Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: C JOSEPH VIJAY

ക്ഷേത്ര ഫണ്ട് ക്ഷേത്രങ്ങൾക്കായി മാത്രം; 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി മുഖ്യമന്ത്രി വിജയ്

ചെന്നൈ: ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നടത്താൻ ഉദ്ദേശിച്ചിരുന്ന 246 കോടി രൂപയുടെ വികസന പദ്ധതികൾ സർക്കാർ റദ്ദാക്കി. ക്ഷേത്രങ്ങളുടെ വരുമാനം ആഡംബരമോ വാണിജ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കരുതെന്നും, അത് ക്ഷേത്രങ്ങളുടെ നവീകരണത്തിനും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മാത്രമായി ഉപയോഗിക്കണമെന്നും സർക്കാർ വ്യക്തമാക്കി. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിൽ നടപ്പാക്കാനിരുന്ന 46 പദ്ധതികളാണ് റദ്ദാക്കിയത്. ഇതിൽ 115.77 കോടി രൂപ ചെലവിൽ നിർമ്മിക്കാനിരുന്ന 29 വിവാഹ മണ്ഡപങ്ങളും, 130.08 കോടി രൂപയുടെ 17 വാണിജ്യ […]
Read more

വിജയ്‌ക്ക് ഇന്ന് 52-ാം പിറന്നാൾ; ആശംസകൾ നേർന്ന് നേതാക്കളും ആരാധകരും

തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ഇന്ന് 52-ാം പിറന്നാൾ. മുഖ്യമന്ത്രിയായ ശേഷം അദ്ദേഹത്തിന്റെ ആദ്യ ജന്മദിനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കമൽഹാസനും ഉൾപ്പെടെ നിരവധി നേതാക്കൾ വിജയ്‌ക്ക് ആശംസകൾ നേർന്നു. എക്സ് പ്ലാറ്റ്ഫോമിൽ മോദി, വിജയ്‌ക്ക് ദീർഘായുസ് ആശംസിച്ചു. കമൽഹാസൻ വിജയ്‌യെ തന്റെ സഹോദരനെന്നും ജനഹൃദയം കവർന്ന നേതാവെന്നും വിശേഷിപ്പിച്ചു. ടിവികെ പ്രവർത്തകരും ആരാധകരും സംസ്ഥാനത്തുടനീളം പിറന്നാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും അന്നദാനവും സഹായവിതരണവും സേവന പ്രവർത്തനങ്ങളും നടന്നു. അതിരുകടന്ന ആഘോഷങ്ങൾ ഒഴിവാക്കി സേവനപ്രവർത്തനങ്ങൾക്ക് മുൻഗണന […]
Read more

അമോണിയ വാതക ചോർച്ച; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്

തിരുവള്ളൂർ: തിരുവള്ളൂർ പെരിയപാളയത്തെ സ്വകാര്യ മത്സ്യസംസ്കരണ ശാലയിൽ അമോണിയം വാതക ചോർച്ചയെ തുടർന്ന് വലിയ ദുരന്തം. സംഭവത്തിൽ 7 പേർ മരിച്ചു. മരിച്ചവർ എല്ലാവരും സ്ത്രീ തൊഴിലാളികളാണെന്ന് അധികൃതർ അറിയിച്ചു. സെന്റ് പീറ്റേഴ്സ് പോൾ സീ ഫുഡ് എക്സ്പോർട്ട്സ് കമ്പനിയിൽ ഉണ്ടായ ചോർച്ചയാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ 64 പേരെ ചികിത്സയ്ക്കായി ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 23 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. […]
Read more

വിജയ്ക്കും ഉദയനിധിക്കും എതിരായ ഹർജികൾ തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജനും എതിരായ ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്. സ്വത്ത് വിവരങ്ങളിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജികൾ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ തള്ളിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സമർപ്പിച്ച രേഖകൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണ ആവശ്യം നേരത്തെ കോടതി നിരസിച്ചിരുന്നുവെന്നും, സമാന ഹർജികൾ വീണ്ടും […]
Read more

തമിഴ്‌നാട്ടിൽ സഭാചട്ടം പഠിക്കാൻ പ്രത്യേക പരിശീലനം

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലെ പുതുമുഖ അംഗങ്ങൾക്കായി സഭാ നടപടികളും പെരുമാറ്റരീതികളും പഠിപ്പിക്കുന്ന പ്രത്യേക പരിശീലനം ആരംഭിച്ചു. ചെന്നൈയിലെ കലൈവാണർ അരങ്കത്തിലാണ് പരിശീലന പരിപാടി ചൊവ്വാഴ്ച ആരംഭിച്ചത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പുതുമുഖ അംഗങ്ങൾക്കും സഭയിലെ പ്രവർത്തനരീതികൾ പരിചയപ്പെടുത്തുന്നതിനായാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലന പരിപാടി ടിവികെ നേതാവ് ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത സ്പീക്കർ ജെസിഡി പ്രഭാകർ പുതിയ ഭരണകൂടത്തെ “വിജയ് മാതൃകാ സർക്കാർ” എന്ന് വിശേഷിപ്പിച്ചു. തമിഴ്‌നാട് നിയമസഭയ്ക്ക് 100 വർഷത്തിലേറെ […]
Read more

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

മംഗളൂരു: തമിഴ്നാട് മുഖ്യമന്ത്രി വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. മുഖ്യമന്ത്രി സ്ഥാനമേറ്റതിന് ശേഷം ഇത് അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണ്. ക്ഷേത്രത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിമാരും മുമ്പ് ഇവിടെ ദർശനത്തിനെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ വിജയ് ക്ഷേത്രസന്നിധിയിൽ എത്തി. തമിഴ്നാട് പോലീസിന്റെയും കർണാടക പോലീസിന്റെയും സുരക്ഷാ വലയത്തിലാണ് അദ്ദേഹത്തിന്റെ യാത്ര ക്രമീകരിച്ചിരുന്നത്. നേരത്തെ പലതവണ വിജയ് ക്ഷേത്രത്തിൽ എത്തിയിട്ടുണ്ടെങ്കിലും, മുഖ്യമന്ത്രി എന്ന നിലയിൽ സന്ദർശിക്കുന്നതിനാൽ പ്രത്യേകം സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുകയാണ്. ക്ഷേത്രത്തിലെത്തിയ […]
Read more

വിജയ്‌ക്കെതിരേ അപകീർത്തികരമായ പരാമർശം; യൂട്യൂബർ പിടിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും മറ്റു മന്ത്രിമാർക്കും അപകീർത്തികരമായ പരാമർശം നടത്തിയതായി ആരോപിച്ച് യൂട്യൂബർ മാരിദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മധുരയിലെ വീട്ടിൽ നിന്നാണ് തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ പോലീസ് മാരിദാസിനെ അറസ്റ്റ് ചെയ്തത്. പിന്നീട് അദ്ദേഹത്തെ ചെന്നൈയിലെത്തിച്ചു. മാരിദാസിന്റെ അറസ്റ്റിനെതിരെ ബിജെപി പ്രതിഷേധിച്ചു. തദ്ദേശീയ ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ മാരിദാസിനെ ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. ടിവികെ സർക്കാരിനെ വിശദീകരിച്ച ‘റീൽസ് മോഡൽ’ പരിപാടിയുടെ വിമർശനത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് ഈ അറസ്റ്റ് എന്ന് അദ്ദേഹം […]
Read more

നോർവേ കിരീട നേട്ടത്തിൽ പ്രഗ്നാനന്ദയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: നോർവേ ചെസ്സ് ടൂർണമെന്റിൽ ചരിത്രപരമായ വിജയം നേടിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേരിട്ട് അഭിനന്ദിച്ചു. ഈ നേട്ടം നേടിയ ആദ്യ ഇന്ത്യൻ താരമായി പ്രഗ്നാനന്ദ റെക്കോർഡിലെത്തി. വിമാനത്താവളത്തിൽ നിന്നെത്തിയ പ്രഗ്നാനന്ദ മുഖ്യമന്ത്രി ഓഫിസിൽ നേരിട്ട് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും ചേർന്ന് ചെസ്സ് കളിച്ചപ്പോൾ, പ്രഗ്നാനന്ദ മുഖ്യമന്ത്രിയെ തോൽപ്പിക്കുകയും ചെയ്തു. തന്റെ മുന്നിലെ പരാജയം പ്രഗ്നാനന്ദക്ക് അഭിനന്ദിച്ചും ആഘോഷിച്ചും വിജയ് മറന്നില്ല. നോർവേ ടൂർണമെന്റിലെ സമാനതകളില്ലാത്ത വിജയം […]
Read more

സർക്കാർ നിലനിൽക്കുന്ന ഡിഎംകെ സഖ്യകക്ഷികളുടെ പിന്തുണയിൽ: സ്റ്റാലിൻ

ചെന്നൈ: മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുളള ടി.വി.കെ. സർക്കാരിനെ അധികാരത്തിൽനിന്നു താഴെയിറക്കാൻ പ്രതിജ്ഞയെടുക്കണമെന്ന് ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ഡിഎംകെ നേതൃത്വം നൽകിയ സഖ്യത്തിലൂടെ നിയമസഭാ സീറ്റുകൾനേടിയ പാർട്ടികളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപവത്കരിച്ചത്. അതുകൊണ്ടുതന്നെ സർക്കാരിനെ താഴെയിറക്കാൻ പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഡിഎംകെയുടെ സഖ്യകക്ഷികളുടെ പിന്തുണകൊണ്ടാണ് ടിവികെ സർക്കാർ നിലനിൽക്കുന്നതു തന്നെ. ഡിഎംകെ അധികാരത്തിലെത്തണമെന്ന് ആഗ്രഹിച്ച പാർട്ടികളാണ് അവ. ടിവികെയെ പിന്തുണയ്ക്കുന്നതിനുമുമ്പ് അവർ താനുമായി കൂടിയാലോചന നടത്തിയിരുന്നു. തീരുമാനമെടുക്കാൻ ജനാധിപത്യപരമായ അവകാശമുണ്ടെന്ന് […]
Read more

എഐഎഡിഎംകെയിൽ കൊഴിഞ്ഞുപോക്ക്; തമിഴ്നാട് രാഷ്ട്രീയത്തിൽ ശക്തനായി വിജയ്

ചെന്നൈ: ടിവികെ അധികാരത്തിലെത്തിയതിന് പിന്നാലെ അണ്ണാ ഡിഎംകെയിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. നാല് മുൻ മന്ത്രിമാർ എഐഎഡിഎംകെയിൽനിന്ന് രാജിവെച്ചു. ഇവർ ടിവികെയ്ക്കൊപ്പം ചേർന്നു. നേരത്തെ നാല് അണ്ണാ ഡിഎംകെ എംഎൽഎമാർ പാർട്ടിയിൽനിന്ന് രാജിവെച്ച് ടിവികെയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളും ടിവികെയ്ക്കൊപ്പം ചേർന്നത്. എം.സി. സമ്പത്ത്, കടമ്പൂർ സി. രാജു, പുതുമലൈ രാധാകൃഷ്ണൻ, എൻ.ആർ. ശിവപതി എന്നിവരാണ് ടിവികെയ്ക്കൊപ്പം ചേർന്ന എഐഎഡിഎംകെ നേതാക്കൾ. അണ്ണാ ഡിഎംകെയിൽ എടപ്പാടി പളനിസാമിയുമായി ഇടഞ്ഞുനിൽക്കുന്ന ടി.വി. ഷൺമുഖം, എസ്.പി. വേലുമണി വിഭാഗത്തിൽനിന്നുള്ള കൂടുതൽപേർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix