Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: loksabha

വർഷകാല സമ്മേളനത്തിന് സമാപനം; സ്പീക്കറുടെ ചായസത്ക്കാരം ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: സർക്കാരും പ്രതിപക്ഷവും തമ്മിൽ സമവായത്തിലെത്താതെ പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിലെത്തിയതോടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ലോക്സഭയിലെ നടപടികൾ വേഗത്തിൽ അവസാനിപ്പിച്ചു. വന്ദേമാതരം ആലപിക്കൽ മാത്രമാണ് പിന്നീട് നടന്നത്. സമ്മേളനത്തിന് ശേഷം സ്പീക്കർ ഒരുക്കിയ ചായസത്കാരവും ഡിഎംകെ ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരിച്ചു. പതിനേഴ് ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രിയും അമിത് ഷായും സഭയിലെത്തിയത്. ഭരണപക്ഷം ഇരുവരെയും കൈയടികളോടെ സ്വീകരിച്ചപ്പോൾ […]
Read more

എല്ലാ വിഷയങ്ങളിലും ചർച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ; സ്പീക്കർക്ക് കത്ത് നൽകി

ന്യൂഡൽഹി: പാർലമെന്റിൽ ഉയർന്നുവന്ന എല്ലാ വിഷയങ്ങളിലും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സഭ സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയതായും അമിത് ഷാ പറഞ്ഞു. ഇന്ന് ചർച്ച ആരംഭിച്ചാൽ നാളെ വൈകിട്ട് മറുപടി നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം. വിവിധ വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ സഭാ നടപടികൾ പലപ്പോഴും തടസപ്പെട്ടിരുന്നു. ദില്ലിയിൽ നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ നടന്ന പ്രതിഷേധത്തിനിടെ […]
Read more

ദക്ഷിണേന്ത്യയെ തകർക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്ന് വിജയ്

ചെന്നൈ: തമിഴ്‌നാട്ടിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിലും നിലവിലെ വിതരണത്തിലും മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഒരുങ്ങുന്നു. നിലവിലെ 543 ലോക്‌സഭാ സീറ്റുകൾ നിലനിർത്തണമെന്നും 2029ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം. പ്രമേയം അവതരിപ്പിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ശനിയാഴ്ച ചെന്നൈ കലൈവാണർ അരങ്ങിൽ നടന്ന എംപിമാരുടെ പ്രത്യേക യോഗത്തിന് ശേഷമാണ് സർക്കാർ നീക്കം ശക്തമാക്കിയത്. എന്നാൽ ഡിഎംകെ, […]
Read more

ഇനി കേരള അല്ല ‘കേരളം’; പേര് മാറ്റല്‍ ബില്ല് പാസാക്കി ലോക്‌സഭ

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ‘കേരളം ബിൽ 2026’ ലോക്സഭ പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ ചർച്ച കൂടാതെ പാസാക്കിയത്. വെറും ആറ് മിനിറ്റിനുള്ളിലാണ് ബില്ലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗങ്ങൾ പോലും ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്ന് നിത്യാനന്ദ റായ് സഭയിൽ വിമർശിച്ചു. കേരളം ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി […]
Read more

സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം; ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ലോക്സഭയുടെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കാനുള്ള നിർദേശത്തിന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. പേരുമാറ്റം ഔദ്യോഗികമായി നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിയുടെ ഭാഗമായാണ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത്.
Read more

പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്ക് കടുത്ത ശിക്ഷ; പുതിയ ബിൽ ലോക്സഭയിൽ

ന്യൂഡൽഹി: രാജ്യത്ത് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. ബിൽ പ്രകാരം, ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് പരമാവധി 10 കോടി രൂപ വരെ പിഴയും 10 വർഷം വരെ തടവും ലഭിക്കാം. ഇത്തരം കേസുകളുടെ വിചാരണ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. പരീക്ഷാ ക്രമക്കേടുകൾ തടയുകയും പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.
Read more

ലോക്‌സഭാ സീറ്റുകള്‍ 850 ആക്കി ഉയര്‍ത്താന്‍ കേന്ദ്രം; കരട് ബില്‍ കൈമാറി

ന്യൂഡല്‍ഹി: ലോക്സഭയുടെ ആകെ അംഗബലം 543 ല്‍ നിന്ന് 850 ആയി വര്‍ധിപ്പിക്കുന്നത് പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍. വിപുലീകരണം നിര്‍ദേശിക്കുന്ന ഒരു കരട് ബില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. ഇതനുസരിച്ച്, 850 സീറ്റുകളില്‍ 815 സീറ്റുകള്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കും, 35 സീറ്റുകള്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായി നീക്കിവയ്ക്കും. ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ക്ക് മുന്നോടിയായി സര്‍ക്കാര്‍ ഈ കരട് നിയമനിര്‍മ്മാണം എംപിമാരുമായി പങ്കിട്ടു. 2029 ലെ പൊതുതെരഞ്ഞെടുപ്പ് മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. പാര്‍ലമെന്റിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ […]
Read more

യൂഡിഎഫ് സീറ്റ് പോര് : വി.ഡി. സതീശനെതിരെ അതൃപ്തിയുമായി ശശി തരൂർ

​തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടരികെ നിൽക്കെ, കോൺഗ്രസിനുള്ളിൽ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി തർക്കം രൂക്ഷമാകുന്നു. തിരുവനന്തപുരം എംപി ശശി തരൂരാണ് നേതൃത്വത്തിന്റെ ഏകപക്ഷീയമായ നീക്കങ്ങളിൽ പരസ്യമായ അതൃപ്തിയുമായി രംഗത്തെത്തിയിരിക്കുന്നത്. തലസ്ഥാനത്തെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ നിന്ന് തന്നെ ബോധപൂർവം ഒഴിവാക്കുന്നുവെന്നാണ് തരൂരിന്റെ പ്രധാന പരാതി. ​പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടക്കുന്ന നീക്കങ്ങൾ ജനാധിപത്യവിരുദ്ധമാണെന്ന വികാരം തരൂരിനൊപ്പമുള്ള നേതാക്കളും പങ്കുവെക്കുന്നു. തിരുവനന്തപുരത്തെ മണ്ഡലങ്ങളിൽ മികച്ച സ്വാധീനമുള്ള തരൂരിനെ മാറ്റിനിർത്തുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കുമെന്നാണ് ഒരു […]
Read more

ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ബില്‍ അവതരിപ്പിച്ചത്. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബില്‍ അവതരണത്തെ എതിര്‍ത്തു. മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുമായി പ്രതിപക്ഷം സഭാ കവാടത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മഹാത്മാഗാന്ധിയുടെ രാമരാജ്യം സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ശിവ രാജ് സിങ് ചൗഹാന്‍. സ്വയം പര്യാപ്തമായ ഗ്രാമം എന്ന ഗാന്ധിജിയുടെ ആശയമാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. പാവപ്പെട്ടവരുടെ ക്ഷേമമാണ് സര്‍ക്കാറിന്റെ ലക്ഷ്യം. പദ്ധതിക്കായി യുപിഎയെ കാലത്തേക്കാള്‍ ഫണ്ട് വകയിരുത്തിയെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix