Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: arrest

സ്കൂൾ വാനിൽ മൂന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബൈയിൽ സ്കൂൾ വാനിനുള്ളിൽ മൂന്ന് വയസ്സുകാരിക്ക് ലൈംഗികാതിക്രമം നേരിട്ടതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് 30-കാരനായ സ്കൂൾ വാൻ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനുമായി സ്കൂൾ അധികൃതർ വാടകയ്ക്ക് എടുത്ത സ്വകാര്യ വാഹനത്തിലെ ഡ്രൈവറാണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. സ്കൂൾ വിട്ടശേഷം കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അതിക്രമം. മറ്റ് കുട്ടികളെ വിവിധ സ്ഥലങ്ങളിൽ ഇറക്കിയശേഷം വാനിൽ കുട്ടി മാത്രമായിരുന്ന സമയത്താണ് പ്രതി അതിക്രമം […]
Read more

ലൈഫ് ഭവന പദ്ധതിയുടെ 50 ലക്ഷം തട്ടിയെടുത്ത സർക്കാർ ഉദ്യോഗസ്ഥ അറസ്റ്റിൽ

പത്തനംതിട്ട: സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയിൽ 50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറെ (ഗ്രാമസേവിക) പൊലീസ് അറസ്റ്റ് ചെയ്തു. വകയാർ മ്ലാന്തടം പുത്തൻവീട് എം.ആർ.റാണി ലക്ഷ്മിയെയാണു (37) കോന്നി പൊലീസ് ഇൻസ്പെക്ടർ വി.എസ്.കിരണിന്റെ നേതൃത്വത്തിൽ മ്ലാന്തടത്തു നിന്നു പിടികൂടിയത്. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽ ലൈഫ് ഭവന പദ്ധതിയിൽ പുതിയ വീട് നിർമിക്കുന്നതിനും നവീകരണത്തിനും അനുവദിച്ച തുക തട്ടിയെടുത്തെന്നാണു കേസ്. ഗുണഭോക്തൃ ലിസ്റ്റിൽ തിരിമറി നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് […]
Read more

ലൈഫ് ഭവന പദ്ധതി ഫണ്ട് തട്ടിപ്പ്; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ

പത്തനംതിട്ട: വ്യാജരേഖ ചമച്ച് ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപ തട്ടിയെടുത്തെന്ന കേസിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ. പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരി റാണി ലക്ഷ്മിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ഇവർ ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ലൈഫ് ഭവന പദ്ധതി, വീട് പുനരുദ്ധാരണം തുടങ്ങിയ പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട ഫണ്ട് ഏറെക്കാലമായി മുടങ്ങിയതോടെയാണ് ക്രമക്കേട് പുറത്തറിയുന്നത്. സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് സംശയം […]
Read more

ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ മദ്യവിൽപന; ഡെലിവറി ബോയി പിടിയിൽ

കൊച്ചി: എറണാകുളം മട്ടാഞ്ചേരിയിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ മദ്യവിൽപന നടത്തിയെന്ന കേസിൽ ഡെലിവറി ബോയി പിടിയിൽ. പനയപ്പള്ളി സ്വദേശി ലിബിനെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽനിന്ന് 42 കുപ്പികളിലായി 21 ലിറ്ററിലധികം മദ്യം പൊലീസ് പിടികൂടി. ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ ലിബിൻ മദ്യവിൽപന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കണ്ടെത്തിയത്. സംഭവത്തിൽ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കും. മദ്യം എവിടെനിന്നാണ് […]
Read more

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട; 12 കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ന്റെ ഭാഗമായി വൻ കഞ്ചാവ് വേട്ട. 12.152 കിലോഗ്രാം കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. ഒഡീഷ ഗഞ്ചം സ്വദേശികളായ ആദി നായക് (20), ഹിമാൻഷു നായക് (26) എന്നിവരാണ് പിടിയിലായത്. കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ ഏറെ നാളായി […]
Read more

കോഴിഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കോഴിഫാം ജീവനക്കാരനായ അസം സ്വദേശി സിറാജുദ്ദീൻ, ഫാം ഉടമ സമീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിഫാമിൽ അനധികൃതമായി വൈദ്യുതി ലൈൻ സ്ഥാപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞ 26-ാം തീയതി രാവിലെ 11 മണിയോടെയാണ് കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ അപകടമുണ്ടായത്. എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ (30), സാഹിർ (36) എന്നിവരാണ് വൈദ്യുതാഘാതമേറ്റ് […]
Read more

ഓണാഘോഷത്തിനിടെ അക്രമം; മൂന്ന് പേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കൂടി മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. കൈലാത്തുകോണം സ്വദേശികളായ സുരാജ്, ശ്രീജു, ശ്രീരാജ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഓഗസ്റ്റ് 28ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഓണാഘോഷത്തിനിടെ ഉണ്ടായ തർക്കത്തിന് പിന്നാലെ മാരകായുധങ്ങളുമായി എത്തിയ 15 അംഗ സംഘം നാലുപേരെ ആക്രമിക്കുകയായിരുന്നു. റോഡിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ സംഘം തകർത്തു. വീടിന് […]
Read more

സിറിഞ്ചുകൊണ്ട് പോലീസുകാരനെ കുത്തി; കോഴിക്കോട് മൂന്നുപേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസുകാരനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. രജത് (38), ബെന്നി ലോയിഡ് (48), നന്ദകുമാർ (25) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ മാനാഞ്ചിറ സ്‌ക്വയറിന് സമീപം പോലീസിന്റെ പരിശോധനയ്ക്കിടെയാണ് സംഭവം. സംശയാസ്പദമായി കണ്ട ആറംഗ സംഘത്തിന് സമീപത്തേക്ക് പോലീസ് വാഹനം എത്തിയതോടെ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരെ പോലീസ് ചോദ്യം ചെയ്യുന്നതിനിടെ ഇവർ അക്രമാസക്തരാവുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് സംഘത്തിലുണ്ടായിരുന്ന ഒരാൾ മലപ്പുറം […]
Read more

കുന്നംകുളത്ത് പൊലീസിന് നേരെ ആക്രമണം; കാപ്പ പ്രതിയുൾപ്പടെ പിടിയില്‍

തൃശ്ശൂർ: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാനെത്തിയ കുന്നംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഗുരുവായൂർ സ്വദേശി അദീപ് (28)നെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ചീരങ്കുളം പാടത്തിന് സമീപം പ്രതിയും സംഘവും ഒത്തുകൂടിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് കുന്നംകുളം പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ അദീപും സംഘവും ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ രതീഷ്, ദേവനാരായണൻ എന്നിവർക്ക് പരിക്കേറ്റു. കഴുത്തിന് […]
Read more

17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി; യുവാവും ഡോക്ടറും അറസ്റ്റിൽ

ലക്നൗ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ 17കാരിയായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവും ഡോക്ടറും അറസ്റ്റിൽ. മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് നഗര കോട്‌വാലി പൊലീസ് പ്രതികളെ പിടികൂടിയത്. നാസിം, ഡോ. മുഹമ്മദ് ആദിൽ എന്നിവരാണ് അറസ്റ്റിലായത്. നാസിമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഡോ. മുഹമ്മദ് ആദിൽ കൃത്യത്തിന് സഹായം നൽകിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പ്രദേശത്തെ 600ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച പെൺകുട്ടിയെ കണ്ടെത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix