Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യൻ വംശജയായ യുവതിയുടെ കൊലപാതകം; വിദേശത്തേക്ക് കടന്ന കനേഡിയൻ പങ്കാളി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടൊറൻ്റോ: ഇന്ത്യൻ വംശജയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ. ടൊറന്റോ സ്വദേശിയായ അബ്ദുൾ ഗഫൂറി (32)യെയാണ് കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നാലെ വിദേശത്തേക്ക് കടന്ന ഇയാളെ വിവിധ ഏജൻസികൾ സംയുക്തമായി നടത്തിയ നീക്കത്തിലൂടെ കാനഡയിലേക്ക് തിരികെ എത്തിച്ചശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏത് രാജ്യത്തുനിന്നാണ് ഗഫൂറിയെ പിടികൂടിയതെന്ന് ടൊറന്റോ പൊലീസ് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ച ടൊറന്റോ വിമാനത്താവളത്തിൽവച്ചാണ് ഗഫൂറിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച കോടതിയിൽ ഹാജരാകാനിരിക്കെയാണ് അറസ്റ്റ്.

കഴിഞ്ഞ വർഷം ഡിസംബർ 20നാണ് 30കാരിയായ ഹിമാൻഷി ഖുറാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ട്രാച്ചൻ അവന്യൂവിനും വെല്ലിങ്ടൺ സ്ട്രീറ്റ് വെസ്റ്റിനും സമീപത്തെ വീട്ടിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഹിമാൻഷി ഖുറാനയുടെ മരണത്തിന് പിന്നിൽ പങ്കാളിയുടെ അതിക്രമമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഗഫൂറിയെ പ്രതിയാക്കി കൊലക്കുറ്റം ചുമത്തിയത്. ഇരുവരും അടുപ്പമുള്ള ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

യുവതിയുടെ മരണത്തിൽ ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് അനുശോചനം രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ അതീവ ദുഃഖവും ഞെട്ടലുമുണ്ടെന്ന് വ്യക്തമാക്കിയ കോൺസുലേറ്റ്, യുവതിയുടെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അറിയിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix