Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആർ സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതി: മേയർ വി വി രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്ന ആർ. സുഗതന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മ്യൂസിയം പൊലീസാണ് കേസെടുത്തത്. മേയർ വി.വി. രാജേഷ്, ആർ. സുഗതൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസ്.

കോർപ്പറേഷൻ ഭരണം നിലനിർത്തുന്നതിനായി സുഗതന്റെ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് മേയറും സുഗതനും കോർപ്പറേഷൻ സെക്രട്ടറിയും ചേർന്ന് ഗൂഢാലോചന നടത്തിയെന്നുമുള്ള ആരോപണങ്ങൾ എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാജരേഖ ചമച്ചതടക്കമുള്ള കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ഉൾപ്പെടെ ഏഴ് വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്ന സുഗതന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്നാരോപിച്ച് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് പൊലീസ് കേസെടുത്തത്.

ഫെബ്രുവരി 26, മാർച്ച് 3, ഏപ്രിൽ 27 തീയതികളിൽ നടന്ന കോർപ്പറേഷൻ കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തതായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ഈ രേഖകളിലെ ഒപ്പുകൾ വ്യാജമാണെന്നുമാണ് പരാതിയിലെ ആരോപണം.

തെരഞ്ഞെടുപ്പ് അഫിഡവിറ്റിലും രജിസ്റ്ററിലും രേഖപ്പെടുത്തിയിരിക്കുന്ന ഒപ്പുകൾ തമ്മിൽ വ്യത്യാസമുണ്ടെന്ന് എസ്.പി. ദീപക് നേരത്തെ ആരോപിച്ചിരുന്നു. സുഗതൻ ഒളിവിലായിരുന്ന സമയത്താണ് ബന്ധപ്പെട്ട കൗൺസിൽ യോഗങ്ങൾ നടന്നതെന്നും എൽഡിഎഫ് ചൂണ്ടിക്കാട്ടി.

കൗൺസിലർ സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ മേയർ വി.വി. രാജേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ച് ക്രമക്കേട് നടന്നുവെന്നാണ് സിപിഐഎം ആരോപണം. വിവരാവകാശ രേഖകളും കൗൺസിൽ രജിസ്റ്ററിലെ വിവരങ്ങളും ഉൾപ്പെടുത്തിയാണ് പരാതി നൽകിയതെന്നും പാർട്ടി വ്യക്തമാക്കി.

കൗൺസിൽ രജിസ്റ്റർ സംബന്ധിച്ച് നേരത്തെ തന്നെ സിപിഐഎം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. രജിസ്റ്ററിലെ വിവരങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് അന്വേഷണവും പ്രതിഷേധവും ശക്തമാക്കാനുള്ള തീരുമാനത്തിലേക്ക് പാർട്ടി നീങ്ങിയത്.

സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനും പരാതി നൽകിയിട്ടുണ്ട്. ഭരണസമിതിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുമെന്നും എൽഡിഎഫ് അറിയിച്ചിട്ടുണ്ട്.

അതേസമയം, കേസിലെ ആരോപണങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix