Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: arrest

ഇന്ത്യൻ വംശജയായ യുവതിയുടെ കൊലപാതകം; വിദേശത്തേക്ക് കടന്ന കനേഡിയൻ പങ്കാളി അറസ്റ്റിൽ

ടൊറൻ്റോ: ഇന്ത്യൻ വംശജയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ. ടൊറന്റോ സ്വദേശിയായ അബ്ദുൾ ഗഫൂറി (32)യെയാണ് കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നാലെ വിദേശത്തേക്ക് കടന്ന ഇയാളെ വിവിധ ഏജൻസികൾ സംയുക്തമായി നടത്തിയ നീക്കത്തിലൂടെ കാനഡയിലേക്ക് തിരികെ എത്തിച്ചശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏത് രാജ്യത്തുനിന്നാണ് ഗഫൂറിയെ പിടികൂടിയതെന്ന് ടൊറന്റോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച ടൊറന്റോ വിമാനത്താവളത്തിൽവച്ചാണ് ഗഫൂറിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച കോടതിയിൽ ഹാജരാകാനിരിക്കെയാണ് അറസ്റ്റ്. കഴിഞ്ഞ […]
Read more

രാസവസ്തുക്കൾ ചേർത്ത് വ്യാജ നെയ്യ് നിർമാണം; ഡയറി ഉടമ അറസ്റ്റിൽ

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ രാസവസ്തുക്കൾ ചേർത്ത് വ്യാജ നാടൻ നെയ്യ് നിർമിച്ച ഡയറി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു ഡയറി യൂണിറ്റിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വൻതോതിൽ വ്യാജ നെയ്യ് പിടിച്ചെടുത്തത്. പാമോയിൽ, വനസ്പതി, കൃത്രിമ രാസവസ്തുക്കൾ, നിറങ്ങൾ എന്നിവ ചേർത്ത് യഥാർഥ നെയ്യുടെ മണവും രുചിയും അനുകരിച്ചാണ് വ്യാജ ഉൽപന്നം നിർമിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത നെയ്യിന്റെ സാമ്പിളുകൾ വിശദ പരിശോധനയ്ക്കായി ഫുഡ് ആൻഡ് ഡ്രഗ്‌സ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ […]
Read more

ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ സോഫ്റ്റ്‌വെയർ കൺസൾട്ടന്റ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ 62-കാരനെ നാലുദിവസത്തെ തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഡൽഹി സ്വദേശിയും സോഫ്റ്റ്‌വെയർ കൺസൾട്ടന്റുമായ കമൽ സിങ്ങിനെയാണ് ഉത്തർപ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പിടികൂടിയത്. ജൂലൈ 30-ന് ഡൽഹിയിലെ വീട്ടിൽവെച്ചാണ് ഭാര്യ കോമൾ സിങ്ങിനെ കമൽ സിങ് വാളുകൊണ്ടും കത്രികകൊണ്ടും ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവശേഷം ആയുധങ്ങളും രക്തം പുരണ്ട വസ്ത്രങ്ങളും കൈവശമെടുത്ത് പ്രതി ഒളിവിൽ പോവുകയായിരുന്നു. ദമ്പതികൾക്കിടയിൽ ഏറെനാളായി ദാമ്പത്യപ്രശ്നങ്ങളും സ്വത്ത് തർക്കവും നിലനിന്നിരുന്നതായി […]
Read more

പ്രവീൺ നെട്ടാരു വധക്കേസ്; ഒളിവിലായിരുന്ന പ്രതി കൊച്ചിയിൽ നിന്ന് NIA യുടെ പിടിയിൽ

ബെം​ഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ ഒളിവിലായിരുന്ന ഉമ്മർ ഫറൂഖിനെ കൊച്ചിയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് മുൻപ് നടന്ന ഗൂഢാലോചനയിൽ നേരിട്ട് പങ്കെടുത്ത പ്രതിയാണ് പിടിയിലായതെന്ന് എൻഐഎ അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. 2022 ജൂലൈയിൽ ദക്ഷിണ കന്നഡ ജില്ലയിലെ യുവമോർച്ച നേതാവായിരുന്ന പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ 2022 ഓഗസ്റ്റിൽ കേസ് എൻഐഎ ഏറ്റെടുക്കുകയും വ്യാപക അന്വേഷണം […]
Read more

പപ്പു യാദവ് എംപിക്ക് നേരെ ചെരുപ്പെറിഞ്ഞ സംഭവം; 2 പേർ പിടിയില്‍

ലഖ്‌നൗ: വാർത്താസമ്മേളനത്തിനിടെ ആക്രമണം നേരിട്ടതിന് പിന്നാലെ ഡൽഹി പൊലീസിനെതിരെ വിമർശനവുമായി സ്വതന്ത്ര എംപി പപ്പു യാദവ്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പ്രതികൾക്ക് ഡൽഹി പൊലീസ് സഹായം നൽകിയെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. തനിക്ക് നേരത്തെ ഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും വേണ്ട നടപടി ഉണ്ടായില്ലെന്ന് പപ്പു യാദവ് പറഞ്ഞു. കേന്ദ്ര സർക്കാർ ഡൽഹി പൊലീസിനെ ഉപയോഗിച്ച് തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ആക്രമണക്കേസിൽ രണ്ട് പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സുമിത് ശർമ, ഹാപ്പി ശർമ എന്നിവരാണ് […]
Read more

വിലക്കുറഞ്ഞ മദ്യം കലർത്തി പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജമദ്യ വിൽപ്പന; പ്രതി പിടിയിൽ

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് വിലക്കുറഞ്ഞ മദ്യം വാങ്ങി രാസവസ്തുക്കൾ ചേർത്ത് പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വിറ്റിരുന്ന വ്യാജമദ്യ നിർമാണകേന്ദ്രം തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തി. സംഭവത്തിൽ ഈഞ്ചയ്ക്കൽ സ്വദേശി ഹാഷിം സുൽഫിക്കറിനെ അറസ്റ്റ് ചെയ്തു. ജവാൻ, ക്ലബ് ഹൗസ് തുടങ്ങിയ വിലക്കുറഞ്ഞ മദ്യങ്ങൾ വാങ്ങി അതിൽ എസൻസും മറ്റ് ചേരുവകളും കലർത്തി ബ്ലാക്ക് ലേബൽ, റെഡ് ലേബൽ, ഷിവാസ് റീഗൽ തുടങ്ങിയ വിലകൂടിയ ബ്രാൻഡുകളുടെ കുപ്പികളിൽ നിറച്ച് വ്യാജ ലേബൽ പതിപ്പിച്ചാണ് ഇയാൾ മദ്യം […]
Read more

ഗർഭിണിയെ കേരളത്തിലെത്തിച്ച് നവജാതശിശുവിനെ വിൽക്കാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: ഏഴുമാസം ഗർഭിണിയായ 22-കാരിയായ അസം സ്വദേശിനിയെ കേരളത്തിലെത്തിച്ച് നവജാതശിശുവിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പ്രസവംവരെ സുരക്ഷിതമായി കഴിയാനും കുഞ്ഞിനെ സംരക്ഷിക്കാനുമായി അഭയം തേടിയെത്തിയ യുവതിയാണ് ശിശുവ്യാപാര മാഫിയയുടെ വലയിലായത്. ഒന്നരവയസ്സുള്ള മകളുടെ അമ്മയായ യുവതി വീണ്ടും ഗർഭിണിയായതോടെ ഗർഭച്ഛിദ്രത്തിനായി ഭർത്താവും വീട്ടുകാരും കടുത്ത സമ്മർദം ചെലുത്തിയിരുന്നു. ഇതേത്തുടർന്നാണ് അവർ വീട് വിട്ടിറങ്ങിയത്. ഡൽഹിയിലെത്തിയ ശേഷം സന്നദ്ധസംഘടനയെന്ന് വിശ്വസിച്ച ‘ആർഷിഫ് കെയർ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഒരു സംഘവുമായി പരിചയപ്പെട്ടു. പ്രസവച്ചെലവും താമസവും സൗജന്യമായി […]
Read more

ശബരിമല സ്വര്‍ണക്കൊളള കേസ്; പി.എസ്. പ്രശാന്തും എ. അജികുമാറും അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വർണപ്പൂശലുമായി ബന്ധപ്പെട്ട സ്വർണക്കവർച്ച കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും മുൻ ബോർഡ് അംഗം എ. അജികുമാറിന്റെയും അറസ്റ്റ് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രേഖപ്പെടുത്തി. എസ്.പി. ശശിധരന്റെ നേതൃത്വത്തിലാണ് നടപടി. ഇരുവരെയും വൈകീട്ടോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. രാവിലെ വീട്ടിലെത്തിയാണ് എസ്‌ഐടി പി.എസ്. പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ എ. അജികുമാറിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എസ്.പി. ശശിധരന്റെ നേതൃത്വത്തിൽ ഇരുവരെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യൽ […]
Read more

കാബിൻ ക്രൂ അംഗത്തെ ടാക്സിയിൽ പീഡിപ്പിക്കാൻ ശ്രമം; ഡ്രൈവർ അറസ്റ്റിൽ

ഹൈദരാബാദ്: സ്വകാര്യ വിമാനക്കമ്പനിയിലെ കാബിൻ ക്രൂ അംഗത്തെ ടാക്സിക്കുള്ളിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ രംഗറെഡ്ഡി സ്വദേശിയായ ഇറപൊഗു പ്രശാന്ത് കുമാർ (23) ആണ് പിടിയിലായത്. ജൂലൈ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിമാനക്കമ്പനിക്ക് വേണ്ടി സർവീസ് നടത്തുന്ന ടാക്സിയിൽ ഷംഷാബാദിൽ നിന്ന് ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് 37-കാരിയായ കാബിൻ ക്രൂ അംഗം ആക്രമണത്തിനിരയായത്. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രതി വാഹനം തെറ്റായ വഴിയിലൂടെ ഓടിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയെന്നാണ് പരാതി. ഇത് […]
Read more

മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാമെന്ന് വാഗ്ദാനം; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: മന്ത്രി പദവി വാഗ്ദാനം ചെയ്ത് മൂന്ന് കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ ഡൽഹി സ്വദേശികളായ രണ്ടുപേരെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നിതിൻ കുമാർ, ഗൗരവ് എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സഹായത്തോടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നൽകിയ പരാതിയിലാണ് നടപടി. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ രാജ്കുമാർ എന്ന പേരിലാണ് പ്രതികൾ എംഎൽഎയെ ഫോണിൽ ബന്ധപ്പെട്ടത്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ മൂന്ന് കോടി രൂപ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix