Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: arrest

എഐ ഉപയോഗിച്ച് 64 കോടിയുടെ സൈബർ തട്ടിപ്പ്; 18-കാരൻ അറസ്റ്റിൽ

സൂറത്ത്: നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തുടനീളമുള്ള സൈബർ തട്ടിപ്പുകൾക്ക് സാങ്കേതിക സഹായം നൽകിയെന്ന കേസിൽ 18-കാരൻ അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ രോഹിത് വിരേന്ദ്ര സിൻഹ് ശാക്യയെ ഉത്തർപ്രദേശിലെ കാൺപൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് സൂറത്ത് സിറ്റി സൈബർ ക്രൈം സെൽ അറസ്റ്റ് ചെയ്തത്. 11-ാം ക്ലാസിൽ പഠനം നിർത്തിയ ശാക്യ, എഐയും ടെലിഗ്രാമും ഉപയോഗിച്ച് പ്രമുഖ ബാങ്കുകളുടെയും സർക്കാർ സേവനങ്ങളുടെയും പേരിൽ വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ വികസിപ്പിച്ചാണ് സൈബർ കുറ്റവാളികൾക്ക് സഹായം നൽകിയതെന്ന് പൊലീസ് […]
Read more

പൂജയുടെ പേരിൽ 16-കാരിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ പിടിയിൽ

പാലക്കാട്: പ്രേതബാധ ഒഴിപ്പിക്കാമെന്ന പേരിൽ 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറം പൂക്കോട്ടൂർ സ്വദേശി എം. സിറാജിനെ ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചിറ്റൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചിറ്റൂരിലെത്തിയ സിറാജ്, പെൺകുട്ടിയുടെ അമ്മയുമായി പരിചയത്തിലാവുകയായിരുന്നു. മകൾക്ക് പ്രേതബാധയുണ്ടെന്നും അത് പൂജയിലൂടെ മാറ്റാമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ അമ്മയുടെ വിശ്വാസം നേടിയതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് അമ്മയെയും 16-കാരിയെയും സഹോദരനെയും ഒരു ഫാമിലേക്ക് വിളിച്ചുവരുത്തിയ സിറാജ്, പൂജ നടത്താനുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ […]
Read more

സൂപ്പർ മാർക്കറ്റിൽ നിന്ന് 62 ലക്ഷം തട്ടിപ്പ്; മുൻ ജീവനക്കാർ പിടിയിൽ

കൊച്ചി: കൊച്ചി തോപ്പുംപടിയിലെ പിക് ആൻഡ് സേവ് സൂപ്പർ മാർക്കറ്റിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി ഏകദേശം 62 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സ്ഥാപനത്തിലെ മുൻ ജീവനക്കാരായ രണ്ടുപേരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ഹോളി ക്രോസ് നഗർ സ്വദേശിനി എം.എ. സനമോൾ (31), പള്ളുരുത്തി സ്വദേശി രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് പിടിയിലായത്. 2022 മേയ് മുതൽ 2025 ഒക്ടോബർ വരെ ബില്ലിങ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സനമോൾ കൗണ്ടറിൽ നിന്ന് പണം […]
Read more

ഗൃഹനാഥനെ അബോധാവസ്ഥയിലാക്കി പത്ത് ലക്ഷം കവർന്നു; കുടുംബത്തിലെ മൂന്ന് പേർ അറസ്റ്റിൽ

ആലപ്പുഴ: തിരുവനന്തപുരം പോത്തൻകോട് സ്റ്റേഷൻ പരിധിയിൽ ഗൃഹനാഥനെ മദ്യം നൽകി അബോധാവസ്ഥയിലാക്കി പത്ത് ലക്ഷം രൂപ കവർന്ന കേസിൽ കുടുംബത്തിലെ മൂന്ന് പേർ അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശികളായ സുനിൽ, ഭാര്യ ദീപ, മകൻ അഖിൽ എന്നിവരെയാണ് ആലപ്പുഴയിൽ നിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ കണ്ടെത്തിയത്. ആലപ്പുഴ ഡിവൈഎസ്പി മുകേഷിന്റെ മേൽനോട്ടത്തിൽ സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. […]
Read more

കിളിമാനൂരിൽ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യപ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കിളിമാനൂരിൽ വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ പെൺകുട്ടിയുടെ അച്ഛനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ മുഖ്യപ്രതി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റ് പ്രതികളായ ആരോമൽ, ലാൽ കൃഷ്ണ, അരുൺ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അനിൽകുമാറിന്റെ മകളെ വിവാഹം കഴിക്കാൻ സുധീഷ് ആഗ്രഹിച്ചിരുന്നെങ്കിലും യുവതിയും കുടുംബവും വിവാഹാലോചന നിരസിച്ചതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് അനിൽകുമാറിനെയും മകൻ അച്ചുവിനെയും ആസൂത്രിതമായി ആളൊഴിഞ്ഞ വീട്ടിലേക്ക് വിളിച്ചുവരുത്തി ബന്ദികളാക്കി ക്രൂരമായി മർദിക്കുകയായിരുന്നു. വീട്ടിലെ ഒരു മുറി […]
Read more

16-കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് പരാതി; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിൽ മാവൂർ പനങ്ങോട് സ്വദേശിയായ യുവാവിനെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. മാവൂർ പനങ്ങോട് സ്വദേശി അഭിജിത്ത് (24) ആണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയുമായി പരിചയപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് സൗഹൃദം സ്ഥാപിച്ച ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് മാവൂർ പനങ്ങോടുള്ള വീട്ടിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ […]
Read more

എയർ കാർഗോ വഴി മയക്കുമരുന്ന് കടത്ത്; ഇന്ത്യക്കാരൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി: യുകെയിൽ നിന്നും കാനഡയിൽ നിന്നും എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച നിരോധിത ലഹരിവസ്തുക്കളുടെ ശേഖരം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പിടികൂടി. രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായാണ് കസ്റ്റംസ് സംഘം വൻ മയക്കുമരുന്ന് വേട്ട നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. ആദ്യ സംഭവത്തിൽ എയർ കാർഗോ കസ്റ്റംസ് ഇൻസ്പെക്ടർമാർ പരിശോധനയ്ക്കിടെ സംശയം തോന്നിയ ഒരു പാർസൽ വിശദമായി പരിശോധിക്കുകയായിരുന്നു. പാർസലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ രാസ ലഹരിവസ്തുക്കൾ അടങ്ങിയ നൂറോളം ഷീറ്റുകളാണ് […]
Read more

ബംഗ്ലാദേശ് മുൻ പ്രസിഡൻ്റ് സിയാവുർ റഹ്മാൻ്റെ വധം; 45 വർഷത്തിന് ശേഷം പ്രതി പിടിയിൽ

ധാക്ക: ബംഗ്ലാദേശ് മുൻ പ്രസിഡന്റും ബി.എൻ.പിയുടെ സ്ഥാപകനുമായ സിയാവുർ റഹ്മാൻ വധക്കേസിൽ പ്രതിയായ മുൻ സൈനിക ഉദ്യോഗസ്ഥൻ 45 വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായി. മുൻ ആർമി മേജർ മുസാഫർ ഹൊസൈൻ (77) ആണ് ധാക്കയിലെ ബനാനി ഡി.ഒ.എച്ച്.എസ് പ്രദേശത്തുനിന്ന് ധാക്ക മെട്രോപൊളിറ്റൻ ഡിറ്റക്ടീവ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു അറസ്റ്റ്. നിലവിലെ പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ പിതാവാണ് കൊല്ലപ്പെട്ട സിയാവുർ റഹ്മാൻ. കൊലപാതകത്തിൽ ഉൾപ്പെട്ടവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നിർണായക അറസ്റ്റ് നടന്നത്. 1981 […]
Read more

ഓപ്പറേഷൻ തൂഫാൻ; MDMA യുമായി യുവാവ് പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെണ്ണല പേതാട്ടിപ്പറമ്പ് വീട്ടിൽ അനന്ദു (27) ആണ് പെരുമ്പാവൂർ എഎസ്‌പിയുടെ പ്രത്യേക അന്വേഷണസംഘവും കോടനാട് പോലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 0.556 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ കുറച്ചുനാളുകളായി അന്വേഷണസംഘം നിരീക്ഷിച്ചിരുന്നത്. കോടനാട് കാവുംപുറം മേഖലയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന അനന്ദു രാത്രികാലങ്ങളിൽ സ്കൂട്ടറിൽ സഞ്ചരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. പരിശോധനയ്ക്കിടെ പോലീസിനെ കണ്ട് […]
Read more

ഓൺലൈൻ എഴുത്തുലോട്ടറി മാഫിയ തലവൻ ‘റൈറ്റർ മണി’ അറസ്റ്റിൽ

മലപ്പുറം: കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി ആപ്പുകൾ, വാട്സ്ആപ്പ് ഗ്രൂപ്പുകൾ, വിവിധ നെറ്റ്‌വർക്കിങ് സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് ഓൺലൈൻ എഴുത്തുലോട്ടറി ചൂതാട്ടം നടത്തിയെന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിലായി. പൊന്നാനി നൈതല്ലൂർ സ്വദേശി പുലകുന്നത്ത് മണികണ്ഠൻ എന്ന ‘റൈറ്റർ മണി’ (52)യെയാണ് പൊലീസ് പിടികൂടിയത്. കടകൾ കേന്ദ്രീകരിച്ച് എഴുത്തുലോട്ടറി നടത്തിയ കേസിൽ ഇയാൾ മുമ്പ് മൂന്ന് തവണ അറസ്റ്റിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പിന്നീട് സംശയം ഒഴിവാക്കാനായി കടകൾ ഉപേക്ഷിച്ച് വീട്ടിൽ നിന്നാണ് ഫോൺ മുഖേന ആവശ്യക്കാരെ സമീപിച്ച് ചൂതാട്ട […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix