Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: arrest

ടാങ്കർ ലോറി വിട്ടുനൽകാൻ 50,000 രൂപ കൈക്കൂലി; ചേർത്തല ഡിവൈഎസ്പി അറസ്റ്റിൽ

ആലപ്പുഴ: ശുചിമുറി മാലിന്യം കൊണ്ടുപോയ ടാങ്കർ ലോറി വിട്ടുനൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ചേർത്തല ഡിവൈഎസ്പി ടി. അനിൽകുമാറിനെ (54) കോട്ടയം വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബുധനാഴ്ച വൈകിട്ട് വിജിലൻസ് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയത്. ചേർത്തലയിലെ വാടകവീട്ടിൽ നടന്ന ഓപ്പറേഷനിടെ വിജിലൻസ് സംഘത്തെ കണ്ട അനിൽകുമാർ വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മതിൽ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പിന്നാലെയെത്തിയ ഉദ്യോഗസ്ഥർ പ്രതിയെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലൻസിന്റെ […]
Read more

18കാരിക്ക് നേരെ ലൈംഗികാതിക്രമം; സൈക്യാട്രിക് കൗൺസിലർ അറസ്റ്റിൽ

കോഴിക്കോട്: പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സൈക്യാട്രിക് കൗൺസിലർ അറസ്റ്റിൽ. കോഴിക്കോട് തൊണ്ടയാട് സ്വദേശി യഹിയ ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം തേടി കൗൺസിലിംഗിനായി എത്തിയ തൃശൂർ സ്വദേശിനിയായ 18കാരിക്കാണ് ദുരനുഭവം നേരിട്ടത്. പെൺകുട്ടിയുടെ കുടുംബത്തിന് പരിചയമുള്ളയാളായിരുന്നു യഹിയ ഖാൻ. മാതാവിനൊപ്പമാണ് യുവതി പാലാഴിയിലെ കൗൺസിലിംഗ് കേന്ദ്രത്തിലെത്തിയത്. എന്നാൽ ചികിത്സയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കാറിൽ കൊണ്ടുപോയി പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് വിവിധ […]
Read more

കാറിൽ സഞ്ചരിച്ച് മയക്കുമരുന്ന് വിൽപ്പന; രണ്ട് പേർ പിടിയിൽ

മലപ്പുറം: കാറിൽ സഞ്ചരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന ലഹരി കടത്ത് സംഘത്തിലെ രണ്ട് പേർ പിടിയിലായി. കോഴിക്കോട് ഫറൂഖ് ചുങ്കം സ്വദേശി പടന്നയിൽ മുഹമ്മദ് ഷഫീഖ് എന്ന മാന്ത ഷഫീഖ് (32), ചാലിയം സ്വദേശി കൈതവളപ്പിൽ അബ്ദുൾ നിസ്താർ (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി കൊണ്ടോട്ടി പെരിയമ്പലത്ത് നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു അറസ്റ്റ്. പ്രതികളിൽ നിന്ന് ഏഴ് ഗ്രാം എംഡിഎംഎ, അഞ്ച് ഗ്രാം ഹാഷിഷ് ഓയിൽ, ഇലക്ട്രോണിക് ത്രാസ്സ്, 31,000 രൂപയും മയക്കുമരുന്ന് കടത്തിന് […]
Read more

കായലിൽ കല്ലുകെട്ടി തള്ളിയ മൃതദേഹം; പ്രതി കുറ്റം സമ്മതിച്ചു

ആലപ്പുഴ: കനകക്കുന്നിൽ എൺപതുകാരിയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചു. ആഭരണങ്ങൾ കവർന്നെടുക്കാനാണ് തങ്കമ്മയെ കൊലപ്പെടുത്തിയതെന്ന് അയൽവാസിയായ പ്രകാശൻ പൊലീസിനോട് മൊഴി നൽകി. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ കായംകുളം കായലിലെ ആറാട്ടുപുഴ ഭാഗത്ത് മത്സ്യത്തൊഴിലാളികളാണ് തങ്കമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കൈയും കാലും ബന്ധിച്ച് ശരീരത്തിൽ കല്ലുകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് കൊലപാതകം നടത്തി ആഭരണങ്ങൾ കവർന്നതെന്നാണ് പ്രതിയുടെ മൊഴി. കൊല്ലപ്പെട്ട തങ്കമ്മ ഗ്യാസ് […]
Read more

പത്തനംതിട്ടയിൽ അയൽവാസിയെ ചുറ്റികകൊണ്ട് തലക്കടിച്ചു; ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ അയൽവാസിയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പുളിക്കീഴ് സ്വദേശിയായ സോമനെയാണ് പൊലീസ് പിടികൂടിയത്. പ്രദേശത്തെ ഒരു സ്ത്രീയുടെ പേര് പറഞ്ഞ് സോമനെ കളിയാക്കിയതാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച ഇരുവരും ഒന്നിച്ച് മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ അയൽവാസിയായ തങ്കച്ചൻ നാട്ടുകാരിയുടെ പേര് പറഞ്ഞ് സോമനെ പരിഹസിച്ചു. ഇതിൽ പ്രകോപിതനായ സോമൻ കൈവശമുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് തങ്കച്ചന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തങ്കച്ചൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Read more

ജോലി വാഗ്ദാനം ചെയ്ത് പീഡനം; പാലക്കാട് DYFI നേതാവിനെതിരെ കേസ്

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡ് അംഗവും ഡിവൈഎഫ്ഐ നേതാവുമായ ചങ്ങ്തൊടിയിൽ സുജിത്തിനെതിരെയാണ് ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തത്. ശ്രീകൃഷ്ണപുരം സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ചാത്തൻകുന്നിലുള്ള പ്രതിയുടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലുമായി എത്തിച്ച് പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ജോലിസ്ഥലത്ത് അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ചു; പ്രതി അറസ്റ്റിൽ

​തിരുവനന്തപുരം: ജോലിസ്ഥലത്ത് അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മരുതൂർക്കടവ് കുളത്തറ വാഴവിളാകം മേലിട്ടുവീട്ടിൽ ബിനുവിന്റെ മകൻ രാഹുൽ (28) ആണ് കരമന പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.45ഓടെയാണ് സംഭവം നടന്നത്. കാലടി വാഴവിളാകം പ്രദേശത്തെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്ന യുവതിക്കുനേരെയായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. മുൻവൈരാഗ്യത്തെ തുടർന്ന് സ്ഥാപനത്തിന് മുന്നിലെത്തിയ പ്രതി യുവതിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. […]
Read more

സൗഹൃദ അഭ്യർഥന നിരസിച്ചു; വ്യാജ അശ്ലീല ദൃശ്യങ്ങൾ നിർമിച്ച പുരോഹിതൻ അറസ്റ്റിൽ

ന്യൂഡൽഹി: സൗഹൃദ അഭ്യർഥന നിരസിച്ചതിന്റെ പ്രതികാരമായി അമ്മയുടെയും മകളുടെയും വ്യാജ അശ്ലീല ചിത്രങ്ങളും വീഡിയോകളും നിർമിച്ച് പ്രചരിപ്പിച്ച പുരോഹിതൻ അറസ്റ്റിൽ. ഓൺലൈനിലൂടെ മതപരമായ വീഡിയോകൾ അവതരിപ്പിച്ചിരുന്ന സുമിത് നേംചന്ദ് ശർമ (27)യാണ് പിടിയിലായത്. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇയാൾ വ്യാജ ദൃശ്യങ്ങൾ സൃഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുജറാത്ത് സ്വദേശിനിയായ യുവതിയാണ് സൈബർ അധിക്ഷേപത്തിന് ഇരയായത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുവതി അഹമ്മദാബാദ് സൈബർ ക്രൈം വിഭാഗത്തിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. […]
Read more

അമേരിക്കയിൽ ബേസ്ബോൾ ബാറ്റ് ആക്രമണം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ

വാഷിംഗ്ടൺ: അമേരിക്കയിൽ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ഒരാളെ ആക്രമിച്ച കേസിൽ ഇന്ത്യൻ പൗരനെ ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തു. മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിൽ നടന്ന സംഭവത്തിൽ ധവൽ പട്ടേൽ എന്നയാളാണ് പിടിയിലായത്. മെയ് 16-നാണ് ധവലിനെ പ്രാദേശിക പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ജോലി ചെയ്തിരുന്ന ബാറിലെത്തിയ ഒരാളുമായി ഉണ്ടായ തർക്കത്തിനിടെ ഇയാൾ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് കേസ്. അപകടകരമായ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന് പൊലീസ് കേസെടുത്തു. ആദ്യ അറസ്റ്റിന് പിന്നാലെ സംഭവം അമേരിക്കയിൽ രാഷ്ട്രീയ […]
Read more

കൊച്ചിയിൽ വൻ ലഹരിവേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട നടത്തി സിറ്റി പൊലീസ്. പ്രത്യേക പരിശോധനകളിൽ എംഡിഎംഎയും കഞ്ചാവും ഉൾപ്പെടെ വലിയ തോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. ചേരാനല്ലൂർ, ഏലൂർ മേഖലകളിലായി നടത്തിയ പരിശോധനയിൽ 247 ഗ്രാം എംഡിഎംഎ, 250 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 13.6 കിലോ കഞ്ചാവ് എന്നിവയാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചേരാനല്ലൂർ സിഗ്നൽ ജങ്ഷൻ സമീപത്ത് നിന്നാണ് ആലപ്പുഴ എഴുപുന്ന സ്വദേശിയായ ജീസ്മോൻ വർഗീസ് (24) പിടിയിലായത്. ഇയാളിൽ നിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix