Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദക്ഷിണേന്ത്യയെ തകർക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്ന് വിജയ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്‌നാട്ടിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിലും നിലവിലെ വിതരണത്തിലും മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഒരുങ്ങുന്നു. നിലവിലെ 543 ലോക്‌സഭാ സീറ്റുകൾ നിലനിർത്തണമെന്നും 2029ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം.

പ്രമേയം അവതരിപ്പിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ശനിയാഴ്ച ചെന്നൈ കലൈവാണർ അരങ്ങിൽ നടന്ന എംപിമാരുടെ പ്രത്യേക യോഗത്തിന് ശേഷമാണ് സർക്കാർ നീക്കം ശക്തമാക്കിയത്. എന്നാൽ ഡിഎംകെ, അണ്ണാ ഡിഎംകെ, പിഎംകെ എന്നീ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തില്ല. യോഗം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് ആരോപിച്ചായിരുന്നു പ്രധാന ദ്രാവിഡ പാർട്ടികളുടെ ബഹിഷ്‌കരണം.

കോൺഗ്രസിന്റെ 11 എംപിമാരും സിപിഐ, സിപിഎം, വിസികെ എന്നിവയിലെ രണ്ട് എംപിമാർ വീതവും എംഡിഎംകെ, ഐയുഎംഎൽ പ്രതിനിധികളും ഉൾപ്പെടെ 21 എംപിമാർ യോഗത്തിൽ പങ്കെടുത്തു. ഇവർ വിജയ് സർക്കാരിന്റെ നിലപാടിന് പിന്തുണ അറിയിച്ചു.

മണ്ഡല പുനർനിർണയം നടന്നാൽ തമിഴ്‌നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ലോക്‌സഭാ പ്രാതിനിധ്യം കുറയാൻ സാധ്യതയുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ ആശങ്ക. ജനസംഖ്യ നിയന്ത്രണം, സാമ്പത്തിക വളർച്ച, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയിൽ മുന്നിട്ടുനിൽക്കുന്ന സംസ്ഥാനങ്ങൾക്ക് സീറ്റുകൾ കുറയുന്നത് അനീതിയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

1971ലെ ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ലോക്‌സഭാ, നിയമസഭാ സീറ്റുകളുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്. 2011ലെ ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix