Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിപിഎം ക്രോസ് വോട്ടിങ് നടത്തിയെന്ന് കേരള കോൺഗ്രസ് (എം)

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടത്തിയത് സിപിഎം പ്രവർത്തകരാണെന്ന നിലപാടിൽ ഉറച്ച് കേരള കോൺഗ്രസ് (എം). എന്നാൽ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയുടെ നിലപാട് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റും എൽഡിഎഫ് ജില്ലാ കൺവീനറുമായ ലോപ്പസ് മാത്യു വ്യക്തമാക്കി.

സിപിഎം ശക്തി കേന്ദ്രങ്ങളായ കണ്ണൂർ, കാസർകോട്, ആലപ്പുഴ ജില്ലകൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ക്രോസ് വോട്ടിങ് നടന്നതായാണ് പാർട്ടിയുടെ വിലയിരുത്തൽ. കേരള കോൺഗ്രസ് (എം) മത്സരിച്ച മണ്ഡലങ്ങളിൽ മാത്രം ഇത്തരമൊരു സംഭവം നടന്നുവെന്നല്ല പാർട്ടി ഉദ്ദേശിച്ചതെന്നും ലോപ്പസ് മാത്യു പറഞ്ഞു. കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് (എം) മത്സരിച്ച മണ്ഡലങ്ങളിൽ സിപിഎം പ്രവർത്തകരുടെ ക്രോസ് വോട്ടിങ് ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലിൽ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജില്ലയിൽ സിപിഎംയും സിപിഐയും മത്സരിച്ച പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് സാഹചര്യം കൂടുതൽ വിശദമായി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്താൻ ഈ മാസം 28-ന് ജില്ലാ കമ്മിറ്റി യോഗം ചേരുമെന്നും ലോപ്പസ് മാത്യു അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer