Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: arrest

നൂറിലേറെ മോഷണക്കേസുകളിലെ പ്രതി ‘തീവെട്ടി ബാബു’ പിടിയിൽ

കൊച്ചി: നൂറിലധികം മോഷണ കേസുകളിൽ പ്രതിയായ ‘തീവെട്ടി ബാബു’ എന്നറിയപ്പെടുന്ന ബാബു (61) കുറുപ്പംപടി പൊലീസിന്റെ പിടിയിലായി. കൊല്ലം കുളത്തൂർക്കോണം ചിറക്കര നന്ദു ഭവനിൽ താമസിക്കുന്ന ഇയാളെ മോഷണ വസ്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി പുല്ലുവഴിയിലെ ശ്രീകൃഷ്ണ ബേക്കറിയിൽ കയറി മോഷണം നടത്തിയ കേസിലാണ് നടപടി. കടയുടെ ഷട്ടറിന്റെ താഴ്ഭാഗം പൊളിച്ചാണ് ബാബു അകത്ത് കടന്നത്. കടയിൽ നിന്ന് 15,000 രൂപ, ഒരു മൊബൈൽ ഫോൺ, ഒരു ടാബ്ലറ്റ് എന്നിവ ഇയാൾ മോഷ്ടിച്ചു. […]
Read more

കുവൈത്തിൽ രഹസ്യ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രത്തിൽ മിന്നൽ റെയ്ഡ്

കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് മേഖലയിലെ ഒരു ഫാമിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് നിർമ്മാണ കേന്ദ്രത്തിൽ സുരക്ഷാസേന മിന്നൽ റെയ്ഡ് നടത്തി. ക്യാപ്റ്റഗൺ ഗുളികകൾ നിർമ്മിച്ചിരുന്ന കേന്ദ്രത്തിലാണ് പരിശോധന നടന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോളാണ് നടപടി സ്വീകരിച്ചത്. നിരീക്ഷണത്തിലൂടെയും രഹസ്യാന്വേഷണത്തിലൂടെയും ആവശ്യമായ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ഫാമിൽ റെയ്ഡ് നടത്തിയത്. അറസ്റ്റ് ഒഴിവാക്കാൻ പ്രതികൾ ശക്തമായി പ്രതിരോധിച്ചെങ്കിലും സുരക്ഷാസേനയുടെ ഇടപെടലിൽ രക്ഷപ്പെടാനായില്ല. രാജ്യത്ത് നിയമവിരുദ്ധമായി താമസിച്ചിരുന്ന രണ്ട് പേരെ സംഭവവുമായി ബന്ധപ്പെട്ട് […]
Read more

കുവൈത്തിൽ വ്യാജ സർക്കാർ സ്റ്റാമ്പ് തട്ടിപ്പ്; അഞ്ചംഗ ബംഗ്ലാദേശി സംഘം അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്ന അഞ്ചംഗ ബംഗ്ലാദേശി സംഘത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘം പിടിയിലായത്. സർക്കാർ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിച്ച് പ്രവാസികൾക്കും ചില കമ്പനികൾക്കും ഔദ്യോഗിക വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപ്പന നടത്തി അനധികൃത ലാഭം നേടിയിരുന്നുവെന്നാണ് കണ്ടെത്തൽ. ആശുപത്രികളിൽ ഉൾപ്പെടെ ഔദ്യോഗിക സ്റ്റാമ്പ് ആവശ്യമായ രേഖകൾ ലക്ഷ്യമിട്ട് സംഘം പ്രവർത്തിച്ചിരുന്നതായും അധികൃതർ […]
Read more

കുവൈത്തിൽ വ്യാജ ഡോക്ടറായി തട്ടിപ്പ് നടത്തിയ വ്യക്തിക്ക് 3 വർഷം കഠിനതടവ്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു പബ്ലിക് ആശുപത്രിയിൽ ഡോക്ടറുടെ വേഷം ധരിച്ച് എത്തി രോഗികളെ വഞ്ചിക്കുകയും വ്യാജ വാഗ്ദാനങ്ങളിലൂടെ പണം തട്ടിയെടുക്കുകയും ചെയ്ത കുവൈത്ത് പൗരന് മൂന്ന് വർഷം കഠിനതടവും പിഴയും ശിക്ഷയായി വിധിച്ചു. ക്രിമിനൽ കോടതി ഇയാൾക്ക് 3,000 കുവൈത്ത് ദിനാർ പിഴയും ചുമത്തി. ഡോക്ടറുടെ കോട്ടും ഔദ്യോഗിക യൂണിഫോമും ധരിച്ച് ആശുപത്രിക്കുള്ളിൽ സ്വതന്ത്രമായി സഞ്ചരിച്ച ഇയാൾ ജീവനക്കാരെയും രോഗികളെയും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സൗന്ദര്യവർദ്ധക ശസ്ത്രക്രിയ നടത്തിക്കൊടുക്കാമെന്നും എല്ലാ മെഡിക്കൽ നടപടികളും വേഗത്തിലാക്കാമെന്നും വാഗ്ദാനം […]
Read more

കണ്ണങ്കര ചിറക്കൽ ഗൗരിശങ്കര ക്ഷേത്ര മോഷണക്കേസ്; കീഴ്‌ശാന്തി അറസ്റ്റിൽ

ആലപ്പുഴ: കണ്ണങ്കര ചിറക്കൽ ഗൗരിശങ്കര ക്ഷേത്രത്തിൽ നിന്നുള്ള സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ ക്ഷേത്രത്തിലെ കീഴ്‌ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഡിണ്ടിഗൽ പളനി സ്വദേശിയായ ശശിധരൻ (69) ആണ് മുഹമ്മ പൊലീസിന്റെ പിടിയിലായത്. ഇയാൾ ക്ഷേത്രത്തിൽ കീഴ്‌ശാന്തിയായി ജോലി ചെയ്തുവരികയായിരുന്നു. 2025 ഡിസംബർ 31-ന് വൈകിട്ട് മേൽശാന്തി ശ്രീകോവിൽ അടച്ചതിന് പിന്നാലെ പ്രതി അകത്ത് കടന്ന് മോഷണം നടത്തിയതായാണ് പൊലീസ് കണ്ടെത്തൽ. ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന 16.5 ഗ്രാം തൂക്കം വരുന്ന മുത്തുമാലയും 16 ഗ്രാം തൂക്കം വരുന്ന […]
Read more

ബിഹാറിൽ ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി; ഭർത്താവ് അറസ്റ്റിൽ

പാറ്റ്ന: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെ തുടർന്ന് യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 25-കാരിയായ ഹേമലത കുമാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയാണെന്ന് തോന്നിപ്പിക്കാൻ മൃതദേഹം മാവിൽ കെട്ടിത്തൂക്കിയതായും പൊലീസ് കണ്ടെത്തി. ഗർകട്ടി ഗ്രാമത്തിന് സമീപമുള്ള തോട്ടത്തിലെ മാവിൽ യുവതിയുടെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയ ശേഷം വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ശാസ്ത്രീയ പരിശോധനയിൽ ആത്മഹത്യയല്ല, കൊലപാതകമാണെന്ന […]
Read more

വിവാഹവാഗ്ദാനം നൽകി 25-ലധികം സ്ത്രീകളിൽ നിന്ന് കോടികൾ തട്ടി; പ്രതി അറസ്റ്റിൽ

ലഖ്നൗ: വിവാഹവാഗ്ദാനം നൽകി 25-ലധികം സ്ത്രീകളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ മീരാ-ഭയന്ദർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്നാണ് യൂണിറ്റ്-1 ക്രൈം ഡിറ്റക്ഷൻ ബ്രാഞ്ച് ഇയാളെ പിടികൂടിയത്. മാട്രിമോണിയൽ വെബ്‌സൈറ്റുകളിലൂടെയും പത്രപരസ്യങ്ങളിലൂടെയും വിവാഹമോചിതരായ സ്ത്രീകളെയും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയും ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിവിധ വ്യാജ പേരുകളും രേഖകളും ഉപയോഗിച്ച് സ്ത്രീകളുടെ വിശ്വാസം നേടിയശേഷം വൻതുകകൾ കൈക്കലാക്കുകയായിരുന്നു പ്രതിയുടെ രീതി. വൈകാരികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച […]
Read more

പുളിങ്കാവിൽ 10 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

മലപ്പുറം: പുളിങ്കാവ് മലറോഡിൽ നിന്ന് പത്ത് കിലോയോളം കഞ്ചാവുമായി ബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിലായി. ബംഗാൾ സ്വദേശി തന്മയ് മണ്ഡൽ (25) ആണ് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ കഞ്ചാവ്, തൂക്കാൻ ഉപയോഗിച്ച ത്രാസ്, ഒരു മൊബൈൽ ഫോൺ, കഞ്ചാവ് വിൽപ്പനയിലൂടെ ലഭിച്ചെന്ന് കരുതുന്ന 18,645 രൂപ എന്നിവ […]
Read more

18 കാരിയെ ബലാത്സംഗം ചെയ്തു; പാകിസ്ഥാൻ സ്വദേശിക്ക് 10 വർഷം തടവ്

ലണ്ടൻ: യുകെയിൽ 18 വയസ്സുള്ള യുവതിയെ പാർക്കിൽ വെച്ച് ബലാത്സംഗം ചെയ്ത കേസിൽ പാകിസ്ഥാൻ സ്വദേശിക്ക് 10 വർഷം തടവ് ശിക്ഷ. 28-കാരനായ ഷെറാസ് മാലിക്കിനാണ് ബിർമിംഗ്ഹാം ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷ പൂർത്തിയാക്കിയതിന് ശേഷം നാല് വർഷം കർശന നിരീക്ഷണത്തിനും വിധേയനാകണം. 2025 ജൂണിൽ നോട്ടിംഗ്ഹാംഷെയറിലെ ഒരു പാർക്കിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ മറ്റൊരാൾ ലൈംഗികമായി പീഡിപ്പിച്ചതിന് പിന്നാലെ ഷെറാസ് മാലിക്കും ആക്രമണം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. സംഭവസമയത്ത് യുവതി അതീവ […]
Read more

11 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസ്സിസ് കേരള മത്സരാർഥി മുംബൈയിൽ പിടിയിൽ

മുംബൈ: ബാങ്കോക്കിൽ നിന്ന് കോടികൾ വിലമതിക്കുന്ന ലഹരിമരുന്ന് കടത്താൻ ശ്രമിച്ച മുൻ മിസ്സിസ് കേരള മത്സരാർഥി മുംബൈ വിമാനത്താവളത്തിൽ പിടിയിലായി. 2025-ലെ മിസ്സിസ് കേരള മത്സരത്തിലെ മത്സരാർഥിയായിരുന്ന ഹർഷ സണ്ണി (28)യിൽ നിന്നാണ് 11.82 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടിച്ചെടുത്തത്. ജൂൺ 10-ന് രാത്രി ബാങ്കോക്കിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹർഷയെ പതിവ് പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ തടഞ്ഞത്. പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എയർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix