Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ജനനായകൻ’ ബ്ലോക്ക്ബസ്റ്റർ വിജയത്തിൽ; ആഗോള കളക്ഷൻ 250 കോടിയിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ് നടൻ വിജയ് നായകനായ ‘ജനനായകൻ’ ചിത്രം മികച്ച വിജയത്തിലേക്ക് കുതിക്കുന്നു. ലോകമെമ്പാടുമായി ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ 250 കോടിയിലധികം രൂപയിലേക്ക് എത്തുകയാണ്.

കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ കേരളത്തിൽ നിന്ന് മാത്രം 14 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. റിലീസ് ദിനം മുതൽ വാരാന്ത്യത്തിലും ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. പ്രവർത്തി ദിവസമായ ആദ്യ തിങ്കളാഴ്ചയും നിരവധി തിയേറ്ററുകളിൽ മികച്ച തിരക്കാണ് അനുഭവപ്പെട്ടത്.

തമിഴ്നാട് മുഖ്യമന്ത്രിയായതിന് ശേഷമുള്ള വിജയിയുടെ അവസാന ചിത്രമെന്ന നിലയിൽ ആരാധകർ വലിയ ആവേശത്തോടെയാണ് ‘ജനനായകനെ’ സ്വീകരിക്കുന്നത്. പ്രായഭേദമന്യേ നിരവധി ആരാധകരാണ് തിയേറ്ററുകളിലെത്തി ചിത്രം ആഘോഷിക്കുന്നത്.

നിരവധി പ്രതിസന്ധികൾ മറികടന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത് മികച്ച വിജയം നേടുന്ന ചിത്രമായി ‘ജനനായകൻ’ മാറിയെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ വിവിധ പ്ലാറ്റ്‌ഫോമുകളിലായി ചിത്രത്തിന്റെ 58 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായും വിവരമുണ്ട്.

എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയിനൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങിയ താരങ്ങളും അഭിനയിച്ചിട്ടുണ്ട്.

വെങ്കട്ട് കെ. നാരായണയുടെ കെ.വി.എൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സത്യൻ സൂര്യനാണ് ഛായാഗ്രഹണം നിർവഹിച്ചത്. അനിൽ അരശ് ആക്ഷൻ, വി. സെൽവ കുമാർ ആർട്ട്, ശേഖർ, സുധൻ എന്നിവർ കൊറിയോഗ്രാഫി എന്നിവ കൈകാര്യം ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix