Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: arrest

കോഴിക്കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന; 101 കുപ്പി വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ

​തിരുവനന്തപുരം: എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ പദ്ധതിയുടെ ഭാഗമായി കാട്ടാക്കട എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കോഴിക്കടയുടെ മറവിൽ അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. പൂഴനാട് മുള്ളിലവിന്മൂട് വിളയിൽ വീട്ടിൽ അജി (39), കോഴിക്കടയിലെ ജീവനക്കാരനായ മൈലക്കര രണ്ടാംതോട് തോട്ടിൻമൂല വീട്ടിൽ ജോസ് (42) എന്നിവരെയാണ് കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ ടി. കാർത്തികിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മിന്നൽ പരിശോധനയിൽ ഇവരിൽ നിന്ന് ആകെ 101 കുപ്പി വിദേശമദ്യവും മദ്യം കടത്താൻ ഉപയോഗിച്ച […]
Read more

ബെംഗളൂരുവിൽ അനധികൃതമായി താമസിച്ചിരുന്ന 12 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന പത്ത് യുവതികൾ ഉൾപ്പെടെ 12 ബംഗ്ലാദേശ് സ്വദേശികളെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് പിടികൂടി. യുവതികളെ ഉപയോഗിച്ച് അനാശാസ്യ പ്രവർത്തനം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സംഭവത്തിൽ സുഹാഗ് മൻസൂർ അലി (29), മുകുൾ (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ പത്ത് യുവതികളെയും ബെംഗളൂരുവിലെ ഫോറിനേഴ്‌സ് റീജണൽ രജിസ്ട്രേഷൻ ഓഫീസിന് (FRRO) കൈമാറിയിട്ടുണ്ട്. ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പോലീസ് […]
Read more

കുവൈത്തിൽ ലഹരിവേട്ട ശക്തം; മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനങ്ങളും ചെറുക്കുന്നതിന്റെ ഭാഗമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ പ്രത്യേക പരിശോധനയിൽ രണ്ടുപേർ അറസ്റ്റിലായി. ഒരു കുവൈത്ത് പൗരനും പൗരത്വമില്ലാത്ത ബെദൂൻ വംശജനായ അറബ് യുവാവുമാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 358 ലഹരിഗുളികകളും ലഹരിവസ്തുക്കൾ വിതരണം ചെയ്യാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും മൂർച്ചയേറിയ മാരകായുധങ്ങളും പൊലീസ് പിടിച്ചെടുത്തു. മനുഷ്യക്കടത്തും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി പ്രവർത്തിക്കുന്ന പ്രത്യേക അന്വേഷണ വിഭാഗമാണ് പ്രതികളെ വലയിലാക്കിയത്. പിടിച്ചെടുത്ത ലഹരിവസ്തുക്കളും ആയുധങ്ങളും […]
Read more

പൂജയുടെ പേരിൽ കുട്ടിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധന് 43 വർഷം തടവ്

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം കഠിന തടവും 2.25 ലക്ഷം രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ പോക്സോ പ്രത്യേക കോടതി. സൗത്ത് മാറാടി പാറയിൽ അമീർ (42) എന്നയാളെയാണ് ജില്ലാ പോക്സോ സ്പെഷ്യൽ ജഡ്ജി സമീർ എ. ശിക്ഷിച്ചത്. 2023ൽ പുത്തൻകുരിശ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വിധി. കോലഞ്ചേരി കടമറ്റത്ത് വ്യാജ പേരിൽ സിദ്ധനായി നടിച്ച് ജ്യോതിഷാലയം നടത്തിയിരുന്ന അമീറിനെതിരെയാണ് കേസ്. പേടി മാറുന്നതിനുള്ള പൂജ നടത്താനെന്ന […]
Read more

ലഹരിക്കടിപ്പെട്ട് പിഞ്ചുകുഞ്ഞിനെ വായുവിലേക്ക് എറിഞ്ഞു; യുവാവ് പിടിയിൽ

മലപ്പുറം: ലഹരിയുടെ സ്വാധീനത്തിൽ സ്വന്തം പിഞ്ചുകുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിരൂർ തൃപ്രങ്ങോട് കൈനിക്കരയിൽ ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പ്രദേശത്തെ ഒരു ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവാണ് ഒരു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞിനോട് അപകടകരമായ രീതിയിൽ പെരുമാറിയത്. ഭാര്യ മൂത്ത കുട്ടികളെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ പോയ സമയത്താണ് ഇയാൾ കുഞ്ഞിനെയും കൂട്ടി പുറത്തേക്കിറങ്ങിയത്. കടുത്ത ലഹരിയിലായിരുന്ന യുവാവ് കുഞ്ഞിനെ വായുവിലേക്ക് ഉയരത്തിൽ എറിഞ്ഞും വീണ്ടും പിടിച്ചും അഭ്യാസപ്രകടനം നടത്തിയതായി […]
Read more

ഡൽഹിയിൽ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; ടാക്സി ഡ്രൈവർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ മെഹ്‌റോളിയിൽ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ ഓൺലൈൻ ടാക്സി ഡ്രൈവറായ 25-കാരൻ അറസ്റ്റിൽ. ബബ്ലു എന്നയാളെയാണ് മെഹ്‌റോളി പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് പെൺകുട്ടിയെ കാണാതായതായി മാതാപിതാക്കൾ പൊലീസ് കൺട്രോൾ റൂമിൽ പരാതി നൽകിയത്. പരാതി ലഭിച്ച ഉടൻ അന്വേഷണം ആരംഭിച്ച പൊലീസ് പ്രദേശത്തെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ടാക്സി ഡ്രൈവറെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയും ചെയ്തു. തുടർന്ന് നാല് മണിക്കൂറിനുള്ളിൽ പ്രതിയെ […]
Read more

നീറ്റ് പുനഃപരീക്ഷ തട്ടിപ്പ്; ബിഹാറിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ 24 പേർ അറസ്റ്റിൽ

ന്യൂഡൽഹി: ബിഹാറിലെ നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട ആൾമാറാട്ട തട്ടിപ്പുകേസിൽ കൂടുതൽ പേർ അറസ്റ്റിൽ. കേസിൽ ഇതുവരെ 24 പേരെ പൊലീസ് പിടികൂടിയതായി അധികൃതർ അറിയിച്ചു. 40 ലക്ഷം രൂപയുടെ ഇടപാടാണ് തട്ടിപ്പിനായി നടന്നതെന്നും, അറസ്റ്റിലായവർ സോൾവർ ഗ്യാങ്ങിലെ അംഗങ്ങളാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. അറസ്റ്റിലായവരിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. പരീക്ഷാകേന്ദ്രങ്ങളിലെ ബയോമെട്രിക് പരിശോധനയുടെ ചുമതലയുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യഥാർത്ഥ പരീക്ഷാർഥികൾക്ക് പകരം മറ്റുള്ളവരെ പരീക്ഷ എഴുതാൻ നിയോഗിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബിഹാറിൽ ആൾമാറാട്ടം നടത്തിയ […]
Read more

ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

മലപ്പുറം: നിലമ്പൂരിലെ രാമംകുത്തിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. വഴിക്കടവ് പൂവത്തിപ്പൊയിൽ സ്വദേശി വാക്കയിൽ അക്ബർ (56) ആണ് നിലമ്പൂർ പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. ജൂൺ 5-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാമംകുത്ത് സ്വദേശിനി റുഖിയയുടെ വീട്ടിന്റെ പിൻവാതിൽ ആയുധം ഉപയോഗിച്ച് തകർത്ത് അകത്തുകയറിയ പ്രതി അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്നതായി പോലീസ് അറിയിച്ചു. റുഖിയയുടെ മകൻ നാസർ ബിസിനസ് […]
Read more

70 അടി നീളമുള്ള വീട്ടിമരം കടത്താൻ ശ്രമം; നാലംഗ സംഘം പിടിയിൽ

കൽപ്പറ്റ: ലക്ഷങ്ങൾ വിലമതിക്കുന്ന വീട്ടിമരം അനധികൃതമായി മുറിച്ച് കടത്താൻ ശ്രമിച്ച നാലംഗ സംഘത്തിന്റെ നീക്കം നാട്ടുകാരും പോലീസും ചേർന്ന് തടഞ്ഞു. വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പി.കെ. അസ്രത്ത് (46), ഇ.പി. റസാഖ് (39), റിജിനേഷ് (47), രാജേഷ് (42) എന്നിവരാണ് അറസ്റ്റിലായത്. മുട്ടിൽ നോർത്ത് വില്ലേജിലെ 644/62 നമ്പർ സ്ഥലത്തുള്ള, സർക്കാർ നോട്ടിഫൈ ചെയ്ത ഏകദേശം 70 അടി നീളമുള്ള വീട്ടിമരമാണ് സംഘം മുറിച്ചുകടത്താൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ സംശയം തോന്നിയ […]
Read more

17 കാരിയെ പീഡിപ്പിക്കാൻ ശ്രമം; CPIM പ്രവർത്തകൻ ഹരീഷ് നെല്ലൂർ പിടിയിൽ

കണ്ണൂർ: പെരിങ്ങോമിൽ പോക്സോ കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിലായി. സിപിഎം പ്രവർത്തകനായ ഹരീഷ് നെല്ലൂർ ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. 17 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix