയുമായി എത്തിയ വിജയ്, മൃതദേഹത്തിൽ പുഷ്പമാല അർപ്പിച്ച് അന്തിമോപചാരം നേർന്നു. തുടർന്ന് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. പിതാവിന്റെ വിയോഗത്തിൽ അതീവ ദുഃഖിതനായിരുന്ന ഭാഗ്യരാജിന്റെ മകൻ ശന്തനുവിനെ വിജയ് ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ വിജയ് എത്തുന്നതും, ശാന്തനുവിനെ ആശ്വസിപ്പിക്കുന്നതും കാണാം. ആശ്വസിപ്പിക്കുമ്പോഴും നിയന്ത്രണം വിട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix