കണ്ണൂർ: പെരിങ്ങോമിൽ പോക്സോ കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിലായി. സിപിഎം പ്രവർത്തകനായ ഹരീഷ് നെല്ലൂർ ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
17 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.






