Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ധർമേന്ദ്രപ്രധാൻ രാജിവെക്കണം’; ജന്തർ മന്ദറിൽ സിജെപി പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പരീക്ഷാക്രമക്കേടുകളെ ചൂണ്ടിക്കാണിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ സമരം ഡൽഹിയിലെ ജന്തർ മന്ദറിൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദ്യാർഥികൾ, യുവാക്കൾ, രക്ഷിതാക്കൾ എന്നിവർ രാവിലെ പത്തുമണിയോടെ റാംലീല മൈതാനിൽ സമരത്തിൽ പങ്കെടുത്തു.

സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിൽ നിന്ന് ഡൽഹിയിലെത്തിയ സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ യുഎസിൽ നിന്നെത്തി സമരത്തിന് നേതൃത്വം നൽകി. കൈയിൽ അംബേദ്കറുടെ പുസ്തകവും ത്രിവർണ പതാകയും എടുത്ത് എത്തിയ ദീപ്‌കെ, സമരം സമാധാനപരമായിരിക്കണമെന്ന് അഭ്യർത്ഥിച്ചു. സമരത്തിൽ എല്ലാവർക്കും മാസ്കും പൂക്കളും കൈയിൽ വേണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

നീറ്റ്, സിയുഇടി, സിബിഎസ്ഇ, എസ്എസ്സി. പരീക്ഷകളിലെ ക്രമക്കേടുകളെ ചൂണ്ടിക്കാട്ടി ധർമേന്ദ്രപ്രധാൻ രാജിവയ്ക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. സമരത്തെ പിന്തുണച്ച് പ്രമുഖ ആക്ടിവിസ്റ്റ് സോനം വാങ് ചുക്ക് രംഗത്തെത്തി. ദീപ്‌കെക്കെതിരെ നടപടി എടുക്കുകയാണെങ്കിൽ ആറാഴ്ച നിരാഹാര സമരം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

സുരക്ഷ കാര്യങ്ങൾ കണക്കിലെടുത്ത് ധർമേന്ദ്രപ്രധാന്റെ വസതിയുമടക്കം ഡൽഹിയിലുടനീളം പോലീസ് ശക്തമായി വിന്യസിച്ചു. വിമാനത്താവളം, അതിർത്തി പ്രവേശന കവാടങ്ങൾ, പ്രധാന തെരുവുകൾ എന്നിവിടങ്ങളിലും സുരക്ഷ വർധിപ്പിച്ചു. എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ സമരത്തെ പിന്തുണച്ചതായി അറിയിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix