തമിഴ്നാട്ടിലെ 717 ടാസ്മാക് ഔട്ട്ലറ്റുകൾക്ക് പൂട്ടിട്ട് വിജയ്
ചെന്നൈ: അധികാരത്തിലെത്തിയതിന് പിന്നാലെ അനധികൃത മദ്യശാലകൾ അടച്ചുപൂട്ടുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കി വിജയ് സർക്കാർ. സംസ്ഥാനത്ത് ആകെ 717 ടാസ്മാക് മദ്യശാലകളാണ് അടച്ചത്. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന മദ്യശാലകളാണ് അടച്ചുപൂട്ടിയത്. ഇതിൽ 610 ഔട്ട്‌ലെറ്റുകൾ ബുധനാഴ്ചയ്ക്ക് മുൻപും 107 എണ്ണം ഇന്നലെയും അടച്ചതായി എക്സൈസ് മന്ത്രി കെ. വിഗ്നേഷ് അറിയിച്ചു. ഏറ്റവും കൂടുതൽ മദ്യശാലകൾ അടച്ചത് മധുര ജില്ലയിലാണ്. ഇവിടെ 290 ഔട്ട്‌ലെറ്റുകൾ പൂട്ടി. കോയമ്പത്തൂരിൽ 179 മദ്യശാലകളും […]
Read more








